തിരുനക്കരയിലെ ദേവസ്വം ഓഫിസ് പൂട്ടാൻ ഹിന്ദു ഐക്യവേദി നേതാവിന്റെ ആഹ്വാനം; തിരുനക്കര ക്ഷേത്രത്തിൽ ഒരു രൂപ പോലും കാണിക്ക ഇടരുത്: ശബരിമലയിലെ വാഹന പാസ് ലംഘിക്കും: അയ്യപ്പഭക്തരുടെ വികാരമിളക്കി ഹിന്ദു ഐക്യവേദി നേതാവിന്റെ പ്രസംഗം; തിരുനക്ക മൈതാനം നിറഞ്ഞു കവിഞ്ഞ് അയ്യപ്പഭക്തരുടെ പ്രതിഷേധം
തേർഡ് ഐ ബ്യൂറോ കോട്ടയം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ അയ്യപ്പഭക്തരുടെ വികാരം ആളിക്കത്തിച്ച് തിരുനക്കര മൈതാനത്തെ വിശ്വാസ സംരക്ഷണ സമ്മേളനം. അയ്യപ്പഭക്തരുടെ വികാരം മാനിക്കാത്ത ദേവസ്വം ബോർഡിന്റെ കീഴിലുള്ള തിരുനക്കര മഹാദേവക്ഷേത്രത്തിന്റെ ദേവസ്വം ബോർഡ് ഓഫിസ് അടച്ചു പൂട്ടാൻ വിശ്വാസികളോട് യോഗം ഉദ്ഘാടനം ചെയ്ത ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി ഹരിദാസ് ആഹ്വാനം ചെയ്തു. ഒരു ദിവസമെങ്കിൽ ഒരു ദിവസം ക്ഷേത്രത്തിന്റെ ദേവസ്വം ഓഫിസ് പൂട്ടിയിടണം. അയ്യപ്പഭക്തരുടെ വികാരം മനസിലാക്കാത്ത, അയ്യപ്പൻമാരെ മാനിക്കാത്ത ദേവസ്വം ബോർഡ് ഓഫിസുകൾ ഹിന്ദു സമൂഹത്തിന് […]