പുരുഷ പീഡനത്തിൽ നിന്നും ഐ.എ.എസുകാരിക്കും രക്ഷയില്ല: ലൈംഗിക അതിക്രമം തുറന്നെഴുതിയ ഐഎഎസുകാരിയുടെ പോസ്റ്റ് വൈറൽ
ചണ്ഡിഗഡ്: പിഞ്ചു കുഞ്ഞിനെ പോലും പീഡനത്തിനിരയാക്കുന്ന നാട്ടിൽ ഉന്നത ഉദ്യോഗസ്ഥന്റെ ലൈംഗിക പീഡനം തുറന്നു പറഞ്ഞ് യുവ ഐഎഎസ് ഉദ്യോഗസ്ഥ. ഉന്നതോദ്യോഗസ്ഥന് ലൈംഗികാതിക്രമത്തിനിരയാക്കുന്നതായി ചണ്ഡിഗഡിലെ യുവ ഐ.എ.എസുകാരിയാണ്ഫെ യ്സ്ബുക്കിൽ കുറിച്ചത്. ഹരിയാന സര്‍ക്കാര്‍ സര്‍വീസിലെ ഇരുപത്തെട്ടുകാരിയാണ് മേൽ ഉദ്യോഗസ്ഥനെതിരെ പൊട്ടിത്തെറിച്ചത്. ഓഫീസില്‍ വിളിച്ചുവരുത്തി ഇദ്ദേഹം ലൈംഗിക ചുവയോടെ സംസാരിക്കുകുന്നതായാണ് പോസ്റ്റ് . സര്‍ക്കാരിന്റെയും വകുപ്പുകളുടെയും തെറ്റായ നയതീരുമാനങ്ങള്‍ക്കെതിരേ ഔദ്യോഗിക ഫയലുകളില്‍ വിയോജനക്കുറിപ്പെഴുതുന്നതിന്റെ പ്രതികാരനടപടിയായാണ് ഉദ്യോഗസ്ഥന്റെ വിക്രിയയെന്നും പോസ്റ്റിലുണ്ട്. കഴിഞ്ഞമാസം 31 ന് ഓഫീസിലേക്കു വിളിച്ചുവരുത്തിയശേഷം ആരെയും അകത്തേക്കു കടത്തിവിടേണ്ടെന്നു മറ്റു ജീവനക്കാരോടു നിര്‍ദേശിച്ച ശേഷമായിരുന്നു അപമാനിക്കല്‍. വകുപ്പു […]