കേരളം പീഡനങ്ങളുടെ നാടോ: പതിനാറുകാരിക്കും പത്താം ക്ലാസുകാരിക്കും പീഡനം

കേരളം പീഡനങ്ങളുടെ നാടോ: പതിനാറുകാരിക്കും പത്താം ക്ലാസുകാരിക്കും പീഡനം

ക്രൈം ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള ലൈംഗിക അതിക്രമങ്ങൾ വർധിച്ചു വരുന്നതിനിടെ വീണ്ടും പീഡനം. കൊല്ലത്ത് പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്തപ്പോൾ, എറണാകുളത്ത് പത്താംക്ലാസ് വിദ്യാർത്ഥിയെ മയക്കുമരുന്ന് നൽകിയാണ് പീഡിപ്പിച്ചിരിക്കുന്നത്. കൊല്ലം തെന്മലക്ക് സമീപം തിരുവനന്തപുരം സ്വദേശിനിയായ പതിനാറുകാരിയെ കൂട്ട മാനഭംഗത്തിനിരയാക്കി. പ്രതികളായ അഞ്ചുപേർക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒരാളെ കുളത്തൂർപ്പുഴ പോലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം.
നാട്ടിൽ നിന്നു കാണാതായ പെൺകുട്ടിയെ തെന്മല ഭാഗത്തു നിന്നും പിന്നീട് കണ്ടെത്തുകയായിരുന്നു. കസ്റ്റഡിയിലെടുത്തയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
കൊച്ചി കാക്കനാടുള്ള ധ്യാനകേന്ദ്രത്തിലും വേറൊരു സ്ഥലത്തും വെച്ച് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചതായി പരാതി. പെൺകുട്ടിയുടെ പിതാവ് നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്. ഹൈക്കോടതി നിർദേശപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൊച്ചി സെൻട്രൽ പോലീസ് കുട്ടിയുടെ മൊഴിയെടുത്തിട്ടുണ്ട്.