പിണറായി വിജയനു സെൻകുമാറിന്റെ മുന്നറിയിപ്പ്.
സ്വന്തം ലേഖകൻ തിരുവനന്തപുരം: അടുത്തുനിൽക്കുന്നവരെയെല്ലാം മിത്രങ്ങളായി കാണരുതെന്നു മുഖ്യമന്ത്രി പിണറായി വിജയന് മുൻ ഡി.ജി.പി: ടി.പി. സെൻകുമാറിന്റെ മുന്നറിയിപ്പ്. ജനങ്ങളിൽനിന്നു മുഖ്യമന്ത്രിയെ അകറ്റി നർത്താനാണ് ചുറ്റുമുള്ള ചില ഉദ്യോഗസ്ഥർ ശ്രമിക്കുന്നതെന്നും ഉദ്യോഗസ്ഥരുടെ തന്ത്രം മുഖ്യമന്ത്രി തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനൊപ്പം ആംബുലൻസും ഫയർ എൻജിനും എന്തിനെന്നും സെൻകുമാർ ചോദിക്കുന്നു. പോലീസിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനെപ്പറ്റിയുള്ള കൂടിയാലോചനയ്ക്കായി മുഖ്യമന്ത്രി വിളിച്ചുചേർത്ത വിരമിച്ച ചീഫ് സെക്രട്ടറിമാരുടെയും ഡി.ജി.പിമാരുടെയും യോഗത്തിൽ മൗനം പാലിച്ച സെൻകുമാർ പിന്നീട് മൂന്നു പേജുള്ള കുറിപ്പ് എഴുതി നൽകുകയായിരുന്നു. മുഖ്യമന്ത്രിയുടെ സുരക്ഷാകവചം അഴിച്ചുപണിയണമെന്നും […]