ആ അശ്‌ളീല വീഡിയോയും ചിത്രവും തന്റെ ജീവിതം തകർത്തു: അസി.ഡയറക്ടർ തകർത്ത ജീവിതം തുറന്ന് പറഞ്ഞ് മൈഥിലി; തിരിച്ച് വരവിനൊരുങ്ങി താരം

ആ അശ്‌ളീല വീഡിയോയും ചിത്രവും തന്റെ ജീവിതം തകർത്തു: അസി.ഡയറക്ടർ തകർത്ത ജീവിതം തുറന്ന് പറഞ്ഞ് മൈഥിലി; തിരിച്ച് വരവിനൊരുങ്ങി താരം

Spread the love

സിനിമാ ഡെസ്‌ക്

കൊച്ചി: ഒരൊറ്റ വീഡിയോ കൊണ്ട് തന്റെ ജീവിതം തകർന്ന കഥ തുറന്നു പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് സിനിമാ താരം മൈഥിലി. വിവാഹിതയായ ശേഷം സിനിമയിൽ എത്തുകയും, സഹ പ്രവർത്തകനുമായി പ്രണയത്തിലാകുകയും ചെയ്തതിനു പിന്നാലെയാണ് മൈഥിലി മൊബൈൽ ക്യാമറയുടെ കെണിയിൽ കുടുങ്ങിയത്.

ചുരുക്കം ചില സിനിമയിൽ മാത്രമാണ് അഭിനയിച്ചതെങ്കിലും മലയാള സിനിമയിൽ വേറിട്ട വേഷങ്ങൾ അവതരിപ്പിച്ചു തിളങ്ങിയ താരമാണ് മൈഥലി. നായിക വേഷത്തിലും ചെറു വേഷങ്ങളിലും തന്റേതായ ശൈലികൾ കൊണ്ട് പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ താരം കൂടിയാണ് മൈഥലി. സിനിമയിലും ജീവിതത്തിലും ഒരുപാട് വിവാദങ്ങളിൽ താരത്തിന്റെ പേര് ചേർത്ത്വെച്ചിട്ടുണ്ട്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പത്തനംതിട്ട സ്വദേശിയായ താരം വളർന്നത് ദുബൈയിലും മറ്റുമാണ് പ്ലസ്ടുവിന് ശേഷം ബാംഗ്ലൂരിൽ എത്തിയ താരം മമ്മൂട്ടി നായകനായ പാലേരി മാണിക്യമെന്ന സിനിമയിൽ കൂടിയാണ് അഭിനയ രംഗത്തേക്ക് എത്തുന്നത്. ബാംഗ്ലൂർ ജീവിതത്തിന്റെ ഇടക്ക് സഹപാഠികൾ പലരും വിവാഹം കഴിച്ചതും കുട്ടികളുണ്ടായതും താരത്തിനെയും വിവാഹം കഴിക്കാൻ നിർബന്ധിതയാക്കി.

കൂട്ടുകാരികളുടെ വീടുകളിൽ ചെന്നാലും വിവാഹമായില്ലേ എന്ന സ്ഥിരം ചോദ്യം പല തവണ കേട്ടിട്ടുണ്ടെന്നും അങ്ങനെയുള്ള സമയത്ത് വീട്ടുകാർ തന്നെ ഒരു ആലോചന കൊണ്ടുവന്നേനും എന്നാൽ ആ സമയത്താണ് രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാണിക്യത്തിൽ അവസരം കിട്ടിയതെന്നും താരം പറഞ്ഞു.

പാലേരി മാണിക്യത്തിലെ ഒറ്റ വേഷം കൊണ്ട് കൂടുതൽ ശ്രദ്ധിക്കപ്പെട്ട തരത്തിന് ഒരുപാട് അവസരങ്ങൾ തേടി വന്നു, സാൾട്ട് ആൻഡ് പേപ്പർ എന്ന സിനിമയിലെ ആസിഫ് അലിയുടെ നായികയായി വന്ന താരം കൂടുതൽ പ്രേക്ഷക പ്രീതി സമ്പാദിച്ചു. കരിയറാണ് വലുതെന്ന തോന്നൽ കൊണ്ട് കല്യാണം മാറ്റിവെച്ചെന്നും പിന്നീട് സിനിമയിൽ സജീവമായപ്പോൾ വിവാഹം മറന്നെനും മൈഥലി പറയുന്നു.

എന്നാൽ അതിന്റ ഇടയിൽ താരത്തിനെ തേടി സ്വർണ കടത്ത് കേസ് ഉൾപ്പടെ ഉള്ള വിവാദങ്ങളും ഉയർന്നു വന്നിരുന്നു, പിന്നീട് സ്ഥിരമായി സിനിമയിൽ മൈഥിലിക്ക് അവസരം ലഭിച്ചിരുന്നില്ല. ഇതിനിടെ താരത്തിന്റെ പഴയ കാമുകനും അസിസ്റ്റന്റ് ഡയറക്ടറുമായ യുവാവിന് ഒപ്പമുള്ള സ്വകാര്യ നിമിഷങ്ങൾ അടങ്ങിയ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതും താരത്തിന് തലവേദനായി. പ്രചരിപ്പിച്ച യുവാവിനെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഈ വീഡിയോ ആണ് തന്റെ ജീവിതം തകർത്തു കളഞ്ഞത് എന്നാണ് ഇപ്പോൾ മൈഥിലി വ്യക്തമാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ തനിക്ക് ഇനി സിനിമയിലേയ്ക്കു തിരികെ വരുന്നതിന് ഏറെ കടമ്പകൾ കടക്കേണ്ടി വരുമെന്നും ഇവർ വ്യക്തമാക്കുന്നു.