play-sharp-fill

എന്നെയൊന്ന് കൊന്ന് തരാമോ! മുഖ്യമന്ത്രിയോട് കൃഷ്ണകുമാരൻ

സ്വന്തം ലേഖകൻ എറണാകുളം: മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടിക്കാരും തന്നോട് ചെയ്തത് വലിയ ഉപദ്രവമായിപ്പോയെന്ന് മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയതിന്റെ പേരിൽ അറസ്റ്റിലായ കൃഷ്ണകുമാരൻ നായർ. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് കൃഷ്ണകുമാരൻ നായർ ഇക്കാര്യം ചോദിക്കുന്നത്. ‘എന്നെയൊന്ന് കൊന്നുതരുമോ’ എന്ന് പലതവണ ആവർത്തിക്കുന്നുണ്ട് വീഡിയോയിൽ. അന്ന് മദ്യപിച്ചങ്ങനെ പറഞ്ഞു. അതിന്റെ പേരിൽ ഒന്നേമുക്കാൽ ലക്ഷം രൂപ ശമ്പളമുണ്ടായിരുന്ന ജോലിവരെ അവര് തെറിപ്പിച്ചു എന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം ഈ ആവശ്യം ആവർത്തിക്കുന്നത്. ‘താങ്കളെന്നോട് ചെയ്തത് വലിയ ഉപദ്രവമായിപ്പോയി. അബുദാബിയിൽ നിന്നും എന്നെക്കൊണ്ട് മാപ്പുപറയിച്ചു. എന്നെ ആർ.എസ്.എസുകാര് കൊന്നാലും കുഴപ്പമില്ല, […]

ടിഎം ഹർഷൻ മീഡിയവണിൽ നിന്ന് രാജിവച്ചു; ജമാ അത്തെ ഇസ്ലാമിയുടെ എസ്.ഡി.പി.ഐ പ്രീണനത്തിൽ പ്രതിഷേധിച്ചെന്ന് സൂചന

സ്വന്തം ലേഖകൻ കോഴിക്കോട്: മാധ്യമ പ്രവർത്തകനും വാർത്ത അവതാരകനും ആയ ടിഎം ഹർഷൻ മീഡിയവൺ ചാനലിൽ നിന്ന് രാജിവച്ചു. മീഡിയവണിൽ ഡെപ്യൂട്ടി കോ ഓർഡിനേറ്റിങ് എഡിറ്റർ ആയിരുന്നു ഹർഷൻ. സാമൂഹ്യ മാധ്യമങ്ങളിലെ ഇടതുപക്ഷ മുഖങ്ങളിൽ ഒരാൾ കൂടിയാണ് ടിഎം ഹർഷൻ. പല വിഷയങ്ങളിലും അതി ശക്തമായ നിലപാടുകൾ ഹർഷൻ സോഷ്യൽ മീഡിയയിൽ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിലും ഹർഷൻ തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. എന്നാൽ എസ്ഡിപിഐയെ വെള്ളപൂശാനുള്ള ശ്രമങ്ങൾ ജമാ അത്തെ ഇസ്ലാമിയുടെ ഭാഗത്ത് നിന്നും, മീഡിയവണിന്റെ ഭാഗത്ത് നിന്നും […]

