play-sharp-fill

സംസ്ഥാനത്ത് തിയേറ്ററുകള്‍ തുറക്കും; സെക്കന്‍ഡ് ഷോ അനുവദിക്കില്ല

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: സംസ്ഥാനത്ത് സിനിമാ തിയറ്ററുകള്‍ തുറക്കാന്‍ തീരുമാനിച്ചു. ലോക്ഡൗണിനെ തുടര്‍ന്ന് അടഞ്ഞുകിടന്ന തിയേറ്ററുകള്‍ തുറക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി വിവിധ സംഘടനകള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. തിയേറ്ററുകള്‍ തുറക്കുമെങ്കിലും സെക്കന്‍ഡ് ഷോ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഫിലിം ചേംബര്‍, ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍, ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍, തിയറ്റര്‍ സംഘടനയായ ഫിയോക് എന്നീ സംഘടനകളുടെ പ്രതിനിധികളാണ് ഇന്ന് മുഖ്യമന്ത്രിയുമായുളള ചര്‍ച്ചയില്‍ പങ്കെടുത്തത്. തിയറ്ററുകള്‍ എപ്പോള്‍ തുറക്കാമെന്നുളള കാര്യം സംഘടനകള്‍ കൊച്ചിയില്‍ യോഗം ചേര്‍ന്ന് തീരുമാനിക്കും. അടഞ്ഞുകിടന്ന സമയത്തെ വൈദ്യുത ബില്ലുകള്‍ ഉള്‍പ്പെടെയുള്ള സാമ്പത്തിക […]

വളർന്നുവരുന്നവരെ മുളയിലെ നുള്ളുന്ന മലയാള സിനിമയിലെ ആ സംഘത്തിൽ ആരൊക്കെയെന്ന് നീരജ് മാധവ് വ്യക്തമാക്കണം : നീരജിനെതിരെ ആഞ്ഞടിച്ച് ഫെഫ്ക

സ്വന്തം ലേഖകൻ കൊച്ചി: മലയാള സിനിമയിൽ വളർന്നുവ വരുന്നവരെ മുളയിലെ നുള്ളുന്ന ആ സംഘത്തിലുള്ളവർ ആരൊക്കെയെന്ന് വ്യക്തമാക്കണമെന്ന് നീരജിനോട് ഫെഫ്ക. നീരജ് മാധവ് ഫെയ്‌സ്ബുക് കുറിപ്പിൽ പറഞ്ഞ സംഘത്തെ വെളിപ്പെടുത്താൻ നീരജിനോട് ആവശ്യപ്പെടണമെന്ന് അഭ്യർഥിച്ച് ഫെഫ്ക താരംസംഘടനയായ അമ്മയ്ക്ക് കത്ത് നൽകിയിരിക്കുകയാണ്. നായികയുടെ ഹെയർഡ്രസറിന്റെ പകുതിപോലും ശമ്പളമില്ലാത്ത കാലത്തുനിന്ന് താൻ വളർന്നത് അധ്വാനം കൊണ്ടുമാത്രമാണെന്ന നീരജിന്റെ പരാമർശം സ്ത്രീവിരുദ്ധമാണെന്നും ഫെഫ്ക ആരോപണം ഉന്നയിച്ചു. മലയാള സിനിമയിൽ നിലനിൽക്കുന്ന അലിഖിത നിയമങ്ങളെക്കുറിച്ച് ഒരു പ്രൊഡക്ഷൻ കൺട്രോളർ മുൻപ് തന്നെ പറഞ്ഞിരുന്നുവെന്ന് നീരജ് പറഞ്ഞിരുന്നു. ആ പ്രൊഡക്ഷൻ […]