play-sharp-fill

മത്സ്യം കഴിക്കുന്നവർ സൂക്ഷിക്കുക, കേരളത്തിൽ എത്തുന്ന മത്സ്യത്തിൽ മൃതദേഹം കേടുകൂടാതെ സൂക്ഷിക്കാനുള്ള ഫോർമാലിൽ ഉൾപ്പടെയുള്ള രാസപദാർത്ഥങ്ങൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഒരു നേരം പോലും മീനില്ലാതെ കഴിക്കാൻ വയ്യാത്ത മത്സ്യപ്രിയർ ഒന്ന് ശ്രദ്ധിക്കുക. സംസ്ഥാനത്ത് വില്പനയ്ക്കായി എത്തുന്ന മത്സ്യങ്ങളിൽ ഫോർമാലിൻ എന്ന രാസപദാർഥത്തിന്റെ അളവ് ക്രമാതീതമായി കൂടുന്നു. ഹൈദരാബാദിൽ നിന്നും തിരുവനന്തപുരം ഇടപഴഞ്ഞി മത്സ്യ മാർക്കറ്റിലേയ്ക്ക് ഞായറാഴ്ച കൊണ്ടുവന്ന 6000കി.ഗ്രാം മത്തിയിൽ ഉയർന്ന അളവിലുള്ള ഫോർമാലിന്റെ അളവ് കണ്ടെത്തിയതിനെത്തുടർന്ന് കേരള ഭക്ഷ്യ സുരക്ഷ കമ്മീഷൻ തിരിച്ചയക്കുകയായിരുന്നു. അന്യസംസ്ഥാനങ്ങളിൽ നിന്ന് വരുന്ന മത്സ്യങ്ങളിലാണ് ഫോർമാലിന്റെ അംശം കൂടുതലായി കണ്ടുവരുന്നത്. തൂത്തുക്കുടിയിൽ നിന്നും കയറ്റി അയച്ച 500 കി.ഗ്രാം മത്സ്യവും ഇതേ തരത്തിൽ കൂടിയ […]

താഴത്തങ്ങാടി അറുപുഴയിൽ വാഹനാപകടം: കാർ തലകീഴായി മറിഞ്ഞു; കുടുംബം അത്ഭുതകരമായി രക്ഷപെട്ടു

സ്വന്തം ലേഖകൻ കോട്ടയം: താഴത്തങ്ങാടി അറുപുഴയിൽ വീണ്ടും കാർ അപകടം. നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ചു തലകീഴായി മറിഞ്ഞു. കാറിലുണ്ടായിരുന്ന കുടുംബം അത്ഭുതകരമായി രക്ഷപെട്ടു. ആർക്കും സാരമായി പരിക്കേറ്റില്ല. എറണാകുളം കാക്കനാട് സ്വദേശികളായ ഏഴംഗ സംഘമാണ് കാറിലുണ്ടായിരുന്നത്. ശനിയാഴ്ച വൈകിട്ട് മൂന്നരയ്ക്കു ശേഷമായിരുന്നു അപകടം. എറണാകുളത്തു നിന്നു കോട്ടയത്തേയ്ക്കു പോകുകയായിരുന്നു വാഹനം. ഡ്രൈവർ ഉറങ്ങിപ്പോയതാണെന്നു സംശയിക്കുന്നു. മുന്നിൽ വരുന്ന ബൈക്ക് കണ്ട് ഡ്രൈവർ കാർ ഇടത്തേയ്ക്ക് വെട്ടിച്ചു. കാർ നേരെ ചെന്ന് ഇടിച്ചത് ആറ്റിന്റെ കൈവരിയിലായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ രണ്ടു തവണ […]

