കെവിന്റെ മരണകാരണം വ്യക്തമാക്കി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.
സ്വന്തം ലേഖകൻ കോട്ടയം: കെവിന്റെ മരണത്തിന് ശരീരത്തിലെ മുറിവുകൾ കാരണമായിട്ടില്ലെന്ന് പോസറ്റ്‌മോർട്ടം റിപ്പോർട്ട്. മരണം വെള്ളത്തിൽ വീണതിന് ശേഷമെന്ന് റിപ്പോർട്ട്. കെവിന്റെ ആന്തരിക അവയവങ്ങൾക്ക് ക്ഷതമേറ്റിട്ടുണ്ട്. ശരീരത്തിൽ ഇരൂപതിലധികം മുറിവുകൾ ഉണ്ടെന്നും ജനനേന്ദ്രിയം ചതഞ്ഞിട്ടുണ്ടെന്ന് പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തി. ക്രൂരമായ മർദനം ഏറ്റിട്ടുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കെവിൻ വധക്കേസിൽ നീനുവിന്റെ പിതാവ് ചക്കോയും പ്രതിയാകും. കേസിൽ 14 പ്രതികളെന്നും ഐ. ജി വിജയ് സാഖറെ മാധ്യമങ്ങളോട് പറഞ്ഞു. ചാക്കോയ്ക്കും രഹ്നയ്ക്കും ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് വ്യക്തമായതോടെയാണ് ഇവരെയും പ്രതിപ്പട്ടികയിൽ ചേർക്കുന്നത്. കെവിനെ അക്രമിച്ചത് ഇവരുടെയും നിർദ്ദേശപ്രകാരമാണൊയെന്ന് അന്വേഷിക്കുന്നുണ്ടെന്നും […]