നിപ്പ വൈറസ് ബാധ : കേന്ദ്ര മെഡിക്കൽ സംഘം കേരളത്തിലെത്തി

സ്വന്തം ലേഖകൻ കോഴിക്കോട്: നിപ്പ വൈറസ് ബാധ പടരുന്ന കോഴിക്കോടും മലപ്പുറത്തും കേന്ദ്ര മെഡിക്കൽ സംഘം സന്ദർശനം നടത്തി. നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (എൻസിഡിസി) ഡയറക്ടർ ഡോ. സുജിത് കെ.സിങ്, എപിഡെമിയോളജി ചീഫ് ഡോ.എസ്.കെ.ജയിൻ, ഇഎംആർ ഡയറക്ടർ ഡോ. പി.രവീന്ദ്രൻ, സൂനോസിസ് ഡയറക്ടർ ഡോ. നവീൻ ഗുപ്ത എന്നിവരാണ് കേന്ദ്ര സംഘത്തിലുള്ളത്. ഇതു കൂടാതെ റസ്പിറേറ്ററി ഫിസിഷ്യൻ, ന്യൂറോ ഫിസിഷ്യൻ, അനിമൽ ഹസ്ബൻഡറി വിദഗ്ധർ തുടങ്ങിയവരും സംഘത്തിലുണ്ട്. കേന്ദ്ര സംഘം ആരോഗ്യമന്ത്രിയുമായി കൂടികാഴ്ച നടത്തി. നിപ്പ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം […]

ആന്ധ്രപ്രദേശ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സിന്റെ കോച്ചുകൾക്ക് തീപ്പിടിച്ചു

ശ്രീകുമാർ ഡൽഹി: ഡൽഹിയിലെ ഹസ്രത്ത്് നിസാമുദീൻ സ്റ്റേഷനിന്നും വിശാഖപട്ടണത്തിലേയ്ക്ക് പോവുകയായിരുന്ന ആന്ധ്രപ്രദേശ് സുപ്പർഫാസ്റ്റ് എക്‌സ്പ്രസിനാണ് തീപിടിച്ചത്. മധ്യപ്രദേശിലെ ഗ്വാളിയോറിന് സമീപമുള്ള ബിർളനഗർ റെയിൽവേ സ്റ്റേഷന് അടുത്തുവച്ചാണ് തീപ്പിടുത്തമുണ്ടായത്. ബി 6, ബി 7 കോച്ചുകൾക്കാണ് തീപിടിച്ചത്. രാവിലെ 11.50നാണ് തീപ്പിടുത്തമുണ്ടായതെന്ന് റെയിൽവേ മന്ത്രാലയ വക്താവ് വേദ് പ്രകാശ് പറഞ്ഞു. തീപിടിച്ച ഉടൻ തന്നെ തീവണ്ടി നിർത്തുകയും യാത്രക്കാരെ ഒഴിപ്പിക്കുകയും ചെയ്തു. തീവണ്ടി നിർത്തുന്നതിന് മുമ്പ് എടുത്തുചാടിയ യാത്രക്കാർക്ക് നിസാര പരിക്കേറ്റിട്ടുണ്ടെന്നും ഇവരെ റെയിൽവെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നും അദ്ദേഹം അറിയിച്ചു. ആളപായമെന്നും സംഭവിച്ചിട്ടില്ലെന്നും വേദ് […]

ശോഭനാ ജോർജിനെ പരസ്യമായി അപമാനിച്ചെന്ന് പരാതി, എം.എം. ഹസ്സനെതിരെ വനിത കമീഷൻ കേസെടുത്തു.