സമരക്കാരെ മർദിച്ചെന്ന പരാതി; യതീഷ് ചന്ദ്രയെ നിർത്തിപൊരിച്ച് മനുഷ്യാവകാശ കമ്മീഷൻ

സ്വന്തം ലേഖകൻ ആലുവ: പുതുവൈപ്പിനിൽ ഐ.ഒ.സി പ്ലാൻറിനെതിരെ സമരം നടത്തിയവരെ മർദിച്ചെന്ന പരാതിയിലാണ് ഇപ്പോൾ തൃശ്ശൂർ ഡി.സി.പിയായ ജി.എച്ച്. യതീഷ്ചന്ദ്രയെ ആലുവയിൽ നടന്ന സിറ്റിങ്ങിൽ കമീഷൻ ചെയർമാൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ഒന്നര മണിക്കൂറിലധികം വിസ്തരിച്ചത്. സമരത്തിന്റെ ഭാഗമായി രണ്ടായിരത്തോളം പേരാണ് പ്രതിഷേധവുമായി കൊച്ചി നഗരത്തിലെത്തിയതെന്ന് യതീഷ്ചന്ദ്ര പറഞ്ഞു. പിറ്റേന്ന് പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങ് നഗരത്തിൽ ഉണ്ടായിരുന്നു. ഇതിന് സുരക്ഷാ ഭീഷണിയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട് ലഭിച്ചിരുന്നു. പ്രതിഷേധക്കാരിൽ ചിലരെ അറസ്റ്റ് ചെയ്തുനീക്കുകയാണ് ഉണ്ടായത്. അക്രമാസക്തരായവർക്കുനേരെ ലാത്തിവീശി. ഇത് ലാത്തിച്ചാർജ് ആയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. […]

ഭാരത്‌ ധർമ്മ ജന സേന കോട്ടയം മുൻസിപ്പൽ സൗത്ത് മേഖല പ്രവർത്തകയോഗം ജൂലായ് 22 ന്

സ്വന്തം ലേഖകൻ കോട്ടയം: ഭാരത് ധർമ്മ ജന സേന കോട്ടയം മുൻസിപ്പൽ സൗത്ത് മേഖല പ്രവർത്തകയോഗം ജൂലായ് 22 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് ചിങ്ങവനം മാർക്കറ്റ് റോഡിലെ ചാച്ചിയമ്മ ഏബ്രഹാം മെമ്മോറിയൽ ഹാളിൽ വച്ച് സംസ്ഥാന സെക്രട്ടറി എൻ.കെ. നീലകണ്ഠൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.ശാന്താറാം റോയി തോളൂർ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ പൂഞ്ഞാർ നിയോജക മണ്ഡലം പ്രസിഡന്റ് എം.ആർ.ഉല്ലാസ് മുഖ്യ പ്രസംഗവും ജില്ലാ സെക്രട്ടറി പി.അനിൽകുമാർ രാഷ്ട്രീയ വിശദീകരണവും നടത്തും. യോഗത്തിൽ ജില്ലാ ജോയിന്റ് സെക്രട്ടറിയും കോട്ടയം […]

അഭിമനുവിന്റെ രക്തസാക്ഷിത്വത്തിൽ ചവിട്ടി നിന്ന് കൗൺസിലറുടെ തീവ്രവാദി പ്രേമം; എസ്ഡിപിഐക്കൊപ്പം കൈ കോർത്ത് നഗരസഭ കൗൺസിലർ: ഫെയ്സ് ബുക്ക് പോസ്റ്റ് വിവാദമായതോടെ പിൻവലിച്ചു

പൊളിറ്റിക്കൽ ഡെസ്ക് കോട്ടയം: മഹാരാജാസ് കോളേജിലെ എസ് എഫ് ഐ പ്രവർത്തകൻ ഇടുക്കി വട്ടവട സ്വദേശി അഭിമന്യുവിന്റെ രക്ത സാക്ഷിത്വത്തിന്റെ ചൂടാറും മുൻപ് തീവ്രവാദികളുമായി കൈ കോർത്ത് കോട്ടയം നഗരസഭയിലെ സി പി എം കൗൺസിലർ. അഭിമന്യുവിന്റെ കൊലപാതകത്തിൽ പ്രതിസ്ഥാനത്ത് നിൽക്കുന്ന എസ്ഡിപിഐയുടെ വനിതാ സംഘടനയായ നാഷണൽ വിമൺസ് ഫ്രണ്ടിന്റെ പരിപാടിയിലാണ് കൗൺസിലർ ആദ്യാവസാനം പങ്കെടുത്തത്. കോട്ടയം നഗരസഭയിലെ 46 പുളിക്കമറ്റം – പാണംപടി വാർഡ് കൗൺസിലർ പി. വി ഷൈലയാണ് പാർട്ടി നിലപാടും അംഗങ്ങളുടെ എതിർപ്പും കണക്കിലെടുക്കാതെ തീവ്രവാദ സ്വഭാവമുള്ള സംഘടനയുടെ പരിപാടിയിൽ […]

