ദുരിതാശ്വാസക്യാമ്പുകൾ ജോസ് കെ.മാണി എം.പി സന്ദർശിച്ചു

ദുരിതാശ്വാസക്യാമ്പുകൾ ജോസ് കെ.മാണി എം.പി സന്ദർശിച്ചു

സ്വന്തം ലേഖകൻ

കോട്ടയം : ജില്ലയിലെ വിവിധ ദുരിതാശ്വാസക്യാമ്പുകളിൽ ജോസ് കെ.മാണി എം.പി സന്ദർശനം നടത്തി. കോട്ടയം നിയോജകമണ്ഡലത്തിലെ വിവിധ ക്യാമ്പുകളിൽ ജോസ് കെ.മാണി എം.പിക്കൊപ്പം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും ഉണ്ടായിരുന്നു.

പള്ളം കരിമ്പുംകാലാ കടവിലെ സി.എസ്.ഐ സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് പള്ളിയുടെ ഓഡിറ്റോറിയത്തിലെ ദുരിതാശ്വാസക്യാമ്പിലാണ് എം.പി ആദ്യം സന്ദർശിച്ചത്. കോട്ടയം നഗരസഭയുടെ 30,40,41 വാർഡുകളിലേയും തിരുവാർപ്പ് പഞ്ചായത്തിലെ ഒരു ഭാഗത്തെയും ദുരിതബാധിതരാണ് ഈ ക്യാമ്പിൽ കഴിയുന്നത്. തുടർന്ന് ചാലുകുന്ന് സി.എൻ.ഐ എൽ.പി സ്‌ക്കൂൾ, പാറമ്പുഴ ഗവ.എൽ.പി സ്‌ക്കൂൾ തുടങ്ങിയ ക്യാമ്പുകളും സന്ദർശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്യാമ്പുകളിൽ കഴിയുന്നവർക്ക് വസ്ത്രവിതരണം നടത്തി. കോട്ടയം നഗരസഭകൗൺസിലർമാരായ ബ്രിജേഷ് ബ്രീസ് വില്ല, സാബു പള്ളിവാതുക്കൽ, ലീലാമ്മ ജേക്കബ്, ജോജി കുറുത്തിയാടൻ, ടിന്റു ജിൽസ് തുടങ്ങിയവരും എം.പിക്കൊപ്പമുണ്ടായിരുന്നു.

തുടർന്ന് വൈക്കം നിയോജകമണ്ലത്തിലെ തലയാഴം, വെച്ചൂർ പഞ്ചായത്തുകളിലെ ദുരിതാശ്വാസ ക്യാമ്പുകളും ജോസ് കെ.മാണി സന്ദർശനം നടത്തി.