ശ്രീകുമാർ ആലപ്പുഴ: ശോഭനാ ജോർജ്ജിനെ അപകീർത്തികരമായ പരാമർശം നടത്തി അപമാനിച്ചെന്ന പരാതിയെതുടർന്നാണ് കെ. പി. സി. സി പ്രസിഡന്റ ് എം.എം ഹസ്സനെതിരെ വനിതാ കമീഷൻ കേസെടുത്തത്. ശോഭനാ ജോർജ്ജ് നേരിട്ട് പരാതി നൽക്കുകയായിരുന്നു. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചെങ്ങന്നൂർ മണ്ഡലത്തിൽ വച്ചായിരുന്നു ഹസ്സൻ ശോഭനാ ജോർജിനെതിരായ പ്രസ്താവന നടത്തിയത് . 91ൽ വിജയകുമാറിനെ കുറുക്കുവഴിയിലൂടെ വെട്ടിയാണ് ശോഭനാ ജോർജ്ജ് സ്ഥാനാർത്ഥിയായതെന്നും അതിന്റെ പിന്നാമ്പുറം ക്യാമറക്ക് മുൻപിൽ പറയാൻ കഴിയില്ലന്നുമാണ് ഹസ്സൻ പറഞ്ഞത്.

അമൃതാനന്ദമയി മഠത്തിലെ കൊലപാതകം: പ്രതികൾക്കെതിരെ കുറ്റപത്രം

സ്വന്തം ലേഖകൻ കൊല്ലം: അമൃതാനന്ദമയീ മഠത്തിലെത്തിയ ബീഹാർ സ്വദേശി മർദനമേറ്റു മരിച്ച സംഭവത്തിൽ പ്രതികൾക്കെതിരെ കുറ്റപത്രം. ബിഹാർ സ്വദേശി സത്‌നാം സിങ്ങ് മന്നിനെ(25) കൊലപ്പെടുത്തിയ കേസിൽ രണ്ടു പ്രതികൾക്കെതിരെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. കേസിലെ മൂന്നും ആറും പ്രതികളായ മഞ്ചേഷ്, ദിലീപ് എന്നിവർക്കെതിരായാണ് അഞ്ചാം അഡിഷനൽ സെഷൻസ് കോടതിയുടെ ഉത്തരവ്. കേസ് പരിഗണിക്കുന്ന സമയങ്ങളിൽ ഇവർ സ്ഥിരമായി ഹാജരാകാത്തതിനാലാണു കോടതി നടപടി സ്വീകരിച്ചത്. 2012 ഓഗസ്റ്റ് നാലിനാണു സത്‌നാം സിങ് മരണപ്പെടുന്നത്. കൊല്ലം വള്ളിക്കാവിലെ അമൃതാന്ദമയിയുടെ അശ്രമത്തിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത സത്നാം […]

ചെലമേശ്വറിന്റെ അവസാന പ്രവൃത്തിദിനം വെള്ളിയാഴ്ച, ചീഫ് ജസ്റ്റിസ് മിശ്രയുടെ ബെഞ്ചില്‍ ഇരിക്കാനില്ലെന്ന് ജസ്റ്റിസ് ചെലമേശ്വര്‍

ന്യൂഡല്‍ഹി: സര്‍വീസിലെ അവസാന തൊഴില്‍ദിനത്തില്‍ ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിലിരിക്കാനുള്ള അവസരം ജസ്റ്റിസ് ചെലമേശ്വര്‍ വേണ്ടെന്നുവെച്ചു. സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ നല്‍കുന്ന യാത്രയയപ്പ് വേണ്ടെന്നുവെച്ചതിനു പിന്നാലെയാണ് ചെലമേശ്വറിന്റെ ഈ തീരുമാനം. വെള്ളിയാഴ്ചയാണ് അറുപത്തിയഞ്ചുകാരനായ ജസ്റ്റിസ് ചെലമേശ്വറിന്റെ അവസാന പ്രവൃത്തിദിനം. മുതിര്‍ന്ന ജഡ്ജിമാര്‍ വിരമിക്കുന്നതിനു മുമ്പുള്ള അവസാന ജോലിദിനത്തില്‍ ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിലിരിക്കുന്നത് കീഴ്വഴക്കമാണ്. എന്നാല്‍ ജസ്റ്റിസ് ചെലമേശ്വര്‍ അങ്ങനെ ചെയ്യില്ലെന്ന് ചൊവ്വാഴ്ച പുറത്തുവന്ന കോടതി രേഖ വ്യക്തമാക്കുന്നു. തന്റെ പതിവുകോടതിയായ രണ്ടാം കോടതിയില്‍ ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗളിനൊപ്പമാകും ഇരിക്കുക. ചെലമേശ്വറിന്റെ ഔദ്യോഗിക വിരമിക്കല്‍ […]