കെപിസിസി സെക്രട്ടറിയുടെ കാറിന്റെ നാല് ടയറും കള്ളന്മാർ ഊരിക്കൊണ്ടുപോയി

സ്വന്തം ലേഖകൻ ആലപ്പുഴ: വീടിന്റെ പോർച്ചിൽ പാർക്ക് ചെയ്തിരുന്ന കോൺഗ്രസ് നേതാവിന്റെ കാറിന്റെ നാല് ടയറുകളും മോഷണം പോയി. കെ പി സി സി സെക്രട്ടറി ഷാജഹാന്റെ കാറിന്റെ ടയറുകളാണ് മോഷണം പോയത്. ഇന്ന് പുലർച്ചെയാണ് സംഭവം. ഷാജഹാൻ രാവിലെ കാർ എടുക്കാൻ വന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ഉടൻ തന്നെ തൊട്ടടുത്തുള്ള കടയിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയെ തുടർന്ന് കായംകുളം പൊലീസ് കേസ് അന്വേഷിച്ച് വരികയാണ്.

വയനാട്ടിൽ മാവോയിസ്റ്റുകൾ ബന്ദിയാക്കിയ മൂന്നുപേരും രക്ഷപ്പെട്ടു; പോലീസും തണ്ടർ ബോൾട്ടും തിരച്ചിൽ ആരംഭിച്ചു

സ്വന്തം ലേഖകൻ വയനാട്: വയനാട്ടിൽ മേപ്പാടിയിലെ എസ്റ്റേറ്റിൽ മാവോയിസ്റ്റുകൾ ബന്ദിയാക്കിയിരുന്നവർ രക്ഷപ്പെട്ടു. മൂന്ന് ഇതരസംസ്ഥാന തൊഴിലാളികളാണ് രക്ഷപ്പെട്ടത്. ബംഗാൾ സ്വദേശി അലാവുദ്ദീനാണ് ഇന്ന് രാവിലെ രക്ഷപ്പെട്ട മൂന്നാമൻ. ഇന്നലെയാണ് മേപ്പാടിക്കടുത്ത കള്ളാടിയിലെ എമറാൾഡ് എസ്റ്റേറ്റിലെ ഇതര സംസ്ഥാന തൊഴിലാളികളെ സായുധരായ മാവോയിസ്റ്റ് സംഘം ബന്ദികളാക്കിയത്. ഒരു സ്ത്രീ ഉൾപ്പെട്ട നാല് അംഗ സംഘമാണ് എസ്റ്റേറ്റിലെത്തി തൊഴിലാളികളെ ബന്ദിയാക്കിയത്. ഒരു തൊഴിലാളി അപ്പോൾ തന്നെ ഓടി രക്ഷപ്പെട്ടിരുന്നു.’900′ എന്ന സ്വകാര്യ എസ്റ്റേറ്റിലാണ് നാലംഗ മാവോയിസ്റ്റ് സംഘം എത്തിയത്. നിലമ്ബൂർ വനമേഖലയിൽ നിന്നാണ് മാവോയിസ്റ്റ് സംഘം എത്തിയതെന്നാണ് […]

അരിയിൽ പെയിന്റടിക്കും, പാലിലും മീനിലും ഫോർമാലിൻ, പച്ചക്കറിയിലും പഴങ്ങളിലും മസാലപ്പൊടികളിലും വിഷം, കുടിവെള്ളത്തിൽ കക്കൂസ് മാലിന്യം മലയാളികളുടെ തീൻ മേശയിലേക്കെത്തുന്നത് ഇവയൊക്കെ

