കെവിൻ ഇനി ഓർമ്മ മാത്രം, മരണം വരെയും കെവിന്റെ ഭാര്യയായി തന്നെ ജീവിക്കും; നീനു.

കെവിൻ ഇനി ഓർമ്മ മാത്രം, മരണം വരെയും കെവിന്റെ ഭാര്യയായി തന്നെ ജീവിക്കും; നീനു.

സ്വന്തം ലേഖകൻ

കോട്ടയം: ദുരഭിമാനകൊലയ്ക്ക് ഇരയായ കെവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് പോസ്റ്റമോർട്ടം പൂർത്തിയാക്കി 11.30 ഓടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. കെവിനെ കാണാൻ വൻ ജനാവലിയാണ് കോട്ടയത്തെ വീട്ടിൽ എത്തിചേർന്നത്. വൈകിട്ട് മൂന്നു മണിക്കാണ് സംസ്‌ക്കാര ചടങ്ങുകൾ. മൃതദേഹം വീട്ടിലെത്തിയപ്പോൾ ഭാര്യ നീനുവിനെയും അമ്മയെയും സഹോദരിയെയും ആശ്വസിപ്പിക്കാനാവാതെ ബന്ധുക്കൾ കുഴങ്ങി. കെവിന്റെ മൃതദേഹം സൂക്ഷിച്ചിരുന്ന ഫ്രീസറിന് മുകളിൽ കമിഴ്ന്ന് കിടന്നു നീനു കരഞ്ഞപ്പോൾ കണ്ടുനിന്നവരുടെയും കണ്ണുനിറഞ്ഞു.
കഴിഞ്ഞദിവസം തെന്മലയിൽ നിന്ന് ഇൻക്വസ്റ്റ് പൂർത്തിയാക്കിയ ശേഷമാണ് മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ എത്തിയത്. ചൊവ്വാഴ്ച രാവിലെ 9 മണിയോടെ ആരംഭിച്ച പോസ്റ്റ്‌മോർട്ടം. തുടർന്ന് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. കോട്ടയത്തെ വീട്ടിലെത്തിച്ച മൃതദേഹം ഉച്ചയ്ക്ക് രണ്ടര വരെ പൊതൂദർശനത്തിനു വയ്ക്കും. കോട്ടയം കളക്ടേറ്റിന് സമീപത്തെ ഗുഡ്‌ഷെപ്പേർഡ് പള്ളി സെമിത്തേരിയൽ വൈകിട്ട മൂന്ന് മണിക്കാണ് സംസ്‌ക്കാരം.
മരിക്കും വരെ കെവിന്റെ ഭാര്യയായി ജീവിക്കുമെന്നും ഭർത്താവിനെ കൊന്ന സ്വന്തം വീട്ടുകാരുടെ അടുത്തേയ്ക്ക് ഇനി മടങ്ങിപോകില്ലെന്നും നേരത്തെതന്നെ നീനു മാധ്യമങ്ങളോടു പറഞ്ഞു.