പ്രേക്ഷകരെ പൊട്ടിചിരിപ്പിച്ച ‘ബഡായി  ബംഗ്ലാവിന്’ തിരശീല വീഴുന്നു.

പ്രേക്ഷകരെ പൊട്ടിചിരിപ്പിച്ച ‘ബഡായി ബംഗ്ലാവിന്’ തിരശീല വീഴുന്നു.

Spread the love

സ്വന്തം ലേഖകൻ

പ്രേക്ഷകരെ പൊട്ടിചിരിപ്പിച്ച ‘ബഡായി ബംഗ്ലാവ്‌’ എന്ന ഹാസ്യപരിപാടിയ്ക്ക് തിരശീല വീഴുന്നു. അഞ്ചു വർഷമായി ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന ഈ പരിപാടി നിർത്തുന്ന് വിവരം അവതാരകനായ രമേശ് പിഷരാടി ഫെയ്സ്ബൂക്കിലൂടെയാണ് അറിയിച്ചത്. സംപ്രേഷണം ചെയ്യാനിരിക്കുന്ന രണ്ടു എപ്പിസോഡുകൾ കൂടെ കഴിഞ്ഞാൽ ‘ബഡായി ബംഗ്ലാവ്‌’ പര്യവസാനിപ്പിക്കുമെന്നാണ് പിഷരാടി പറയുന്നത്. അഞ്ചു വർഷമായി സംപ്രേഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവിന്റെ പ്രോഗ്രാം പ്രൊഡ്യൂസർ ഡയാന സിൽവേർസ്റ്ററാണ്. മുകേഷ്, ആര്യ, ധർമ്മജൻ, പ്രസീത തുടങ്ങിയവർ ഈ പരിപാടിയിൽ പങ്കെടുത്തിരുന്നു.

രമേശ് പിഷരാടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
പ്രിയമുള്ളവരെ….
സംപ്രേഷണം ചെയ്യാനിരിയ്ക്കുന്ന ഒന്നു രണ്ടു എപ്പിസോഡുകൾ കൂടെ കഴിഞ്ഞാൽ ‘ബഡായി ബംഗ്ലാവ്‌’ പര്യവസാനിപ്പിക്കുകയാണ് ….കഴിഞ്ഞ 5 വർഷമായി റേറ്റിംഗ് ചാർട്ടുകളിൽ മുൻനിരയിൽ തന്നെ ഈ പരിപാടി ഉണ്ടായിരുന്നു എന്നത് ഏറെ
അഭിമാനവും സന്തോഷവും തരുന്നു ….
ഡയാന സിൽവേർസ്റ്റർ, മുകേഷേട്ടൻ, എം.ആർ.രാജൻ സാർ ,പ്രവീൺ സാർ, എന്നിവരോടും അരങ്ങിലും അണിയറയിലും പ്രവർത്തിച്ച സഹപ്രവർത്തകരോടും ഈ അവസരത്തിൽ നന്ദി പറയുന്നു …
സിനിമാല,
കോമഡി ഷോ,
കോമഡി നഗർ സെക്കന്റ് സ്ട്രീറ്റ്,
തട്ടുകട,
കോമഡി കസിൻസ്,
മിന്നും താരം,
ബ്ലഫ് മാസ്റ്റേഴ്സ്,
ബഡായി ബംഗ്ലാവ്‌,
മുപ്പതോളം താര നിശകൾ …
ഇങ്ങനെ ചെറുതും വലുതുമായി 15 വർഷങ്ങൾ കൊണ്ട് 1500 ഓളം എപ്പിസോഡുകൾ അവതരിപ്പിക്കുവാൻ എനിക്ക് അവസരം തന്ന; വരാനിരിക്കുന്ന അവാർഡ് നൈറ്റ് ഉൾപ്പടെയുള്ള പരിപാടികളിൽ അവസരം തന്നുകൊണ്ടിരിക്കുന്ന ഏഷ്യാനെറ്റ് എന്ന മഹാപ്രസ്ഥാനത്തിനു എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ……….
ചാനലും… പരിപാടിയും…… കലാകാരനുമെല്ലാം… പ്രേക്ഷകരില്ലാതെ നിഷ്പ്രഭം ആണ്…
ആ സത്യം
ആ ശക്തി നിങ്ങളാണ് ……

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group