ശബരിമലയിലെ സ്ത്രീ പ്രവേശനം: കേരള സർക്കാരിനെ പിരിച്ചു വിടാൻ അണിയറയിൽ നീക്കം; സംസ്ഥാന സർക്കാരിനെ പിരിച്ചു വിടാൻ പ്രധാനമന്ത്രിയ്ക്ക് പരാതിപ്പെരുമഴ: കേന്ദ്രമന്ത്രിമാർ പമ്പയിലേയ്ക്കും സന്നിധാനത്തേയ്ക്കും
തേർഡ് ഐ ബ്യൂറോ പമ്പ: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സംസ്ഥാന സർക്കാരിനെ പിരിച്ചുവിടാൻ പ്രധാനമന്ത്രിയ്ക്ക് ഓൺലൈൻ വഴി പരാതിയയച്ച് ഹിന്ദു സംഘടനകൾ. ശബരി ധർമ്മസഭയും, ശബരിപാഠശാല ഗ്രൂപ്പുകളുമാണ് ഇത്തരത്തിൽ പ്രധാനമന്ത്രിയ്ക്ക് ശബരിമലയിലെ വീഡിയോ ദൃശ്യങ്ങളും ഫോട്ടോകളും അടക്കം പരാതി അയച്ചിരിക്കുന്നത്. ഇത്തരത്തിൽ ഇവർ അയച്ച പരാതികൾ വൈറലാകുകയും ചെയ്തു. സന്നിധാനത്തെ സ്ഥിതിഗതികൾ ഗുരുതരമായതോടെ കേന്ദ്രമന്ത്രിമാരുടെ സംഘം അടുത്ത ദിവസം തന്നെ ശബരിമലയിൽ എത്തിയേക്കും. സന്നിധാനത്ത് എത്തി സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനത്തിന്റെ നേതൃത്വത്തിലാണ് ഉദ്യോഗസ്ഥരും മന്ത്രിമാരും അടങ്ങുന്ന സംഘം ശബരിമലയിലേയ്ക്ക് എത്തുക. […]