വളർന്നുവരുന്നവരെ മുളയിലെ നുള്ളുന്ന മലയാള സിനിമയിലെ ആ സംഘത്തിൽ ആരൊക്കെയെന്ന് നീരജ് മാധവ് വ്യക്തമാക്കണം : നീരജിനെതിരെ ആഞ്ഞടിച്ച് ഫെഫ്ക

വളർന്നുവരുന്നവരെ മുളയിലെ നുള്ളുന്ന മലയാള സിനിമയിലെ ആ സംഘത്തിൽ ആരൊക്കെയെന്ന് നീരജ് മാധവ് വ്യക്തമാക്കണം : നീരജിനെതിരെ ആഞ്ഞടിച്ച് ഫെഫ്ക

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: മലയാള സിനിമയിൽ വളർന്നുവ വരുന്നവരെ മുളയിലെ നുള്ളുന്ന ആ സംഘത്തിലുള്ളവർ ആരൊക്കെയെന്ന് വ്യക്തമാക്കണമെന്ന് നീരജിനോട് ഫെഫ്ക. നീരജ് മാധവ് ഫെയ്‌സ്ബുക് കുറിപ്പിൽ പറഞ്ഞ സംഘത്തെ വെളിപ്പെടുത്താൻ നീരജിനോട് ആവശ്യപ്പെടണമെന്ന് അഭ്യർഥിച്ച് ഫെഫ്ക താരംസംഘടനയായ അമ്മയ്ക്ക് കത്ത് നൽകിയിരിക്കുകയാണ്.

നായികയുടെ ഹെയർഡ്രസറിന്റെ പകുതിപോലും ശമ്പളമില്ലാത്ത കാലത്തുനിന്ന് താൻ വളർന്നത് അധ്വാനം കൊണ്ടുമാത്രമാണെന്ന നീരജിന്റെ പരാമർശം സ്ത്രീവിരുദ്ധമാണെന്നും ഫെഫ്ക ആരോപണം ഉന്നയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മലയാള സിനിമയിൽ നിലനിൽക്കുന്ന അലിഖിത നിയമങ്ങളെക്കുറിച്ച് ഒരു പ്രൊഡക്ഷൻ കൺട്രോളർ മുൻപ് തന്നെ പറഞ്ഞിരുന്നുവെന്ന് നീരജ് പറഞ്ഞിരുന്നു. ആ പ്രൊഡക്ഷൻ കൺട്രോളറുടെ പേരടക്കം വെളിപ്പെടുത്താൻ നീരജിനോട് നിർദേശിക്കണമെന്ന് അഭ്യർഥിച്ചാണ് താരസംഘടനയ്ക്ക് ഫെഫ്ക കത്ത് നൽകിയത്.

സുശാന്ത് സിങ് രജ്പുതിന്റെ ആത്മഹത്യയ്ക്കുശേഷം ബോളിവുഡിനെതിരെ നടി കങ്കണ റാവത്ത് തുറന്നടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വളർന്നുവരുന്നവരെ മുളയിലെ നുള്ളുന്ന സംഘം മലയാളസിനിമയിലുമുണ്ടെന്ന് ആരോപിച്ചാണ് നീരജ് മാധവ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ രംഗത്ത് വന്നത്.

എന്നാൽ മലയാള സിനിമയിൽ അങ്ങനെയൊരു സംഘമുണ്ടെങ്കിൽ അവരെ ഒഴിവാക്കാൻ ഒപ്പം നിൽക്കാമെന്നും ഫെഫ്ക കത്തിൽ പറയുന്നുണ്ട്. നായികയുടെ ഹെയർഡ്രസറിന്റെ പകുതിപോലും ശമ്പളമില്ലാത്ത കാലത്തുനിന്ന് താൻ വളർന്നത് അധ്വാനം കൊണ്ടുമാത്രമാണെന്ന നീരജിന്റെ പരാമർശം സ്ത്രീവിരുദ്ധവും തൊഴിലാളിവിരുദ്ധവുമാണ്.

സുശാന്ത് സിങ് രജ്പുതിന്റെ ആത്മഹത്യ വേദനാജനകവും നിർഭാഗ്യകരവുമാണ്. ഈ സംഭവത്തെ ഒരു യുക്തിയുമില്ലാതെ മലയാള സിനിമാസാഹചര്യങ്ങളിലേക്ക് പ്രതിഷ്ഠിച്ചതല്ലെന്ന് സ്ഥാപിക്കാനുള്ള ഉത്തരവാദിത്തം നീരജിനുണ്ടെന്നും ചൂണ്ടിക്കാണിച്ചാണ് ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണിക്കൃഷ്ണൻ താരസംഘടനയ്ക്ക് കത്ത് അയച്ചിരിക്കുന്നത്.