‘ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റാൻ സാധിക്കട്ടെ’..! കർണാടകയിലെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കോൺഗ്രസിനെ അഭിനന്ദിച്ച് മോദി

സ്വന്തം ലേഖകൻ ന്യൂഡൽഹി: ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റാൻ കോൺഗ്രസ് പാർട്ടിക്ക് സാധിക്കട്ടെ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് പിന്നാലെയാണ് കോൺഗ്രസിനെ അഭിനന്ദിച്ച് മോദി ട്വിറ്റ് ചെയ്തത്. ആശംസകൾ നേരുന്നതായും മോദി പറഞ്ഞു . തെരഞ്ഞെടുപ്പിൽ ബിജെപിയെ പിന്തുണച്ചവർക്കും അദ്ദേഹം നന്ദി പറഞ്ഞു. പാർട്ടി പ്രവർത്തകരുടെ കഠിനാധ്വാനത്തെ അഭിനന്ദിക്കുന്നു. വരും കാലങ്ങളിലും കൂടുതൽ ഊർജസ്വലതയോടെ കർണാടകയെ സേവിക്കുമെന്നും അദ്ദേഹം കുറിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി, പാർട്ടി പ്രവർത്തകരുടെ ആത്മവിശ്വാസം വാനോളം ഉയർത്തുന്നതാണ് കർണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസ് ജയം. മോദി മുന്നിൽ നിന്നു […]

കര്‍ണാടക തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നേതാക്കളുടെ കൂറുമാറ്റം ബി ജെ പിക് തിരിച്ചടിയായി

സ്വന്തം ലേഖകൻ കര്‍ണാടക: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിക്ക് തിരിച്ചടിയായി നേതാക്കളുടെ കൂറുമാറ്റം. ബിജെപി നേതാവ് അരവിന്ദ് ചൗഹാനും മുന്‍ എംഎല്‍എ വിശ്വനാഥ് പാട്ടീലും പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ലിംഗായത്ത് വിഭാഗത്തിന്റെ നേതാവ് കൂടിയാണ് വിശ്വനാഥ് പാട്ടീല്‍. ബിജെപിയില്‍ ഇടഞ്ഞു നില്‍ക്കുന്ന നേതാക്കളെ അനുനയിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ളവര്‍ ശ്രമിക്കുന്നതിനിടെയാണ് കര്‍ണാടകയില്‍ ബിജെപിയില്‍ നിന്ന് കൊഴിഞ്ഞ് പോക്ക് തുടരുന്നത്. ലിംഗായത്ത് വിഭാഗത്തിന്റെ നേതാവും ബിജെപി മുന്‍ എംഎല്‍എയുമായിരുന്ന വിശ്വനാഥ് പാട്ടീലും അരവിന്ദ് ചൗഹാനുമാണ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാര്‍ട്ടി വിട്ടു കോണ്‍ഗ്രസില്‍ ചേര്‍ന്നത്.ഇതോടെ ലിംഗായത്ത് വിഭാഗത്തിന്റെ […]

ത്രിപുര, മേഘാലയ, നാഗാലാൻഡ്‌ തെരഞ്ഞെടുപ്പ് ഫലം; ത്രിപുരയിലും നാഗാലാൻഡിലും കരുത്തുകാട്ടി ബിജെപി..! മേഘാലയയിൽ എൻപിപി മുന്നിൽ

സ്വന്തം ലേഖകൻ ത്രിപുര: വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ ത്രിപുര, മേഘാലയ, നാഗാലാൻഡ് എന്നിവിടങ്ങളിലേക്കു നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫല പ്രഖ്യാപനം പുരോഗമിക്കുന്നു. ത്രിപുരയിലും നാഗാലാൻഡിലും ബിജെപിക്കാണ് ലീഡ്. മേഘാലയയിൽ എൻപിപിയാണ് മുന്നിൽ. അക്രമം ഒഴിവാക്കാൻ വൻ സുരക്ഷ ഒരുക്കിയിട്ടുണ്ട്. ത്രിപുരയിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം സമാധാന സമ്മേളനം നടത്തിയിരുന്നു. ത്രിപുരയിൽ ഫ്രെബ്രുവരി 16നും മേഘാലയയിലും നാഗാലാൻഡിലും ഫ്രെബ്രുവരി 27നുമായിരുന്നു വോട്ടെടുപ്പ്. ഈ വർഷം നടക്കുന്ന 9 നിയമസഭാ തിരഞ്ഞെടുപ്പുകളിലെ ആദ്യ മൂന്നെണ്ണമാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നടന്നത്. അരുണാചൽ പ്രദേശിലെ ലുംല, ജാർഖണ്ഡിലെ രാംഗഡ്, […]

