കുമ്മനം രാജശേഖരൻ മിസോറാം ഗവർണർ; നിലയ്ക്കൽ പ്രക്ഷോഭത്തിന്റെ നായകൻ ഇനി മിസോറാമിന്റെ അമരക്കാരൻ
സ്വന്തം ലേഖകൻ കോട്ടയം: സംസ്ഥാന ബിജെപി അധ്യക്ഷൻ കുമ്മനം രാജേശഖരനെ മിസോറാം ഗവർണറാക്കി നിശ്ചയിച്ച് രാഷ്ട്രപതിയുടെ ഉത്തരവ്. വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് രാഷ്ട്രപതി ഭവനിൽ നിന്നുള്ള ഉത്തരവ് പുറത്തിറങ്ങിയത്. ചെങ്ങന്നൂർ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ അപ്രതീക്ഷിതമായി ബിജെപി സംസ്ഥാന അധ്യക്ഷനു ലഭിച്ച സ്ഥാനലബ്ദി വോട്ട് ആകുമോ എന്നാണ് ഇനി കാത്തിരുന്നു കാണേണ്ടത്. മൂന്നു വർഷം മുൻപ് സംസ്ഥാനം മുഴുവൻ ഞെട്ടിച്ചാണ് കുമ്മനം രാജശേഖരൻ ബിജെപി സംസ്ഥാന അധ്യക്ഷനാകുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ മിസോറാം ഗവർണറാകുന്നതോടെ അഭിമാനംകൊള്ളുന്നത് ഒരു ഗ്രാമം കൂടിയാണ്. കുമ്മനത്തെ നാട്ടുവഴികളും, […]