കെ.സുരേന്ദ്രന്റെ അറ്സ്റ്റ് ബിജെപിയുടെ പ്രതിഷേധ ദിനം ഞായറാഴ്ച: ഹൈവേകളിൽ വാഹനങ്ങൾ തടയും; ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ ബിജെപിയുടെ പന്തംകൊളുത്തി പ്രകടനം
സ്വന്തം ലേഖകൻ
കോട്ടയം: ഇരുമുടിക്കെട്ടുമായി മലകയറാനെത്തിയ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ബിജെപി നേതൃത്വത്തിൽ ഞായറാഴ്ച സംസ്ഥാനത്ത് പ്രതിഷേധ ദിനം ആചരിക്കും. തുടർച്ചയായ രണ്ടാം ദിവസവും ഹർത്താൽ വേണ്ടെന്ന് തീരുമാനിച്ചാണ് ബിജെപി നേതൃത്വം പ്രതിഷേധ ദിനം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ, പ്രതിഷേധ ദിനമായ ഞായറാഴ്ച ഹൈവേകളിൽ ബിജെപി വാഹനങ്ങൾ തടയുമെന്ന് നേതാക്കൾ പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതിഷേധത്തിന്റെ ഭാഗമായി ശനിയാഴ്ച രാത്രി വിവിധ സ്ഥലങ്ങളിൽ ബിജെപി പ്രതിഷേധ പ്രകടനങ്ങൾ നടത്തി. കോട്ടയത്തും ചങ്ങനാശേരിയിലുമായിരുന്നു ബിജെപിയുടെ പ്രതിഷേധ പ്രകടനങ്ങൾ നടന്നിരുന്നത്. കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ബി ജെ പിയുടെയും ശബരിമല കർമ്മ സമിതിയുടെയും നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനമാണ് നടത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബി ജെ പി നേതാക്കളായ എം ബി രാജഗോപാൽ, എൻ.പി കൃഷ്ണകുമാർ, ബി.രാധാകൃഷ്ണമേനോൻ, ബി.ആർ മഞ്ജീഷ്, വി ശശികുമാർ ,പി.എൻ ബാലുഷ്ണൻ, കെ കെ സുനിൽ കുമാർ, കുമാർ ശിബിരം എന്നിവർ പ്രസംഗിച്ചു.
കോട്ടയം നഗരമധ്യത്തിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ
ജില്ലാ പ്രസിഡന്റ് ലാൽകൃഷ്ണ, വൈസ് പ്രസിഡന്റ് വി.പി മുകേഷ്, സി.എൻ സുഭാഷ്, കെ.പി ഭുവനേശ്, സംസ്ഥാന സമിതി അംഗം ടി.എൻ ഹരികുമാർ, മുനിസിപ്പൽ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സന്തോഷ് എന്നിവർ പ്രസംഗിച്ചു.