വയലായിൽ കേരള കോൺഗ്രസിന് കനത്ത തിരിച്ചടി; 282 വോട്ടിന്റെ ഉജ്വല ഭൂരിപക്ഷവുമായി യുഡിഎഫ് സ്ഥാനാർത്ഥി ഷിബു പോരുമാക്കിയിൽ

കോട്ടയം : കോട്ടയം കടപ്ലാമറ്റം പഞ്ചായത്തിലെ 12 ആം വാർഡ് ഉപതിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിന് കനത്ത തിരിച്ചടി. കടപ്ലാമറ്റം പഞ്ചായത്തിലെ വയലാ ടൗൺ വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർഥി ഷിബു പോരുമാക്കിയിലിന് 282 വോട്ടിന്റെ ഉജ്വല ഭൂരിപക്ഷം. ആകെ പോൾ ചെയ്ത 734 വോട്ടുകളിൽ യു ഡി എഫ് സ്ഥാനാർഥി ഷിബുവിന് 491 വോട്ടും എൽ ഡി എഫിലെ മാണി ഗ്രൂപ്പ് സ്ഥാനാർഥി ജോർജ് സി വി ക്ക് 209 വോട്ടും ബിജെപി യുടെ മോഹനൻ തേക്കടയ്ക്കു 34 വോട്ടും […]

പാലാ നഗരസഭ അധ്യക്ഷ തെരഞ്ഞെടുപ്പ്; കറുപ്പ് വസ്ത്രമണിഞ്ഞ് പ്രധിഷേധവുമായി ബിനു പുളിക്കക്കണ്ടം ; ജോസ് കെ മാണിക്ക് തുറന്ന കത്തയച്ചു

സ്വന്തം ലേഖകൻ കോട്ടയം: പാലാ നഗരസഭാ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കാത്തതിൽ കറുപ്പ് വസ്ത്രമണിഞ്ഞ് പ്രധിഷേധവുമായി ബിനു പുളിക്കക്കണ്ടം. പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.നഗരസഭ കൗണ്‍സിലില്‍ പങ്കെടുക്കാന്‍ അദ്ദേഹം കറുപ്പ് വസ്ത്രമണിഞ്ഞാണ് പോയത്. താൻ വ്യക്തിപരമായി ആക്രമിക്കപ്പെട്ടുവെന്ന് ബിനു പുളിക്കക്കണ്ടം പ്രതികരിച്ചു. ചില കാര്യങ്ങള്‍ പറയാനുണ്ട്. നഗരസഭ ചെയര്‍മാന്‍ തെരഞ്ഞെടുപ്പിന് ശേഷം അതെല്ലാം വിശദമായി പറയാമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം പാലാ നഗരസഭാ അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് 11 മണിക്ക് ആരംഭിച്ചു. കേരള കോൺഗ്രസ് -10, സിപിഐഎം- 6, സിപിഐ- 1 എന്നിങ്ങനെയാണ് കക്ഷിനില. ജോസീന്‍ […]

തേർഡ് ഐ ന്യൂസ്‌ – ഒക്സിജൻ ദി ഡിജിറ്റൽ എക്‌സ്പേർട്ട് തെരഞ്ഞെടുപ്പ് പ്രവചനം ; അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ അവസരം ഇന്ന് കൂടി മാത്രം; കോട്ടയം ജില്ലയിലെ ഒൻപത് മണ്ഡലങ്ങളിൽ ആരൊക്കെ വിജയിക്കും ; പ്രവചിക്കൂ, എൽ. ഇ. ഡി ടി.വി സമ്മാനം നേടൂ..

സ്വന്തം ലേഖകൻ    കോട്ടയം: തേര്‍ഡ് ഐ ന്യൂസും ഡിജിറ്റൽ വ്യാപാര രംഗത്തെ മുൻനിരക്കാരായ ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ടും ചേര്‍ന്ന് നടത്തുന്ന തെരഞ്ഞെടുപ്പ് പ്രവചന മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരം ഇന്ന് രാത്രി 12മണി വരെ മാത്രം.     ഏപ്രിൽ 6 ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയിലെ ഒന്‍പത് മണ്ഡലങ്ങളിൽ നിന്ന് വിജയിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ ആരൊക്കെ എന്ന് കൃത്യമായി പ്രവചിക്കുന്നവര്‍ക്ക് എല്‍.ഇ.ഡി ടി.വിയാണ് സമ്മാനമായി ലഭിക്കുക.       നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം: തേര്‍ഡ് ഐ ന്യൂസിന്റെ ഫേസ് […]

