ചെലമേശ്വറിന്റെ അവസാന പ്രവൃത്തിദിനം വെള്ളിയാഴ്ച, ചീഫ് ജസ്റ്റിസ് മിശ്രയുടെ ബെഞ്ചില്‍ ഇരിക്കാനില്ലെന്ന് ജസ്റ്റിസ് ചെലമേശ്വര്‍

ചെലമേശ്വറിന്റെ അവസാന പ്രവൃത്തിദിനം വെള്ളിയാഴ്ച, ചീഫ് ജസ്റ്റിസ് മിശ്രയുടെ ബെഞ്ചില്‍ ഇരിക്കാനില്ലെന്ന് ജസ്റ്റിസ് ചെലമേശ്വര്‍

Spread the love

ന്യൂഡല്‍ഹി: സര്‍വീസിലെ അവസാന തൊഴില്‍ദിനത്തില്‍ ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിലിരിക്കാനുള്ള അവസരം ജസ്റ്റിസ് ചെലമേശ്വര്‍ വേണ്ടെന്നുവെച്ചു. സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ നല്‍കുന്ന യാത്രയയപ്പ് വേണ്ടെന്നുവെച്ചതിനു പിന്നാലെയാണ് ചെലമേശ്വറിന്റെ ഈ തീരുമാനം. വെള്ളിയാഴ്ചയാണ് അറുപത്തിയഞ്ചുകാരനായ ജസ്റ്റിസ് ചെലമേശ്വറിന്റെ അവസാന പ്രവൃത്തിദിനം.

മുതിര്‍ന്ന ജഡ്ജിമാര്‍ വിരമിക്കുന്നതിനു മുമ്പുള്ള അവസാന ജോലിദിനത്തില്‍ ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിലിരിക്കുന്നത് കീഴ്വഴക്കമാണ്. എന്നാല്‍ ജസ്റ്റിസ് ചെലമേശ്വര്‍ അങ്ങനെ ചെയ്യില്ലെന്ന് ചൊവ്വാഴ്ച പുറത്തുവന്ന കോടതി രേഖ വ്യക്തമാക്കുന്നു. തന്റെ പതിവുകോടതിയായ രണ്ടാം കോടതിയില്‍ ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗളിനൊപ്പമാകും ഇരിക്കുക. ചെലമേശ്വറിന്റെ ഔദ്യോഗിക വിരമിക്കല്‍ തീയതി ജൂണ്‍ 22 ആണെങ്കിലും കോടതി വേനലവധിക്ക് അടയ്ക്കുന്നതിനാല്‍ അവസാന തൊഴില്‍ദിനം വെള്ളിയാഴ്ചയാണ്

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നയങ്ങളെ വിമര്‍ശിച്ച് ജനുവരി 12-ന് ജസ്റ്റിസ് ചെലമേശ്വറുടെ നേതൃത്വത്തില്‍ നാലു ജഡ്ജിമാര്‍ പത്രസമ്മേളനം നടത്തിയത് വിവാദമായിരുന്നു. ജസ്റ്റിസ് ബി.എച്ച്. ലോയയുടെ മരണം അടക്കമുള്ള സംഭവങ്ങളില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് എതിരേ കടുത്ത നിലപാടാണ് ചെലമേശ്വര്‍ സ്വീകരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group