ആന്ധ്രപ്രദേശ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സിന്റെ കോച്ചുകൾക്ക് തീപ്പിടിച്ചു

ആന്ധ്രപ്രദേശ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സിന്റെ കോച്ചുകൾക്ക് തീപ്പിടിച്ചു

ശ്രീകുമാർ

ഡൽഹി: ഡൽഹിയിലെ ഹസ്രത്ത്് നിസാമുദീൻ സ്റ്റേഷനിന്നും വിശാഖപട്ടണത്തിലേയ്ക്ക് പോവുകയായിരുന്ന ആന്ധ്രപ്രദേശ് സുപ്പർഫാസ്റ്റ് എക്‌സ്പ്രസിനാണ് തീപിടിച്ചത്. മധ്യപ്രദേശിലെ ഗ്വാളിയോറിന് സമീപമുള്ള ബിർളനഗർ റെയിൽവേ സ്റ്റേഷന് അടുത്തുവച്ചാണ് തീപ്പിടുത്തമുണ്ടായത്. ബി 6, ബി 7 കോച്ചുകൾക്കാണ് തീപിടിച്ചത്.

രാവിലെ 11.50നാണ് തീപ്പിടുത്തമുണ്ടായതെന്ന് റെയിൽവേ മന്ത്രാലയ വക്താവ് വേദ് പ്രകാശ് പറഞ്ഞു. തീപിടിച്ച ഉടൻ തന്നെ തീവണ്ടി നിർത്തുകയും യാത്രക്കാരെ ഒഴിപ്പിക്കുകയും ചെയ്തു. തീവണ്ടി നിർത്തുന്നതിന് മുമ്പ് എടുത്തുചാടിയ യാത്രക്കാർക്ക് നിസാര പരിക്കേറ്റിട്ടുണ്ടെന്നും ഇവരെ റെയിൽവെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നും അദ്ദേഹം അറിയിച്ചു. ആളപായമെന്നും സംഭവിച്ചിട്ടില്ലെന്നും വേദ് പ്രകാശ് വാർത്ത ഏജൻസിയെ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈദ്യുതി ലൈൻ തീവണ്ടിക്കുമേൽ പൊട്ടിവീണതാകാം അപകട കാരണമെന്ന് കരുതുന്നു. അപകടത്തെ തുടർന്ന് ഡൽഹി – ഗ്വാളിയോർ റൂട്ടിലെ ഗതാഗതം ഭാഗികമായി തടസപ്പെട്ടിട്ടുണ്ട്.