മൂന്നാറിൽ സുഖവാസം ഒരുക്കണം ; സുഗന്ധവ്യഞ്ജനങ്ങൾ വാങ്ങി തരണം; ഷൂ തുടച്ച് നൽകാനും ഉദ്യോഗസ്ഥർ തന്നെ വേണം; തെരഞ്ഞെടുപ്പ്‌ ചെലവ്‌ പരിശോധിക്കാനെത്തിയ നിരീക്ഷകന്റെ ചെലവ്‌ വഹിക്കേണ്ടി വന്നത് ഉദ്യോഗസ്ഥർ; ഇടുക്കി കളക്ടറേറ്റിലെ 40ൽ അധികം ഉദ്യോഗസ്ഥരെ വട്ടം ചുറ്റിച്ച്, ഹരിയാന സ്വദേശിയായ കേന്ദ്രനിരീക്ഷകൻ

സ്വന്തം ലേഖകൻ  തിരുവനന്തപുരം: തെരഞ്ഞെടുപ്പ്‌ ചെലവുകള്‍ നിരീക്ഷിക്കാനെത്തിയ കേന്ദ്രനിരീക്ഷകനു കേരളത്തില്‍ വിലക്ക്‌. ഇടുക്കിയില്‍ തെരഞ്ഞെടുപ്പ്‌ നിരീക്ഷകനായെത്തിയ ഹരിയാന സ്വദേശി നരേഷ്‌കുമാര്‍ ബന്‍സലിനെതിരെ നടപടിയെടുക്കാൻ മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസര്‍ ടിക്കാ റാം മീണ കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമ്മിഷനു റിപ്പോർട്ട്‌ കൈമാറി.   ഇടുക്കി കലക്‌ടറേറ്റിലെ നാല്‍പത്തിലേറെ ഉദ്യോഗസ്‌ഥരാണു ഇയാൾക്കെതിരെ മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസര്‍ക്കു പരാതി നല്‍കിയത്‌. കരിക്കും സുഗന്ധവ്യഞ്‌ജനങ്ങളുമുള്‍പ്പെടെ വാങ്ങിപ്പിച്ചും ഷൂ തുടയ്‌ക്കാന്‍ നിര്‍ദേശിച്ചും ഉദ്യോഗസ്ഥരെ വഹിപ്പിക്കുകയായിരുന്നു ഇയാളെന്നാണ് പരാതി.   കുടുംബസമേതമാണ് ഹരിയാന കേഡര്‍ ഐ.ആര്‍.എസ്‌. ഉദ്യോഗസ്‌ഥനായ ബന്‍സല്‍ നിരീക്ഷണത്തിനെത്തിയത്. സര്‍ക്കാര്‍ വാഹനത്തില്‍ മധുരയില്‍പ്പോയി […]

കോവിഡ് രോഗി ക്വാറന്റൈന്‍ ലംഘിച്ച് വോട്ട് ചെയ്യാനെത്തി; 230ല്‍ അധികം വോട്ടര്‍മാരും അഞ്ച് പോളിങ്ങ് ഉദ്യോഗസ്ഥരും ക്വാറന്റൈനില്‍ പോകേണ്ട ഗതികേടില്‍

സ്വന്തം ലേഖകന്‍ കൊട്ടിയം : കോവിഡ് രോഗിയായ വയോധിക ക്വാറന്റൈന്‍ ലംഘിച്ചു വോട്ട് ചെയ്യാനെത്തി. ഇരവിപുരം നിയോജകമണ്ഡലത്തിലെ താന്നി സി.വി.എം.എല്‍.പി.എസ്. വടക്കേ കെട്ടിടം പടിഞ്ഞാറ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന 124-ാം നമ്ബര്‍ ബൂത്തിലാണ് 72കാരിയായ കോവിഡ് രോഗി വോട്ട് ചെയ്യാന്‍ എത്തിയത്. കഴിഞ്ഞ മാര്‍ച്ച് 28-നാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. പിന്നീട് നിരീക്ഷണത്തില്‍ കഴിഞ്ഞ് വരികയായിരുന്നു. ഇതിനിടയിലാണ് തെരഞ്ഞെടുപ്പ് എത്തിയതും ഇവര്‍ നിയന്ത്രണം ലംഘിച്ചു വോട്ട് ചെയ്യാനെത്തിയത്. തുടര്‍ന്ന്, പോളിങ് സ്റ്റേഷന്‍ അണുവിമുക്തമാക്കിയ ശേഷമാണ് വോട്ടിങ് പ്രക്രിയ തുടര്‍ന്നത്. നിലവില്‍ 230-ലേറെ വോട്ടര്‍മാരും അഞ്ച് പോളിങ് […]

