കരുനാഗപ്പള്ളിയിലെ ലഹരിക്കടത്ത് കേസ്; ലോറി വാടകയ്ക്കെടുത്ത ജയനെ കണ്ടെത്താനായില്ല; തമിഴ്നാട്ടിൽ ഒളിവിൽ കഴിയുകയാണെന്ന് പോലീസ്
സ്വന്തം ലേഖകൻ കൊല്ലം : കരുനാഗപ്പള്ളിയിലെ ലഹരി കടത്ത് കേസിൽ ലോറി വാടകയ്ക്കെടുത്ത ഇടുക്കി സ്വദേശി ജയൻ തമിഴ്നാട്ടിൽ ഒളിവിൽ കഴിയുകയാണെന്ന് പോലീസ് . ജയന് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കിയതായും പോലീസ് പറഞ്ഞു. എന്നാൽ ജയനിലേക്ക് പൊലീസ് അന്വേഷണം നീണ്ടത് ഏറെ വൈകിയാണെന്ന ആരോപണം ഉയരുന്നുണ്ട്. കേസിലെ പ്രധാനികളെ രക്ഷപെടാൻ പൊലീസ് സഹായിക്കുന്നുവെന്നാണ് പ്രധാന ആരോപണം. വാഹനം വാടകയ്ക്ക് നൽകിയിരിക്കുയാണെന്നാണ് രണ്ടാമത്തെ ലോറിയുടെ ഉടമയായ അൻസർ നൽകിയ മൊഴി. ഇക്കാര്യം ശരിയാണോയെന്നും അന്വേഷണ സംഘം പരിശോധിച്ച് വരികയാണ്. ലോറി വാടകയ്ക്ക് കൊടുത്ത സിപിഎം നേതാവായ […]