വയനാട്ടിൽ മാവോയിസ്റ്റുകൾ ബന്ദിയാക്കിയ മൂന്നുപേരും രക്ഷപ്പെട്ടു; പോലീസും തണ്ടർ ബോൾട്ടും തിരച്ചിൽ ആരംഭിച്ചു

വയനാട്ടിൽ മാവോയിസ്റ്റുകൾ ബന്ദിയാക്കിയ മൂന്നുപേരും രക്ഷപ്പെട്ടു; പോലീസും തണ്ടർ ബോൾട്ടും തിരച്ചിൽ ആരംഭിച്ചു

Spread the love

സ്വന്തം ലേഖകൻ

വയനാട്: വയനാട്ടിൽ മേപ്പാടിയിലെ എസ്റ്റേറ്റിൽ മാവോയിസ്റ്റുകൾ ബന്ദിയാക്കിയിരുന്നവർ രക്ഷപ്പെട്ടു. മൂന്ന് ഇതരസംസ്ഥാന തൊഴിലാളികളാണ് രക്ഷപ്പെട്ടത്. ബംഗാൾ സ്വദേശി അലാവുദ്ദീനാണ് ഇന്ന് രാവിലെ രക്ഷപ്പെട്ട മൂന്നാമൻ. ഇന്നലെയാണ് മേപ്പാടിക്കടുത്ത കള്ളാടിയിലെ എമറാൾഡ് എസ്റ്റേറ്റിലെ ഇതര സംസ്ഥാന തൊഴിലാളികളെ സായുധരായ മാവോയിസ്റ്റ് സംഘം ബന്ദികളാക്കിയത്.

ഒരു സ്ത്രീ ഉൾപ്പെട്ട നാല് അംഗ സംഘമാണ് എസ്റ്റേറ്റിലെത്തി തൊഴിലാളികളെ ബന്ദിയാക്കിയത്. ഒരു തൊഴിലാളി അപ്പോൾ തന്നെ ഓടി രക്ഷപ്പെട്ടിരുന്നു.’900′ എന്ന സ്വകാര്യ എസ്റ്റേറ്റിലാണ് നാലംഗ മാവോയിസ്റ്റ് സംഘം എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലമ്ബൂർ വനമേഖലയിൽ നിന്നാണ് മാവോയിസ്റ്റ് സംഘം എത്തിയതെന്നാണ് വിവരം. സംഭവം അറിഞ്ഞയുടൻ തന്നെ ജില്ലാ പൊലീസ് ചീഫ് കറുപ്പ് സ്വാമി, ഡി.വൈ. എസ്പി പ്രിൻസ് എബ്രഹാം എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്തെത്തി. മാവോയിസ്റ്റുകൾക്കായി പോലീസും മാവോയിസ്റ്റ് വിരുദ്ധ സേനയായ തണ്ടർ ബോൾട്ടും തിരച്ചിൽ നടത്തുകയാണ്.