ഗർഭിണിയായ യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയ വാഹനം ബി.ജെ.പി പ്രവർത്തകർ തല്ലി തകർത്തു ; ഗുരുതര പരിക്കേറ്റ യുവതി ആശുപത്രിയിൽ : ആക്രമണം നടത്തിയിട്ടില്ലെന്ന വിശദീകരണവുമായി ബി.ജെ.പി പ്രവർത്തകർ

ഗർഭിണിയായ യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയ വാഹനം ബി.ജെ.പി പ്രവർത്തകർ തല്ലി തകർത്തു ; ഗുരുതര പരിക്കേറ്റ യുവതി ആശുപത്രിയിൽ : ആക്രമണം നടത്തിയിട്ടില്ലെന്ന വിശദീകരണവുമായി ബി.ജെ.പി പ്രവർത്തകർ

സ്വന്തം ലേഖകൻ

കണ്ണൂർ: ഗർഭിണിയായ യുവതിയെയും കൊണ്ട് ആശുപത്രിയിലേക്ക് പോയ വാഹനം ബിജെപി പ്രവർത്തകർ തല്ലി തകർത്തതായി ആരോപണം. ആക്രമണത്തിൽ യുവതിയ്ക്ക് ഗുരുതര പരിക്ക്. ചെറുതാഴം സ്വദേശിനിയിയായ നാസിലയ്ക്കാണ് പരിക്കേറ്റത്.

കണ്ണൂർ പയ്യന്നൂർ എടാട്ടാണ് സംഭവം. യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് സംഭവം. എടാട്ട് വച്ച് ബിജെപി കല്യാശേരി മണ്ഡലം റോഡ് ഷോയിൽ പങ്കെടുത്ത ബിജെപി പ്രവർത്തകർ ഇവർ സഞ്ചരിച്ച വാഹനം തടയുകയും ആക്രമിക്കുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബൈക്കുകളിലെത്തിയ ഇരുപതോളം പേരാണ് വാഹനം തകർത്തത്. ഗുരുതര പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ പയ്യന്നൂർ പൊലീസ് കേസെടുത്തു. അതേസമയം, ആക്രമണം നടത്തിയിട്ടില്ലെന്നാണ് സംഭവത്തിൽ പ്രാദേശിക ബിജെപി നേതാക്കൾ നൽകുന്ന വിശദീകരണം.