കൃഷി നിലനിർത്താൻ കെട്ടിയ മട തകർന്നു; ഒപ്പം തകർന്നത് അവരുടെ സ്വപ്നങ്ങളും ഹൃദയവും

കൃഷി നിലനിർത്താൻ കെട്ടിയ മട തകർന്നു; ഒപ്പം തകർന്നത് അവരുടെ സ്വപ്നങ്ങളും ഹൃദയവും

സ്വന്തം ലേഖകൻ

അയ്മനം: ഒൻപതിനായിരം ഏക്കറിന് ഒരു ദിവസം മുഴുവൻ അവർ കാവലിരുന്നു. പെരുമഴ പെയ്തപ്പോൾ കൃഷിയോടൊപ്പം തകർന്നത് അവരുടെ സ്വപ്നങ്ങളായിരുന്നു, അവരുടെ ജീവിതങ്ങളായിരുന്നു.

പെരുമഴയത്ത് രാത്രിയിൽ സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം നൂറുകണക്കിന് പേർ മട നിലനിർത്താൻ പരിശ്രമിച്ചു. ഒടുവിൽ എല്ലാം തകർത്തെറിഞ്ഞ് മട വീണു. ഒൻപതിനായിരം ഏക്കറിലെ പാതി വളർന്ന നെൽച്ചെടികൾ , അവരുടെ തിരുവോണ സ്വപ്നങ്ങളെയും തകർത്ത് കുത്തിയൊലിച്ച് കൃഷിഭൂമി വെള്ളത്തിന്നടിയിലാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൃഷി മാത്രമല്ല അവരുടെ വീട്ടിലെ ഫർണിച്ചറുകൾ ,ഇലക്ട്രിക് ഉപകരണങ്ങൾ എല്ലാം തന്നെ നിലനിർത്തുന്നത് ആ മടകളായിരുന്നു. അവരുടെ കുടിവെള്ളം മുട്ടി, ശുചി മുറികൾ ഉപയോഗിക്കാനാവാതെയായി,
പ്രതീക്ഷകൾക്കും, സ്വപ്നങ്ങൾക്കും കരിനിഴൽ വീണിടത്ത് ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റി അവരുടെ കണ്ണീരും വേദനയും ഏറ്റുവാങ്ങാനും പ്രശ്ന പരിഹാരത്തിന് ഇടപെടാൻ ഒക്കെ ശ്രമിക്കുന്നതിന്റെ ഭാഗമായി വെള്ളിയാഴ്ച ജില്ലാ ജഡ്ജി ശാന്തകുമാരി , ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റി സെക്രട്ടറി സുധീപ് , താലൂക്ക് ലീഗൽ സർവ്വീസ് സെക്രട്ടറി ലക്ഷ്മി , ‘കോർട്ട് മാനേജർ ഹരി നമ്പൂതിരി ,എന്നിവരുടെ നേതൃത്വത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആലിച്ചൻ, പഞ്ചായത്ത് സെക്രട്ടറി അരുൺ എന്നിവരുമായി കാര്യങ്ങൾ ചർച്ച നടത്തുകയും സർക്കാർ തലത്തിൽ ലഭിക്കേണ്ട കാര്യങ്ങളും, ജനങ്ങളുടെ വെള്ളപ്പൊക്ക ദുരിതവും ചോദിച്ചറിയുകയും ചെയ്തു.

പി.എൽ.വി മാരായ സി.കെ. ഷിബു, ഷൈജു ഫൈസൽ, ലില്ലിക്കുട്ടി, ബിന്ദു മോഹൻ, ബിന്ദുമോഹൻദാസ് എന്നിവർ 200ലധികം കുടുമ്പങ്ങൾ താമസിക്കുന്ന ഒൻപതിനായിരം ഭാഗത്തെ എസ്.എൻ.ഡി.പി ഹാൾ സന്ദർശിക്കുകയും , ലീഗൽ സർവ്വീസ് അതോറ്റിയുടെ വകയായി ജില്ലാ ലീഗൽ സർവ്വീസ് സെക്രട്ടറി സുധീപ് സാറിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച രണ്ട് ദിവസത്തേക്ക് ക്യാമ്പിൽ ആവശ്യമായ അരി, കുടിവെള്ളം, റവ., അവൽ ,തേങ്ങ എന്നിവ എത്തിച്ചു കൊടുക്കുകയും ചെയ്തു.
അത്യാവശ്യത്തിന് വേണ്ട തുണികളും നൽകി
സർക്കാർ സഹായം സംബന്ധിച്ച് വീഴ്ച കൾ ഉണ്ടയാൽ അത് പരിഹരിക്കാൻ ഇടപെടാൻ ലീഗൽ സർവ്വീസ് അതോറിറ്റി അവരോടൊപ്പം ഉണ്ടാകുമെന്ന ഉറപ്പും കൊടുത്തു.