play-sharp-fill

പരാമർശം അനുചിതം ആയിരുന്നു, പ്രസ്താവന പിൻവലിക്കുന്നു ; വാവിട്ട വാക്കിൽ ഉലഞ്ഞതോടെ മൈക്കിന് മുന്നിലെത്തി മാപ്പ് പറഞ്ഞ് ജോയ്‌സ് ജോർജ് ; പ്രതിഷേധം കടുത്തതോടെ ജോയ്‌സ് മാപ്പ് പറഞ്ഞ് തടിയൂരിയത് എ. വിജയരാഘവൻ രമ്യാ ഹരിദാസിനെതിരെ നടത്തിയ പരാമർശം ബൂമറാങ്ങായി ആവർത്തിക്കാതിരിക്കാൻ 

സ്വന്തം ലേഖകൻ  ഇടുക്കി: രാഹുൽ ഗാന്ധിയ്‌ക്കെതിരായ അശ്ലീല പരാമർശത്തിൽ മാപ്പ് പറഞ്ഞ് ജോയ്‌സ് ജോർജ് രംഗത്ത്. പരാമർശം അനുചിതം ആയിരുന്നെന്നും പ്രസ്താവന പരസ്യമായി പിൻവലിച്ച് മാപ്പ് പറയുന്നുവെന്നുമാണ്  ജോയ്‌സ് ജോർജിന്റെ പ്രതികരണം. ഇന്ന് തെരഞ്ഞെടുപ്പു പ്രചരണ വേദിയിൽ വെച്ച് മൈക്കിന് മുന്നിലെത്തി പരസ്യമായാണ് ജോയിസ് മാപ്പു പറഞ്ഞത്. പരാമർശത്തിന് എതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തിയതിന് പിന്നാലെയാണ് ജോയിസിന്റെ ഖേദ പ്രകടനം. വിവാദത്തിൽ സിപിഎമ്മും മുഖ്യമന്ത്രിയും ജോയിസിനെ തള്ളിപ്പറഞ്ഞിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എ വിജയരാഘവൻ രമ്യ ഹരിദാസിനെതിരെ നടത്തിയ പരാമർശം തിരിച്ചടിച്ചതും പോലെ […]

എന്റെ പൊന്നുമക്കളെ രാഹുൽഗാന്ധിയുടെ മുന്നിൽ വളയാനും കുനിയാനും ഒന്നും പോയേക്കല്ല്, അദ്ദേഹം പെണ്ണൊന്നും കെട്ടിയിട്ടില്ല ; രാഹുലിനെതിരെ അശ്ലീല പരാമർശവുമായി ജോയ്‌സ് ജോർജ് ; കുലുങ്ങി ചിരിച്ച് മന്ത്രി എം.എം മണിയും : വിവാദ പരാമർശം നടത്തിയ ജോയ്സിനെതിരെ വ്യാപക പ്രതിഷേധം

സ്വന്തം ലേഖകൻ ഇടുക്കി : രാഹുൽ ഗാന്ധിക്കെതിരെ അശ്ലീല പരാമർശവുമായി ഇടുക്കി മുൻ എംപി ജോയ്‌സ് ജോർജ്. പെൺകുട്ടികൾ രാഹുൽ ഗാന്ധിയുടെ മുന്നിൽ വളഞ്ഞും കുനിഞ്ഞും നിൽക്കരുതെന്നും രാഹുൽ കഴിച്ചിട്ടില്ലെന്നുമാണ് ജോയിസ് ജോർജ് പറഞ്ഞത്. രാഹുൽ കോളജുകളിൽ വിദ്യാർത്ഥിനികളുമായി സംവദിക്കുന്നതിനെ ചൂണ്ടിക്കാണിച്ചായിരുന്നു ജോയ്‌സ് ജോർജ് മോശം പരമാർശം നടത്തിയത്. ജോയ്‌സ് അശ്ലീല പരാമർശം നടത്തിയത് ഉടുമ്പൻചോല നിയോജക മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർത്ഥി എം എം മണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇരട്ടയാറിലെ പൊതുയോഗത്തിൽ സംസാരിക്കുന്നിതിനിടയിലാണ്. ജോയ്‌സ് വിവാദ പരാമർശങ്ങൾ നടത്തിയപ്പോൾ മന്ത്രി […]