കോട്ടയം, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, പാലക്കാട്, തിരുവനന്തപുരം, ജില്ലകൽ പ്രതീക്ഷയർപ്പിച്ച് സിപിഎം; ആലപ്പുഴയിലും കൊല്ലത്തും അട്ടിമറി വിജയം ഉണ്ടാകുമെന്ന് യുഡിഎഫ്; രണ്ടിലധികം സീറ്റ്‌ നേടി ബിജെപി അക്കൗണ്ട് തുറക്കുമെന്നും പ്രവചനങ്ങൾ ; അടിയൊഴുക്കുകള്‍ നിർണായകമാകും ; രഹസ്യമായി വോട്ട് കച്ചവടം നടക്കുന്ന മണ്ഡലങ്ങളും കുറവല്ല ; കേരളം ഇന്ന് പോളിങ്ങ് ബൂത്തിലേക്ക് 

സ്വന്തം ലേഖകൻ  തിരുവനന്തപുരം: ആര് നയിക്കണം എന്ന ചോദ്യത്തിന് കേരളം വിധിയെഴുതുന്ന ദിവസമാണ് ഇന്ന്. കേവല ഭൂരിപക്ഷം ഉറപ്പിച്ച്‌ ഭരണതുടര്‍ച്ച നേടിയാല്‍ സിപിഎമ്മിന് അത്‌ വലിയ നേട്ടമാകും. എന്നാൽ ഭരണം തിരിച്ചു പിടിക്കേണ്ടത് യുഡിഎഫിന്റെ അനിവാര്യതയാണ്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ബിജെപിക്ക് ഏറ്റവും നേട്ടമുണ്ടാക്കാവുന്ന തെരഞ്ഞെടുപ്പാണ് ഇത്. എൻ ഡി എ നേടുന്ന വോട്ടുകളും സീറ്റുകളും ശ്രദ്ധിക്കപ്പെടും. സൈബര്‍ സ്‌പെയ്‌സിന്റെ സാധ്യതകൾ എല്ലാവരും ഉപയോഗപ്പെടുത്തിയ തെരഞ്ഞെടുപ്പ് കൂടിയാണിത്.     മത-സമുദായ സമവാക്യങ്ങളിലാണ് എല്ലാവരുടേയും പ്രതീക്ഷ. ഇത് അനുകൂലമാക്കുന്നവര്‍ അന്തിമ വിജയികളാകും.   എണ്‍പതുകള്‍ക്ക് […]

പ്രചാരണത്തിന് ശേഷം സ്ഥാനാര്‍ത്ഥികള്‍ എ സി റൂമില്‍ സുഖവാസത്തിന് പോകും; അണികളും സാധാരണക്കാരായ ജനങ്ങളും കോവിഡ് ഭീതിയില്‍ നെട്ടോട്ടമോടും; തെരഞ്ഞെടുപ്പിന് ശേഷം കേരളം കോവിഡ് മഹാമാരിയുടെ പിടിയിലാകുമെന്ന് വിദഗ്ധര്‍; തെരഞ്ഞെടുപ്പിന്റെ ആവേശം മൂത്ത് കോവിഡിനെ മറന്ന് രാഷ്ട്രീയ കേരളം

സ്വന്തം ലേഖകന്‍ കോട്ടയം: തെരഞ്ഞെടുപ്പ് ചൂടാറുന്നതോടെ കേരളം മഹാമാരിയുടെ പിടിയിലാകുമെന്ന് വിദഗ്ധര്‍. കോവിഡ് മഹാമാരിയുടെ വ്യാപനം ശമനമില്ലാതെ തുടരുമ്പോള്‍ സാമൂഹിക അകലമെന്ന ഒറ്റമൂലി ജനങ്ങള്‍ ഉള്‍പ്പെടെ മറന്ന സാഹചര്യമാണ് നിലവില്‍. വാക്‌സിനേറ്റ് ചെയ്തവര്‍ ഉള്‍പ്പെടെ സാമൂഹിക അകലം പാലിക്കണമെന്നിരിക്കെയാണ് ഒരു നിയന്ത്രണങ്ങളുമില്ലാതെ തെരഞ്ഞെടുപ്പിന് പിന്നാലെ എല്ലാവരും പായുന്നത്. രാജ്യത്താകെ കോവിഡ് വ്യാപനം നിയന്ത്രണാതീതമായി മുന്നേറുകയാണ്. ഡല്‍ഹി, മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ കോവിഡിന്റെ നിരക്ക് കുത്തനെ ഉയര്‍ന്ന് കഴിഞ്ഞു. ഈ സംസ്ഥാനങ്ങളെല്ലാം ലോക് ഡൗണിനെപ്പറ്റി ആലോചിച്ചു കൊണ്ടിരിക്കുകയാണ്. ഓണാഘോഷ വേളകള്‍ക്ക് ശേഷം സംസ്ഥാനത്ത് കോവിഡ് […]