സ്പീക്കർ ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യുക നിയമസഭാ സമ്മേളത്തിന് ശേഷം ; ബജറ്റ് സെക്ഷൻ തടസ്സപ്പെടുത്താതെ അന്വേഷണം നടത്തണമെന്നും നിയമോപദേശം : സ്പീക്കർക്ക് സമൻസ് നൽകുക കസ്റ്റംസ് ആക്ട് സെക്ഷൻ 108 പ്രകാരം

സ്പീക്കർ ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യുക നിയമസഭാ സമ്മേളത്തിന് ശേഷം ; ബജറ്റ് സെക്ഷൻ തടസ്സപ്പെടുത്താതെ അന്വേഷണം നടത്തണമെന്നും നിയമോപദേശം : സ്പീക്കർക്ക് സമൻസ് നൽകുക കസ്റ്റംസ് ആക്ട് സെക്ഷൻ 108 പ്രകാരം

സ്വന്തം ലേഖകൻ

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ഉടൻ ചോദ്യം ചെയ്യില്ല. നിയമസഭാ സമ്മേളത്തിന്റെ പശ്ചാത്തലത്തിലാണ് സ്പീക്കറെ ചോദ്യം ചെയ്യുന്നത് നീട്ടിയത്. ജനുവരി അവസാനം വരെ നിയമസഭ ചേരുന്നുണ്ട്. ഇതിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ സ്പീക്കർക്ക് കസ്റ്റംസ് നോട്ടീസ് നൽകും.

സ്വപ്നയും സരിത്തും മജിസ്‌ട്രേറ്റിന് നൽകിയ മൊഴിയിൽ സ്പീക്കർക്കെതിരേ പരാമർശമുണ്ടെന്നാണ് അറിയുന്നത്. ഇതിൽ വ്യക്തതവരുത്താനാണ് സ്പീക്കറെ ചോദ്യംചെയ്യുന്നതെന്നാണ് സൂചന. അതേസമയം മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായി സ്പീക്കർക്ക് ഭരണഘടനാപദവിയുള്ളതിനാൽ അതുപ്രകാരമുള്ള എല്ലാ നടപടികളും പാലിച്ചായിരിക്കും ചോദ്യംചെയ്യാനായി വിളിപ്പിക്കുന്നതും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ എന്നാണ് ചോദ്യംചെയ്യുകയെന്ന് ഇതുവരെ വ്യക്തമല്ല. കസ്റ്റംസ് ആക്ട് സെക്ഷൻ 108 പ്രകാരം മൊഴിനൽകാൻ ഹാജരാകണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് തിരുവനന്തപുരം ഓഫീസായിരിക്കും സ്പീക്കർക്ക് സമൻസ് നൽകുക.

തിരുവനന്തപുരത്തുവച്ചായിരിക്കും ചോദ്യംചെയ്യൽ. ചോദ്യം ചെയ്യലിനായി സ്പീക്കറെ വിളിക്കുന്നതിൽ നിയമ പ്രശ്‌നമൊന്നും ഇല്ലെന്ന നിയമോപദേശം കസ്റ്റംസിന് കിട്ടിയിട്ടുണ്ട്. ഔദ്യോഗിക കാര്യങ്ങളുമായി ബന്ധപ്പെട്ടല്ല ചോദ്യം ചെയ്യൽ. അതുകൊണ്ട് തന്നെ നോട്ടീസ് നൽകാമെന്നാണ് ലഭിച്ചിരിക്കുന്ന നിയമോപദേശം.

നിയസഭ സമ്മേളത്തിന് ശേഷം ഫെബ്രുവരിയിലാകും ചോദ്യം ചെയ്യലിനുള്ള സാധ്യത. ജനുവരി അവസാനം വരെ സഭയുണ്ടെന്നതാണ് ഇതിന് കാരണം. സഭാ കാലത്ത് നോട്ടീസ് നൽകിയാലും ചോദ്യം ചെയ്യലിന് സ്പീക്കർ ഹാജരാകില്ലെന്നാണ് കസ്റ്റംസിന്റെ പ്രാഥമിക വിലയിരുത്തൽ.

വിദേശത്തേക്ക് ഡോളർ കടത്ത് നടത്തിയ കേസിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന റിപ്പോർട്ട് പുറത്തുവന്നതോടെ സർക്കാരും സിപിഎമ്മും പ്രതിരോധത്തിനുള്ള തന്ത്രങ്ങളും ആലോചിക്കുന്നുണ്ട്.