മണ്ഡലകാലം ആരംഭിച്ചതോടെ സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു
സ്വന്തം ലേഖകൻ കോട്ടയം: മണ്ഡലകാലം ആരംഭിച്ചതോടെ സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. 80 ശതമാനം വരെ വിലവർധിച്ചതായാണ് വ്യാപാരികൾ പറയുന്നത്. ശബരിമല സീസണിന് പുറമെ ഹോർട്ടി കോർപസ് ആരംഭിച്ച പച്ചക്കറിയിൽ ഇടിവുണ്ടായതാണ് വിലക്കയറ്റത്തിന് കാരണം . അടുത്താഴ്ച മുതൽ ക്രിസ്തുമസ് സീസൺ കൂടി തുടങ്ങുന്നതോടെ പച്ചക്കറി വില ഇനിയും ഉയരാനാണ് സാധ്യത. രണ്ടാഴ്ച മുമ്പുവരെ 40 രൂപയായിരുന്ന മുരിങ്ങക്കായക്ക് 140 രൂപയാക്കാണ് ചില്ലറ വ്യാപാരകേന്ദ്രങ്ങളിൽ വിൽക്കുന്നത്. ചെറിയുള്ളി വില 80 കടന്നതായും വിൽപ്പനക്കാർ പറയുന്നു. കാരറ്റ്, ബീറ്റ്റൂട്ട്, കാബേജ്, സവാള തുടങ്ങിയവയുടെ വിലയിൽ വലിയ […]