സായുധസേന ബറ്റാലിയൻ മേധാവി സ്ഥാനത്തുനിന്ന് എഡിജിപി സുദേഷ് കുമാറിനെ മാറ്റി

സ്വന്തം ലേഖകൻ തിരുവനന്തപുരം: എഡിജിപി സുദേഷ് കുമാറിനെ സായുധസേന ബറ്റാലിയൻ മേധാവി സ്ഥാനത്തുനിന്ന് മാറ്റി. സുധേഷ് കുമാറിന്റെ മകൾ പോലീസ് ഡ്രൈവറെ മർദ്ദിച്ചുവെന്നും പോലീസുകാരെക്കൊണ്ട് എഡിജിപി ദാസ്യവേല ചെയ്യിക്കുന്നുവെന്നുമുള്ള പരാതിയെ തുടർന്നാണ് അദ്ദേഹത്തെ ബറ്റാലിയൻ മേധാവി സ്ഥാനത്തു നിന്ന് മാറ്റിയത്. പോലീസ് സേനയ്ക്ക് പുറത്ത് എവിടെയെങ്കിലും അദ്ദേഹത്തെ നിയമിക്കാൻ ഒരുങ്ങുന്നു എന്നാണ് സൂചന. പോലീസ് ഡ്രൈവർ ഗവാസ്‌കർക്ക് മർദ്ദനമേറ്റത് അടക്കമുള്ള പരാതികളിൽ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. സംഭവത്തിൽ കർശന നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസംതന്നെ വ്യക്തമാക്കിയിരുന്നു. തെക്കൻ മേഖലാ എഡിജിപിയെ വിളിച്ചുവരുത്തി അദ്ദേഹം […]

വായിൽ തോന്നുന്നത് ഓട്ടോയ്ക്കു കൂലി: നഗരത്തിൽ ഓട്ടോറിക്ഷ ഡ്രൈവർമാരുടെ പിടിച്ചുപറി

സ്വന്തം ലേഖകൻ കോട്ടയം: നിയമവും നീതിയും കാറ്റിൽപറത്തി വായിൽതോന്നുന്നത് ഓട്ടോയ്ക്കു കൂലിയായി വാങ്ങി നഗരത്തിൽ ഓട്ടോഡ്രൈവർമാരുടെ പിടിച്ചുപറി. മിനിമം കൂലിയിൽ ഓടിയെത്താവുന്ന സ്ഥലത്തു പോലും വായിൽ തോന്നുന്ന കൂലിയാണ് ഈടാക്കുന്നത്. ഇന്ന് നാഗമ്പടം എസ്ച്ച് ആശുപത്രിയിൽ നിന്നും ശാസ്ത്രി റോഡ്   കെ.എസ്.ഇ.ബി ജംഗ്ഷൻ വരെ വരുന്നതിനു 30 രൂപയണ് ഓട്ടോഡ്രൈവർ ആവശ്യപ്പെട്ടത്. നഗരത്തിൽ സർവീസ് നടത്തുന്ന കെ.എൽ 05 എ.സി 3993 -ാം നമ്പർ ഓട്ടോറിക്ഷയാണ് യാത്രക്കാരനിൽ നിന്നും അമിത കൂലി ആവശ്യപ്പെട്ടത്. 500 മീറ്ററിൽ താഴെ ദൂരം മാത്രമാണ് എസ്.എച്ച് ആശുപത്രിയിൽ നിന്നും ശാസ്ത്രി റോഡിലെ കെ.എസ്.ഇ.ബി […]

നാഗമ്പടം പാലത്തിൽ അപകടം: ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

സ്വന്തം ലേഖകൻ ചിത്രങ്ങൾ – രാജേഷ് രാമൻ നാഗമ്പടം: വീതികുറഞ്ഞ നാഗമ്പടം പാലത്തിൽ അപകടം. പാലത്തിലൂടെ കടന്നു പോയ സ്വകാര്യ ബസിനെ ഇടതുവശത്തു കൂടി മറികടക്കാനുള്ള ബൈക്ക് യാത്രക്കാരന്റെ ശ്രമമാണ് അപകടത്തിൽ കലാശിച്ചത്. യാത്രക്കാരൻ ബസിന്റെ അടിയിൽപെടാതിരുന്നതിനാൽ ഒഴിവായത് വൻ അപകടം. ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെയായിരുന്നു അപകടം.   പുതിയ നാഗമ്പടം പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ നാഗമ്പടത്ത് നല്ല തിരക്കാണ്. ഇതിനിടെയാണ് വാഹനങ്ങൾ നിരനിരയായി നാഗമ്പടത്തെ പഴയ മേൽപ്പാലത്തിലേയ്ക്കു കയറിയത്. കല്ലറ റൂട്ടിൽ സർവീസ് നടത്തുന്ന പഴേപറമ്പിൽ ബസും ഈ സമയം […]

