തീർത്ഥാടകർക്ക് പോലും ഇളവ് നൽകാതെ ഹർത്താൽ നടത്തിയത് ശരിയായില്ല; കടകംപളളി സുരേന്ദ്രൻ

തീർത്ഥാടകർക്ക് പോലും ഇളവ് നൽകാതെ ഹർത്താൽ നടത്തിയത് ശരിയായില്ല; കടകംപളളി സുരേന്ദ്രൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികലയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ശബരിമല കർമ്മസമിതിയും ഹിന്ദു ഐക്യവേദിയും പ്രഖ്യാപിച്ച ഹർത്താലിനെതിരെ ആഞ്ഞടിച്ച് ദേവസ്വം മന്ത്രി. തീർത്ഥാടകർക്ക് പോലും ഇളവ് നൽകാതിരുന്നത് ശരിയല്ലെന്ന് കടകംപളളി സുരേന്ദ്രൻ പറഞ്ഞു. ശബരിമലയെ തകർക്കാൻ ശ്രമിക്കുന്നത് ആരെന്ന് വ്യക്തമായി. ഹർത്താൽ നടത്തുന്നത് ഭക്തരോടുളള യുദ്ധപ്രഖ്യാപനമാണ്.

കലാപമുണ്ടാക്കാനുളള ശ്രമമാണ് ശശികലയുടെ സന്ദർശനം. രാഷ്ട്രീയ ലാഭത്തിന് വേണ്ടി നടത്തുന്ന പ്രവർത്തനങ്ങൾക്ക് ഒരു പരിധി വേണ്ടേ എന്നും മന്ത്രി കടകംപളളി സുരേന്ദ്രൻ ചോദിച്ചു. ഭക്തയെന്ന നിലയിലല്ല കെ.പി.ശശികല സന്നിധാനത്തേയ്ക്ക് പോകാൻ ശ്രമിച്ചത്. രാത്രി സന്നിധാനത്ത് തങ്ങാനാകില്ലെന്ന് നേരത്തെ പൊലീസ് അറിയിച്ചതാണ്. നിരോധനാജ്ഞ ലംഘിച്ചും സന്നിധാനത്തേയ്ക്ക് പോകുമെന്ന് പ്രഖ്യാപിച്ച് മരക്കൂട്ടത്ത് പ്രതിഷേധിച്ചപ്പോഴാണ് ശശികലയെ കസ്റ്റഡിയിലെടുക്കേണ്ടി വന്നതെന്നും കടകംപളളി സുരേന്ദ്രൻ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാർത്താസമ്മേളനത്തിന് മുമ്പ്, മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഡിജിപിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സന്നിധാനത്തെ പൊലീസ് നിയന്ത്രണങ്ങളിൽ ഇളവ് വേണമെന്ന് മന്ത്രി കടകംപളളി സുരേന്ദ്രൻ പറഞ്ഞു. ഡിജിപിയുമായി ഇക്കാര്യം ചർച്ച ചെയ്‌തെന്നും ദേവസ്വംമന്ത്രി കടകംപളളി സുരേന്ദ്രൻ പറഞ്ഞു.