ആ മാഫിയ മലയാള സിനിമയിൽ ഇപ്പോഴും ഉണ്ട്: നട്ടെല്ല് നിവർത്തി നീരജ് മാധവ്: അമ്മയ്ക്ക് വിശദീകരണം നൽകി

സ്വന്തം ലേഖകൻ കൊച്ചി: മലയാള സിനിമാ രംഗത്ത് നിഗൂഢസംഘമുണ്ടെന്ന വാദത്തിൽ ഉറച്ച് നിൽക്കുന്നുവെന്ന് ആവർത്തിച്ച് നടൻ നീരജ് മാധവ്. മലയാള സിനിമയിൽ നിലനിൽക്കുന്ന അലിഖിത നിയമങ്ങളെ പരാമർശിച്ച് എഴുതിയ ഫെയ്‌സ്ബുക്ക് കുറിപ്പ് വിവാദമായ പശ്ചാത്തലത്തിലാണ് അദ്ദേഹം താരസംഘടനയായ അമ്മയ്ക്ക് വിശദീകരണം നൽകിയത്. സിനിമയിൽ നിഗൂഢസംഘമുണ്ടെന്ന് പറഞ്ഞത് അനുഭവത്തിന്റെ അടിസ്ഥാനത്തിലാണെന്ന് വിശദീകരണ കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. അതേസമയം നീരജിന്റെ വാക്കുകൾ എല്ലാവരെയും സംശയത്തിന്റെ മുനയിൽ നിർത്തുന്നതാണെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പറഞ്ഞിരിക്കുന്നവരുടെ പേരുകൾ എടുത്ത് പറയണമെന്നും ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ ആവശ്യപ്പെട്ടിരുന്നു. അതേസമയം ആരോപണങ്ങൾ അമ്മ […]

വളർന്നുവരുന്നവരെ മുളയിലെ നുള്ളുന്ന മലയാള സിനിമയിലെ ആ സംഘത്തിൽ ആരൊക്കെയെന്ന് നീരജ് മാധവ് വ്യക്തമാക്കണം : നീരജിനെതിരെ ആഞ്ഞടിച്ച് ഫെഫ്ക

സ്വന്തം ലേഖകൻ കൊച്ചി: മലയാള സിനിമയിൽ വളർന്നുവ വരുന്നവരെ മുളയിലെ നുള്ളുന്ന ആ സംഘത്തിലുള്ളവർ ആരൊക്കെയെന്ന് വ്യക്തമാക്കണമെന്ന് നീരജിനോട് ഫെഫ്ക. നീരജ് മാധവ് ഫെയ്‌സ്ബുക് കുറിപ്പിൽ പറഞ്ഞ സംഘത്തെ വെളിപ്പെടുത്താൻ നീരജിനോട് ആവശ്യപ്പെടണമെന്ന് അഭ്യർഥിച്ച് ഫെഫ്ക താരംസംഘടനയായ അമ്മയ്ക്ക് കത്ത് നൽകിയിരിക്കുകയാണ്. നായികയുടെ ഹെയർഡ്രസറിന്റെ പകുതിപോലും ശമ്പളമില്ലാത്ത കാലത്തുനിന്ന് താൻ വളർന്നത് അധ്വാനം കൊണ്ടുമാത്രമാണെന്ന നീരജിന്റെ പരാമർശം സ്ത്രീവിരുദ്ധമാണെന്നും ഫെഫ്ക ആരോപണം ഉന്നയിച്ചു. മലയാള സിനിമയിൽ നിലനിൽക്കുന്ന അലിഖിത നിയമങ്ങളെക്കുറിച്ച് ഒരു പ്രൊഡക്ഷൻ കൺട്രോളർ മുൻപ് തന്നെ പറഞ്ഞിരുന്നുവെന്ന് നീരജ് പറഞ്ഞിരുന്നു. ആ പ്രൊഡക്ഷൻ […]