മെസി മഹാരാജാവ് ഇന്നിറങ്ങുന്നു; ലക്ഷ്യം കൈവിട്ട ലോകകിരീടം

സ്‌പോട്‌സ് ഡെസ്‌ക് മോസ്‌കോ: നാലു വർഷം മുൻപ് മരക്കാനയിലെ പച്ചപ്പുൽ മൈതാനത്ത് വിരൽതുമ്പിൽ നിന്നും ചിതറിവീണുടഞ്ഞ ലോകകപ്പ് എന്ന സ്വപ്‌നം ബ്യൂണസ് ഐറിസിലെത്തിക്കാൻ മെസിമഹാരാജാവും സംഘവും ജൂൺ 16 ശനിയാഴ്ച കളത്തിലിറങ്ങുന്നു. ഡി ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ഐസ് ലൻഡാണ് അർജന്റീനയുടെ എതിരാളികൾ. ഇന്ത്യൻ സമയം വൈകിട്ട് അഞ്ചരയ്ക്ക് മോസ്‌കോയിലെ സ്പാർട്ടക് സ്റ്റേഡിയത്തിലാണ് മെസിയുടെയും സംഘത്തിന്റെയും ആദ്യ മത്സരം. ബാഴ്‌സലോണയിലൂടെ ലോകം മുഴുവൻ വെട്ടിപ്പിടിച്ചെങ്കിലും, അർജന്റീനൻ ജേഴ്‌സിൽ കണ്ണീരൊഴുകുന്ന മെസിയെയാണ് ലോകത്തിനു കാണാനായത്. തുടർച്ചയായ മൂന്നു ഫൈനലുകളിൽ അർജന്റീനയെ എത്തിച്ച മെസി, പക്ഷേ, കിരീടമില്ലാത്ത […]

പിടിക്കപ്പട്ടാൽ മനുഷ്യവിസർജ്ജമെറിഞ്ഞ് രക്ഷപ്പെടും; ഷാജി ആള് പുലിയാണ്

സ്വന്തം ലേഖകൻ തൊടുപുഴ: വിചിത്രമായ രീതിയിൽ മോഷണങ്ങൾ നടത്തി പ്രശസ്തനായ കുപ്രസിദ്ധ മോഷ്ടാവ് പത്തനംതിട്ട ഷാജി എന്നറിയപ്പെടുന്ന ഷാജഹാനെ (44) ഒടുവിൽ പൊലീസ് പിടികൂടി. ഒറ്റരാത്രികൊണ്ട് തിരുവനന്തപുരത്ത് ആറു മോഷണങ്ങൾ നടത്തി തൊടുപുഴയിലെത്തി മോഷ്ടിക്കുമ്പോഴാണ് പോലീസ് വലയിലാക്കിയത്. തൊടുപുഴ ജയ്റാണി പബ്ലിക് സ്‌കൂളിന് സമീപത്തെ കപ്പേളയിലെ മോഷണശേഷം റോഡരികിലെ കെട്ടിടത്തിന് മുന്നിൽ ഉറങ്ങിക്കിടക്കുമ്പോഴാണ് പോലീസ് ഇയാളെ പിടികൂടുന്നത്. ജോലി അന്വേഷിച്ച് വന്നതാണെന്നാണ് ഷാജി പോലീസിനോട് പറഞ്ഞത്. എന്നാൽ ഇയാളെ പരിശോധിച്ചപ്പോൾ കപ്പേളയിൽനിന്ന് മോഷണംപോയ നാണയത്തുട്ടുകളടക്കം കണ്ടെടുത്തു. തുടർന്ന് നടന്ന ചോദ്യംചെയ്യലിൽ ജൂൺ രണ്ടിന് കാഞ്ഞാർ […]