ശ്രീകുമാർ കോട്ടയം: ഡബിൾ ഹോഴ്‌സിന്റെ പച്ചരിയിൽ തവിടും തവിടെണ്ണയും ചേർത്ത് കളർ നൽകി കുത്തരിയാക്കുന്നു. പ്രമുഖ ബ്രാൻഡായ ഡബിൾ ഹോഴ്‌സിന്റെ മട്ട അരിയിൽ മായം കലർന്നിട്ടുണ്ടെന്ന് സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തി. മായം കണ്ടെത്തിയ ബാച്ചിലുള്ള അരി വിപണിയിൽ നിന്നും പിൻവലിക്കാൻ ഭക്ഷ്യ സുരക്ഷാ കമ്മീഷണർ എം ജി രാജമാണിക്യം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഡബിൾ ഹോഴ്സിന്റെ മട്ട ബ്രോക്കൺ അരി കഴുകുമ്പോൾ നിറം മാറി തൂവെള്ളയാകുന്നുവെന്ന് കാണിച്ച് ജെസി നാരായണൻ എന്ന വീട്ടമ്മ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോ […]

കരയിലെ മീനുകൾ: കെ.ജെ വിനോദിന്റെ കവിതാ സമാഹാരം പ്രകാശനം ഞായറാഴ്ച

സ്വന്തം ലേഖകൻ കോട്ടയം: ഫേബിയൻ ബുക്‌സ് പ്രസിദ്ധീകരിക്കുന്ന കെ.ജെ വിനോദിന്റെ കവിതാ സമാഹാരം കരയിലെ മീനുകൾ ജൂലായ് 22 ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്ക് കോട്ടയം ലയൺസ് ക്ലബ് ഹാളിൽ കവി കുരീപ്പുഴ ശ്രീകുമാർ പ്രകാശനം ചെയ്യും. പ്രകാശനത്തിന്റെ ഭാഗമായി ചേരുന്ന യോഗം എസ്.ജോസഫ് ഉദ്ഘാടനം ചെയ്യും. സി.എസ് രാജേഷ് അധ്യക്ഷത വഹിക്കും. സന്ദീപ് കെ.രാജ് പുസ്തക പരിചയം നടത്തും. അന്നമ്മ ജോസഫ് പുസ്തകം ഏറ്റുവാങ്ങും. തിരക്കഥാകൃത്ത് പി.വി ഷാജികുമാർ മുഖ്യപ്രഭാഷണം നടത്തും. ദേശീയ സിനിമാ അവാർഡ് ജേതാവായ സംവിധായകൻ പാമ്പള്ളിയെ യോഗത്തിൽ ആദരിക്കും. സംവിധായകനും […]

കൃഷി നിലനിർത്താൻ കെട്ടിയ മട തകർന്നു; ഒപ്പം തകർന്നത് അവരുടെ സ്വപ്നങ്ങളും ഹൃദയവും

സ്വന്തം ലേഖകൻ അയ്മനം: ഒൻപതിനായിരം ഏക്കറിന് ഒരു ദിവസം മുഴുവൻ അവർ കാവലിരുന്നു. പെരുമഴ പെയ്തപ്പോൾ കൃഷിയോടൊപ്പം തകർന്നത് അവരുടെ സ്വപ്നങ്ങളായിരുന്നു, അവരുടെ ജീവിതങ്ങളായിരുന്നു. പെരുമഴയത്ത് രാത്രിയിൽ സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം നൂറുകണക്കിന് പേർ മട നിലനിർത്താൻ പരിശ്രമിച്ചു. ഒടുവിൽ എല്ലാം തകർത്തെറിഞ്ഞ് മട വീണു. ഒൻപതിനായിരം ഏക്കറിലെ പാതി വളർന്ന നെൽച്ചെടികൾ , അവരുടെ തിരുവോണ സ്വപ്നങ്ങളെയും തകർത്ത് കുത്തിയൊലിച്ച് കൃഷിഭൂമി വെള്ളത്തിന്നടിയിലാക്കി. കൃഷി മാത്രമല്ല അവരുടെ വീട്ടിലെ ഫർണിച്ചറുകൾ ,ഇലക്ട്രിക് ഉപകരണങ്ങൾ എല്ലാം തന്നെ നിലനിർത്തുന്നത് ആ മടകളായിരുന്നു. അവരുടെ കുടിവെള്ളം മുട്ടി, […]