രാജസ്ഥാന്‍ റോയല്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ആറു വിക്കറ്റ് വിജയം

കൊല്‍ക്കത്ത: പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി രാജസ്ഥാന്‍ റോയല്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വിജയം. 12 പന്ത് ബാക്കി നില്‍ക്കെ ആറു വിക്കറ്റിനായിരുന്നു കൊല്‍ക്കത്തയുടെ വിജയം. 143 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കൊല്‍ക്കത്ത 18 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 31 പന്തില്‍ പുറത്താകാതെ 41 റണ്‍സടിച്ച ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക്കാണ് കൊല്‍ക്കത്തയുടെ വിജയം എളുപ്പമാക്കിയത്. 42 പന്തില്‍ 45 റണ്‍സെടുത്ത ക്രിസ് ലിന്നാണ് ടോപ്പ് സ്‌കോറര്‍. നിധീഷ് റാണയും സുനില്‍ നരെയ്‌നും 21 റണ്‍സ് വീതം അടിച്ചു. നാല് ഓവറില്‍ […]

ചരിത്രം തിരുത്തി ഇറാഖിൽ കമ്മ്യൂണിസ്റ്റ് പാർട്ടി

ഇന്റർനാഷണൽ ഡെസ്‌ക് ബാഗ്ദാദ്: അമേരിക്കയ്‌ക്കെതിരെ ശക്തമായ പോരാട്ടം നടത്തുന്ന ഇറാഖിൽ അമേരിക്കക്കെതിരായ സഖ്യകക്ഷിയ്ക്ക് തിരഞ്ഞെടുപ്പിൽ ഉജ്വല വിജയം. ഇതിൽ രണ്ട് ഇടത് പക്ഷ സ്ഥാനാർത്ഥികളും ഉൾപ്പെടുന്നു. രാജ്യത്തെ പൊതു തിര്‌ഞ്ഞെടുപ്പിലാണ് ഇടത് സഖ്യം ചരിത്രത്തിൽ ആദ്യമായി അധികാരത്തിൽ എത്തിയത്. അമേരിക്കൻ വിരുദ്ധചേരിയായ കമ്യൂണിസ്റ്റ്‌സദറിസ്റ്റ് സഖ്യത്തിൽ മത്സരിച്ച ഇറാഖി കമ്യൂണിസ്റ്റ് പാർടിയുടെ രണ്ട് സ്ഥാനാർഥികൾ പാർലമെന്റിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു. 1934ൽ സ്ഥാപിതമായ കമ്മ്യൂണിസ്റ്റ് പാർടിക്ക് ഇതാദ്യമായാണ് ഇറാഖി പാർലമെന്റിൽ പ്രാതിനിധ്യമുണ്ടാകുന്നത്. ഇസ്ലാം മത വിശ്വാസികളുടെ പുണ്യനഗരങ്ങളിലൊന്നായ നജാഫിൽ വനിതയായ സുഹാബ് അൽ ഖതീബ് വിജയിപ്പിച്ചപ്പോൾ ദിഖറിൽ പാർടി […]

കേരളം പീഡനങ്ങളുടെ നാടോ: പതിനാറുകാരിക്കും പത്താം ക്ലാസുകാരിക്കും പീഡനം

ക്രൈം ഡെസ്‌ക് തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള ലൈംഗിക അതിക്രമങ്ങൾ വർധിച്ചു വരുന്നതിനിടെ വീണ്ടും പീഡനം. കൊല്ലത്ത് പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്തപ്പോൾ, എറണാകുളത്ത് പത്താംക്ലാസ് വിദ്യാർത്ഥിയെ മയക്കുമരുന്ന് നൽകിയാണ് പീഡിപ്പിച്ചിരിക്കുന്നത്. കൊല്ലം തെന്മലക്ക് സമീപം തിരുവനന്തപുരം സ്വദേശിനിയായ പതിനാറുകാരിയെ കൂട്ട മാനഭംഗത്തിനിരയാക്കി. പ്രതികളായ അഞ്ചുപേർക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒരാളെ കുളത്തൂർപ്പുഴ പോലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം. നാട്ടിൽ നിന്നു കാണാതായ പെൺകുട്ടിയെ തെന്മല ഭാഗത്തു നിന്നും പിന്നീട് കണ്ടെത്തുകയായിരുന്നു. കസ്റ്റഡിയിലെടുത്തയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. കൊച്ചി കാക്കനാടുള്ള ധ്യാനകേന്ദ്രത്തിലും വേറൊരു സ്ഥലത്തും വെച്ച് […]

