ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള ക്ഷേത്രത്തില്‍ ലോക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് ഭാഗവത പാരായണം : ബി.ജെ.പി സംസ്ഥാന സമിതിയംഗം ഉള്‍പ്പെടെ അഞ്ച് പേര്‍ പൊലീസ് പിടിയില്‍

ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള ക്ഷേത്രത്തില്‍ ലോക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് ഭാഗവത പാരായണം : ബി.ജെ.പി സംസ്ഥാന സമിതിയംഗം ഉള്‍പ്പെടെ അഞ്ച് പേര്‍ പൊലീസ് പിടിയില്‍

സ്വന്തം ലേഖകന്‍

തൃശൂര്‍ : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുമ്പോള്‍  തന്നെ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് ക്ഷേത്രത്തില്‍ ഭാഗവത പാരായണം. ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള ക്ഷേത്രത്തിലാണ് ഭാഗവത പരായണം നടത്തിയത്.

തൃശൂരിലെ എരുമപ്പെട്ടിക്ക് സമീപം പാഴിയോട്ടുമുറി നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ നടന്ന ഭാഗവത പാരായണം നടന്നത്. നിയന്ത്രണങ്ങള്‍ ലംഘിച്ച് ഭാഗവത പരായണത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം നൂറിലേറെ ആളുകളാണ് പങ്കെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോക് ഡൗണ്‍ നിയമം ലംഘിച്ചതിന് പോലീസ് കേസെടുക്കുകയും അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇന്ന് രാവിലെ ഏഴരയോടെയാണ് ആയിരുന്നു സംഭവം നടന്നത്.

ബിജെപി സംസ്ഥാന സമിതി അംഗം ഇ. ചന്ദ്രന്‍ ഉള്‍പ്പെടെ അഞ്ച് പേരാണ് പൊലീസ് പിടിയിലായത്. സംഭവ സ്ഥലത്തെത്തിയ പൊലീസിനെ കണ്ട് പകുതിയിലേറെ ആളുകള്‍ ഓടി രക്ഷപ്പെട്ടു.

അതേസമയം വൈറസ് വ്യാപനത്തനിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടും ക്ഷേത്രം അടച്ചിരുന്നില്ല എന്നാണ് ലഭിക്കുന്ന വിവരം. ദിവസവും ഇവിടെ ദര്‍ശനത്തിന് വിശ്വാസികളെത്തിയിരുന്നു.