കൊറോണയ്ക്ക് പിന്നാലെ ലോകത്ത് ക്ഷാമവും പൊട്ടിപ്പുറപ്പെടും : മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭ

കൊറോണയ്ക്ക് പിന്നാലെ ലോകത്ത് ക്ഷാമവും പൊട്ടിപ്പുറപ്പെടും : മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭ

Spread the love

സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി : ലോകരാജ്യങ്ങളെ ഭീതിയിലാഴ്ത്തി മുന്നേറിക്കൊണ്ടിരിക്കുന്ന കൊറോണ വൈറസ് ബാധ. കൊറോണ വൈറസ് ലോകത്ത് ക്ഷാമങ്ങള്‍ സൃഷ്ടടിക്കുമെന്ന് ഐക്യരാഷ്ട സഭ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.

വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോകത്ത് മാസങ്ങള്‍ക്കുള്ളില്‍ ബൈബിളില്‍ പ്രവചിരിക്കുന്നത് പോലെ ലോകത്ത് ക്ഷാമങ്ങള്‍ ഉണ്ടാകും. കൂടാതെ 130 ദശലക്ഷം ജനങ്ങള്‍ ലോകത്ത് പട്ടിണിയിലാവുമെന്നുമാണ് മുന്നറിയിപ്പില്‍ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അന്താരാഷ്ട്ര സംഘനയായ യുഎന്നിന്റെ കീഴിലുള്ള വേള്‍ഡ് ഫുഡ് പ്രോഗ്രാം എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഡേവീസ് ബീസ്ലിയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ലോകത്ത് പൊട്ടിപ്പുറപ്പെടുന്ന ക്ഷാമം മൂന്ന് ഡസനിലധികം രാജ്യങ്ങളെ കടുത്ത് രീതിയില്‍ ബാധിക്കുമെന്നും ഇതില്‍ തന്നെ പത്ത് രാജ്യങ്ങള്‍ ഇപ്പോള്‍ ക്ഷാമത്തിലാണെന്നും ക്ഷാമത്തിലാണെന്നും ബീസ്ലി അറിയിച്ചു.

യെമന്‍, റിപ്പബ്‌ളിക് ഓഫ് കോംഗോ, അഫ്ഗാനിസ്ഥന്‍, വെനസ്വേല, ഇത്യോപ്യ, സൗത്ത് സുഡാന്‍, സിറിയ, സുഡാന്‍, നൈജിരീയ, ഹെയ്തി എന്നീ രാജ്യങ്ങളാണ് ലോകത്ത് നിലവില്‍ ഭക്ഷക്ഷാമം നേരിടുന്നതായി ബീസ്ലി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. അതേസമയം ഈ രാജ്യങ്ങളെ ഇതുവരെ കൊറോണ വൈറസ് സാരമായി ബാധിച്ചിട്ടില്ല.

ലോകത്ത് നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍, സാമ്പത്തിക മാന്ദ്യം, മരുന്നുകളുടെ അഭാവം, എണ്ണവിലയിലെ ഇടിവ് എന്നിവയാണ് വിവിധ രാജ്യങ്ങളില്‍ ഭക്ഷ്യക്ഷാമത്തിനുള്ള കാരണമായി അദ്ദേഹം ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

കൊറോണയ്ക്ക് പിന്നാലെ വരുന്ന ഈ ദുരന്തം ഒഴിവാക്കുന്നതിനായി കടുത്ത നടപടികള്‍ വേണ്ടിവരും. മറിച്ചായാല്‍ ലോകത്തെ കൊറോണ മരണങ്ങളെക്കാള്‍ കൂടുതല്‍ പട്ടിണി മരണങ്ങളായിരിക്കുമെന്നും യുഎന്‍ രക്ഷാസമിതിയില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.