തന്നെ മന്ത്രിയാക്കിയത് പാണക്കാട് തറവാട്ടിൽ നിന്നല്ല ഇടതുപക്ഷമാണെന്ന് കെ.ടി ജലീൽ

തന്നെ മന്ത്രിയാക്കിയത് പാണക്കാട് തറവാട്ടിൽ നിന്നല്ല ഇടതുപക്ഷമാണെന്ന് കെ.ടി ജലീൽ

Spread the love

സ്വന്തം ലേഖകൻ

കോഴിക്കോട്: ബന്ധുനിയമന വിവാദത്തിൽ മുസ്ലീം ലീഗിനെതിരെ മന്ത്രി കെ.ടി ജലീൽ. തന്നെ മന്ത്രിയാക്കിയത് പാണക്കാട് തറവാട്ടിൽ നിന്നല്ലെന്നും എ.കെ.ജി സെന്ററിൽ നിന്നാണെന്നും കെ.ടി ജലീൽ പറഞ്ഞു.

തന്നെ സംരക്ഷിക്കുന്നത് സി.പി.ഐ.എമ്മാണെന്ന് കരിങ്കൊടി കാണിക്കുന്നവർ ഓർക്കണമെന്ന് കെ.ടി ജലീൽ പറഞ്ഞു. കറുത്ത കൊടി കാട്ടിയാൽ ഭയക്കില്ലെന്നും അങ്ങനെ പേടിപ്പിക്കാമെന്ന് കരുതരുതെന്നും പറഞ്ഞ മന്ത്രി, ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായേക്കാവുന്ന പരാജയത്തിന്റെ ഭീതിയാണ് ലീഗിന്റെ ആരോപണത്തിന് കാരണമെന്നും പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുഞ്ഞാലിക്കുട്ടിയുടെ കളരിയിൽ നിന്ന് ആയിരം വർഷം അഭ്യാസം പഠിച്ചാലും സി.പി.ഐ.എം സംരക്ഷണയിലുള്ള ഒരാളെ തൊടാൻ യൂത്ത് ലീഗുകാർക്ക് കഴിയില്ല. കുറച്ചു കറുത്ത കൊടി കാട്ടിയാൽ പതറിപ്പോകും എന്നു കരുതരുത്. ഇസ്ലാമിക വിശ്വാസമനുസരിച്ചുള്ള ‘ഏഴു വൻ പാപങ്ങൾ’ ചെയ്തതു താനല്ല. തന്നെക്കൊണ്ട് അതൊന്നും പറയിപ്പിക്കരുതെന്നും മന്ത്രി കെ.ടി ജലീൽ പറഞ്ഞു.

ജലീലിന്റെ വിവാദ ബന്ധുനിയമനം സർക്കാർ ഇന്നലെ റദ്ദാക്കിയിരുന്നു. കെ.ടി.അദീബിനെ ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ജനറൽ മാനേജരായി നിയമിച്ച തീരുമാനമാണ് സർക്കാർ റദ്ദാക്കിയത്.