കോൺഗ്രസ് വാക്കിൽ മയങ്ങി കുമാരസ്വാമി: മുഖ്യമന്ത്രി സ്ഥാനം ദള്ളിനു വച്ചു നീട്ടി കോൺഗ്രസ്

സ്വന്തം ലേഖകൻ ബംഗളൂരു: ഏതു വിധേനയും ബിജെപിയെ അധികാരത്തിൽ നിന്നും അകറ്റി നിർത്തുക എന്ന ലക്ഷ്യത്തോടെ കോൺഗ്രസ് നേതൃത്വം രണ്ടും കൽപ്പിച്ച് രംഗത്തിറങ്ങിയപ്പോൾ കർണ്ണാടകത്തിൽ ബിജെപി ചിത്രത്തിൽ നിന്നും പുറത്തായി. എച്ച്.ഡി കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് കോൺഗ്ര്‌സ് മുന്നോട്ടു വന്നതോടെ ഇതിലും വലുതെന്തിങ്കുലം പുറത്തിറക്കിയെങ്കിൽ മാത്രമേ ഇനി ബിജെപിക്ക് കർണ്ണാടകത്തിൽ എന്തെങ്കിലും പ്രതീക്ഷ ബാക്കിയുള്ളൂ. മന്ത്രിസഭ രൂപീകരിക്കാൻ പുറത്ത് നിന്നും കോൺഗ്രസ് പിന്തുണ വാഗ്ദാനം ചെയ്തു. വലിയ ഒറ്റകക്ഷിയായ ബിജെപിക്ക് കേവല ഭൂരിപക്ഷം തികയ്ക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ജെഡിഎസിന് കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനം […]

കുതിരക്കച്ചവടവുമായി ബിജെപി: ഭൂരിപക്ഷം തെളിയിക്കാൻ സമയം വേണമെന്ന് ആവശ്യം; പത്തു വീതം കോൺഗ്രസ് ജെ.ഡി.എസ് എം.എൽ.എമാർ കാലുമാറ്റ ഭീഷണിയിൽ

സ്വന്തം ലേഖകൻ ബംഗളൂരു: കർണ്ണാടകത്തിൽ ഏ്റ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും അധികാരത്തിൽ നിന്നു പുറത്തു പോകേണ്ടി വന്ന ബിജെപി കുതിരക്കച്ചവടത്തിനു തയ്യാറെടുക്കുന്നതായി സൂചന. തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തു വന്നതിനു പിന്നാലെ, ബിജെപിയുടെ മുഖ്യമന്ത്രി സ്്ഥാനാർഥി യദ്യൂരിയപ്പ ഗവർണർ വാജുഭായ് വാലായെ നേരിട്ടു കണ്ടിരുന്നു. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ തങ്ങൾക്ക് അധികാരത്തിനും, ഭൂരിപക്ഷം തെളിയിക്കുന്നതിനും രണ്ടി ദിവസം സമയം നൽകണമെന്നാണ് യദ്യൂരിയപ്പ ഗവർണ്ണറോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ, ഇത് കോൺഗ്രസ് – ജെ.ഡി.എസ് സ്ഥാനാർഥികളുമായി കുതിരക്കച്ചവടം നടത്തുന്നതിനാണെന്ന സൂചനയാണ് ഇപ്പോൾ ലഭിക്കുന്നത്. കേന്ദ്രത്തിലെ അധികാരം ഉപയോഗിച്ചു കുതിരക്കച്ചവടത്തിനാണ ഇപ്പോൾ […]