ഗണേഷ് കുമാർ MLA ക്കെതിരെ കേസെടുക്കണം: യൂത്ത്ഫ്രണ്ട് (എം)*

സ്വന്തം ലേഖകൻ കോട്ടയം:റോഡിന് വീതി ഇല്ലത്തതിനാൽ എംഎൽഎ യുടെ വാഹനം കടന്ന് പോകാൻ തടസ്സം നേരിട്ടു എന്ന പേരിൽ യുവാവിനെയും, മാതാവിനെയും കൈയ്യേറ്റം ചെയ്ത പത്തനാപുരം എംഎൽഎ ഗണെഷ് കുമാറിനെതിരെ പോലീസ് നടപടി സ്വീകരിക്കണം എന്ന് യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.        സിനിമയിലേ പോലെ ജനങ്ങളുടെ മേൽ അധികാരത്തിന്റെ തണലിൽ വില്ലൻ റോൾ എടുത്ത് മുന്നോട്ട് പോകാനാണ് എംഎൽഎ യുടെ നീക്കം എങ്കിൽ വിലപ്പോകില്ല എന്നും സജി കുറ്റപ്പെടുത്തി.            പൊതുജനത്തിന്റെ […]

എഡിജിപിയുടെ മകൾ അകത്തേക്ക്; പോലീസ് ഡ്രൈവറുടെ പരിക്ക് സ്ഥിരീകരിച്ച് മെഡിക്കൽ റിപ്പോർട്ട്

  ശ്രീകുമാർ തിരുവനന്തപുരം: എഡിജിപി സുദേഷ് കുമാറിന്റെ മകൾ പോലീസ് ഡ്രൈവറെ മർദ്ദിച്ച സംഭവത്തിൽ പരിക്ക് സ്ഥിരീകരിച്ച് മെഡിക്കൽ റിപ്പോർട്ട്. മർദ്ദനമേറ്റ പോലീസ് ഡ്രൈവർ ഗവാസ്‌കറുടെ കഴുത്തിലെ കശേരുക്കൾക്ക് ചതവേറ്റതായി സ്‌കാനിങ്ങിൽ തെളിഞ്ഞു. പോലീസ് ഒത്തു കളിച്ചില്ലെങ്കിൽ എഡിജിപിയുടെ മകൾ അകത്താകുമെന്ന് വ്യക്തമായി. എഡിജിപിയുടെ ഭാര്യയേയും മകളേയും പ്രഭാത സവാരിക്ക് കൊണ്ടുപോകുന്നതിനിടെ ചീത്തവിളിച്ചത് തടഞ്ഞപ്പോൾ മകൾ ഫോൺ ഉപയോഗിച്ച് കഴുത്തിലും മുതുകിലും ഇടിച്ചുവെന്നായിരുന്നു എഡിജിപിയുടെ ഔദ്യോഗിക ഡ്രൈവറായ ഗവാസ്‌കറുടെ പരാതി. അതിനിടെ, പോലീസ് ഡ്രൈവർക്ക് മർദ്ദനമേറ്റ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഡിജിപി ലോക്നാഥ് ബെഹ്റ ഇന്ന് […]

വെള്ളപ്പൊക്ക മേഖലയിൽ സഹായഹസ്തവുമായി ബിജെപി – ആർഎസ്എസ് പ്രവർത്തകർ

സ്വന്തം ലേഖകൻ വേളൂർ: വെള്ളപ്പൊക്കം കാരണം സ്വന്തം വീട്ടിൽ താമസിക്കാൻ ദുരിതമനുഭവിക്കുന്ന കുടുംബാംഗങ്ങൾ താമസിക്കുന്ന അഭയകേന്ദ്രമായ വേളൂർ സെന്റ് ജോൺസ് യുപി സ്‌കൂളിൽ അരിയും, പലവ്യഞ്ചന സാധനങ്ങളുമടങ്ങുന്ന സഹായവുമായി പ്രദേശത്തെ ബിജെപി ആർഎസ്എസ് പ്രവർത്തകർ രംഗത്ത്. നഗരസഭയുടെ 48 -ാം വാർഡിലെ നാലുകണ്ടം പ്രദേശത്തെ 32 വീടുകളിൽപ്പെട്ടവരാണ് അഭയകേന്ദ്രത്തിൽ താമസിക്കുന്നത്. ഇവർക്കു സഹായമായി വിതരണം ചെയ്ത അരി വിതരണം ആദ്യ വിതരണം യുവമോർച്ച ജില്ലാ വൈ: പ്രസിഡന്റ് വി പി മുകേഷ് നിർവ്വഹിച്ചു. ആർഎസ്എസ് പാറപ്പാടം സ്ഥല പ്രമുഖ് സി.എച്ച് ജിതിൻ, ശാഖാ മുഖ്യശിക്ഷക് […]