ജനാധിപത്യത്തിലും ചാതുർവർണ്യത്തിന്റെ തുടർച്ചയും  മുഖവും : വെള്ളാപ്പള്ളി നടേശൻ

ജനാധിപത്യത്തിലും ചാതുർവർണ്യത്തിന്റെ തുടർച്ചയും  മുഖവും : വെള്ളാപ്പള്ളി നടേശൻ

Spread the love

സ്വന്തം ലേഖകൻ

പള്ളം : ജനാധിപത്യത്തിൽ ഇപ്പോഴും  ചാതുർവണ്യത്തിന്റെ അവശിഷ്ടങ്ങളും  , മുഖവുമുണ്ടെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി  നടേശൻ.
എസ്.എൻ.ഡി.പി യോഗം  28 എ നമ്പർ ശാഖയിലെ ഗുരുദേവ ഹാൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചാതുർവർണ്യ വ്യവസ്ഥ ഇല്ലാതാക്കാനാണ് ജനാധിപത്യം വന്നത്. എന്നാൽ ജനാധിപത്യത്തിൽ ഇന്ന് ചാതുർവർണ്യം പിടിമുറുക്കുകയാണ്.  ജാതി വിദ്വേഷം ഉണ്ടാകുമ്പോഴാണ് ജാതി  ചിന്ത  ഉണ്ടാകുന്നത്. ജാതി ചിന്ത ഇല്ലാതാകണമെങ്കിൽ ജാതി വിവേചനം ഇല്ലാതാകണമെന്നും അദേഹം പറഞ്ഞു.
കോട്ടയം യൂണിയൻ പ്രസിഡന്റ് എം. മധു അധ്യക്ഷത വഹിച്ചു. ഗുരുദേവ പഞ്ചലോഹ വിഗ്രഹം വടവാതൂർ ജെ.കെ വേലായുധനിൽ നിന്നും സ്വീകരിച്ച് വെള്ളാപ്പള്ളി നടേശൻ സ്വീകരിച്ച് ശാഖായോഗത്തിന് കൈമാറി. എസ്. എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ പാലിയേറ്റീവ് കെയർ യൂണിറ്റ് സമർപ്പിച്ചു.  ശാഖാ സെക്രട്ടറി കെ.വി ജനാർദനൻ ഗുരുദേവ ഹാൾ നിർമ്മാണത്തിന്റെ റിപ്പോർട്ട് അവതരിപ്പിച്ചു.
സ്നേഹസ്പർശം 2018 സഹായധന വിതരണം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, എസ്.എൻ.ഡി.പി ഡയറക്ടർ ബോർഡ് അംഗം ഏ.ജി തങ്കപ്പൻ എന്നിവർ ചേർന്ന് നിർവഹിച്ചു.
ക്ഷേത്രം തന്ത്രി എരമല്ലൂർ ഉഷേന്ദ്രൻ തന്ത്രി അനുഗ്രഹ പ്രഭാഷണം നടത്തി. എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ സെക്രട്ടറി ആർ.രാജീവ് മുഖ്യപ്രഭാഷണം നടത്തി. കോട്ടയം യൂണിയൻ വൈസ് പ്രസിഡന്റ് വി.എം ശശി , കോട്ടയം നഗരസഭ വൈസ് ചെയർപേഴ്സൺ ബിനു സന്തോഷ് കുമാർ , എസ്.എൻ.ഡി.പി ബോർഡ് അംഗം റിജേഷ് സി.ബ്രീസ് വില്ല , കോട്ടയം യൂണിയൻ കൗൺസിലർ എസ്.ഷാജി , നഗരസഭ അംഗങ്ങളായ റ്റിന്റു ജിൻസ് , കെ.കെ പ്രസാദ് ,  യൂണിയൻ കമ്മിറ്റി അംഗം കെ.ജെ ജ്യോതിഷ് , എ.ഐ ശിഖാ മണി ആശാരിപറമ്പിൽ , വനിതാസംഘം പ്രസിഡന്റ് വത്സല പുരുഷോത്തമൻ ,  യൂത്ത് മൂവ്മെന്റ് യൂണിയൻ  കൗൺസിലർ ഷെൻസ് സഹദേവൻ , യൂത്ത്മൂവ് മെന്റ് പ്രസിഡന്റ് ബിനൂപ്  മോഹൻ , പള്ളം ശാഖാ വൈസ് പ്രസിഡന്റ് പി. ഡി രഞ്ജിത്ത്, പ്രസിഡന്റ് അനിൽ ശങ്കർ എന്നിവർ  പ്രസംഗിച്ചു.


വല്ലഭശേരി ഗോവിന്ദൻ വൈദ്യരുടെ ഫോട്ടോയും യോഗത്തിൽ അനാഛാദനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group