പിണറായിയെ മോശക്കാരനാക്കാൻ സിപിഎം പൊലീസ്: ഭരണത്തിൽ പിടിമുറുക്കാൻ കൊടിയേരി തന്ത്രം; തന്ത്രമൊരുക്കിയത് കണ്ണൂർ ലോബി
സ്വന്തം ലേഖകൻ തിരുവനന്തപുരം: സർക്കാരിൽ പിടിമുറുക്കാൻ പിണറായിക്കും പൊലീസിനുമെതിരെ വിമർശനങ്ങളുമായി സിപിഎം കണ്ണൂർ ലോബി. മുൻ ആഭ്യന്തരമന്ത്രി കൂടിയായി സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്റെ പാർട്ടിയിലെയും പൊലീസിലെയും സ്വാധീനമാണ് ഇതിനായി ഉപയോഗിക്കുന്നത്. പാർട്ടിയിലെ ഏക ശക്തിയായും, എതിർസ്വരമില്ലാത്ത നേതാവായും പിണറായി വിജയൻ വളർന്നതോടെയാണ് കണ്ണൂർ ലോബിയിലെ തന്നെ ഒരു വിഭാഗം ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയായെങ്കിലും, പാർട്ടിയെയും സർക്കാരിനെയും ഒരു പോലെ നിയന്ത്രിക്കുന്നത് പിണറായി വിജയൻ തന്നെയാണ്. പാർട്ടി സെക്രട്ടറിയായിട്ടും കാര്യമായ നിയന്ത്രണം പാർട്ടിയിലും സർ്ക്കാരിലുമില്ലാത്ത കൊടിയേരി ഗ്രൂപ്പാണ് ആഭ്യന്തരവകുപ്പിലെയും പൊലീസിലെയും ഇപ്പോഴത്തെ പ്രശ്‌നങ്ങൾക്ക് […]