വിന്റേജ് ധോണിക്കും ചെന്നൈയെ രക്ഷിക്കാനായില്ല ; ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെ തോൽപ്പിച്ച് ഡൽഹി ക്യാപിറ്റൽസ്

വിശാഖപട്ടണം :  ഇന്നലെ നടന്ന ഐപിഎൽ പോരാട്ടത്തിൽ എന്നെ സൂപ്പർ റൺസിന് തോൽപ്പിച്ച് ഡൽഹി ക്യാപിറ്റൽ ആദ്യ വിജയം കരസ്ഥമാക്കി.കളിയുടെ മുക്കാൽ ഭാഗത്തോളം ആധിപത്യം പുലർത്തിയത് ഡൽഹി ക്യാപിറ്റൽസ് തന്നെയായിരുന്നു. ഇരുപത് പന്തിൽ 37 റൺസ് നേടിയ ധോണിക്കും ചെന്നൈയെ വിജയിപ്പിക്കാൻ സാധിച്ചില്ല.ധോണി ഗ്രീസിൽ എത്തുമ്പോൾ വിജയത്തിന് വളരെയധികം അകലെയായിരുന്നു ചെന്നൈ.എന്നാൽ എട്ടാം വിക്കറ്റിൽ ജഡേജയെ കൂട്ടുപിടിച്ച് ധോണി തോൽവിയുടെ ഭാരം കുറച്ചു. ആദ്യം ബാച്ച് ചെയ്ത ഡൽഹിക്കായി ഡേവിഡ് വാണറും ക്യാപ്റ്റൻ റിഷഭ് പന്തും അർദ്ധ സെഞ്ച്വറി നേടി.മറുപടി ബാറ്റിംഗിൽ 192 റൺസ് […]

അടിച്ച്‌ തകര്‍ത്ത് എം എസ് ധോണി; മത്സരം ജയിച്ച്‌ ഡല്‍ഹി ക്യാപിറ്റല്‍സ്; ഐപിഎല്‍ സീസണില്‍ ആദ്യ തോല്‍വി ഏറ്റുവാങ്ങി ചാമ്പ്യന്‍മാർ; ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ മുട്ടുകുത്തിച്ചത് 20 റണ്‍സിന്

വിശാഖപട്ടണം: തുടര്‍ച്ചയായി രണ്ട് മത്സരങ്ങള്‍ വിജയിച്ച ശേഷം ഐപിഎല്‍ സീസണില്‍ ആദ്യ തോല്‍വി ഏറ്റുവാങ്ങി നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ഡല്‍ഹി ക്യാപിറ്റല്‍സാണ് ചെന്നൈയെ 20 റണ്‍സിന് പരാജയപ്പെടുത്തിയത്. 192 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈക്ക് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് നേടാനെ കഴിഞ്ഞുള്ളൂ. തോറ്റെങ്കിലും എംഎസ് ധോണിയുടെ വെടിക്കെട്ട് ബാറ്റിംഗ് ചെന്നൈ ആരാധകര്‍ക്ക് ആവേശം പകര്‍ന്നു. 16 പന്തില്‍ മൂന്ന് സിക്‌സ്, നാല് ഫോര്‍ ഉള്‍പ്പെടെ 37 റണ്‍സാണ് എംഎസ്ഡി അടിച്ചെടുത്തത്. കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈയുടെ […]

ഐ പി എൽ ൽ ആർ സി ബിയെ അനായാസം മറികടന്ന് കെ കെ ആർ. കോഹ്ലിയുടെ വെടിക്കെട്ട് പാഴായി.

ബാംഗ്ലൂർ : ചിന്നസ്വാമി സ്റ്റേഡിയത്തിൽ ബാംഗ്ലൂർ ആരാധകർക്ക് ഇന്നലെ നിരാശയോടെ മടങ്ങാനായിരുന്നു വിധി.ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂരിൽ വിരാട് കോഹ്ലിയുടെ പ്രകടനത്തിനു കുറച്ചു നേരത്തേക്ക് മാത്രമേ ആരാധകരേ സന്ദോഷിപ്പിക്കാൻ സാധിച്ചുള്ളൂ. 59 പന്തിൽ 83 റൺസ് നേടിയ കോഹ്ലി ഒറ്റക്ക് ബാംഗ്ലൂരിനെ തോളിൽ എറ്റുകയായിരുന്നു.വിക്കറ്റുകൾ തുടരെ പോകവേ കോഹ്ലി ഒരറ്റത് പൊരുതി നിൽക്കുകയായിരുന്നു.അവസാനം ഇറങ്ങിയ ക്യാമെറൂൺ ഗ്രീനിനും ദിനേശ് കാർത്തികിനും മാത്രമെ എന്തെങ്കിലും സംഭാവന ചെയ്യാൻ സാധിച്ചുള്ളൂ. എന്നാൽ ഈ സന്തോഷം കെ കെ ആറിന്റെ ബാറ്റിംഗ് ആരംഭിക്കുന്നത് വരെയേ ഉണ്ടായിരുന്നുള്ളു.തുടക്കം തന്നെ വെടിക്കെട്ട് […]

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്; റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന് സീസണിലെ രണ്ടാം തോല്‍വി; തട്ടകത്തില്‍ ചെന്ന് ബെംഗളൂരിനെ തകര്‍ത്ത് നൈറ്റ് റൈഡേഴ്‌സ്

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന് സീസണിലെ രണ്ടാം തോല്‍വി. കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സ് ആണ് ബെംഗളൂരുവിനെ അവരുടെ തട്ടകത്തില്‍ ചെന്ന് തോല്‍പ്പിച്ചത്. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് കൊല്‍ക്കത്തയുടെ ജയം. ബെംഗളൂരു ഉയര്‍ത്തിയ 182 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കൊല്‍ക്കത്ത, മൂന്നോവറും ഒരു പന്തും ബാക്കി നില്‍ക്കേ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെടുത്ത് മറികടന്നു. വെങ്കടേഷ് അയ്യരുടെ അര്‍ധ സെഞ്ചുറിയും ഓപ്പണര്‍മാരായ ഫിലിപ് സാള്‍ട്ടിന്റെയും സുനില്‍ നരെയ്ന്റെയും കൂറ്റനടികളാണ് കൊല്‍ക്കത്തയ്ക്ക് ജയം സാധ്യമാക്കിയത്. ക്യാപ്റ്റന്‍ […]

കിടു ക്യാപ്റ്റന്‍സി..! ഡല്‍ഹി ക്യാപിറ്റല്‍സിനെ പൂട്ടി സഞ്ജുവും സംഘവും; ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് തുടര്‍ച്ചയായ രണ്ടാം ജയം

ജയ്പൂര്‍: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് തുടര്‍ച്ചയായ രണ്ടാം ജയം. ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരത്തില്‍ 12 റണ്‍സിനായിരുന്നു സഞ്ജുവിന്റേയും സംഘത്തിന്റേയും ജയം. ജയ്പൂര്‍, സവായ് മന്‍സിംഗ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ രാജസ്ഥാന്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സാണ് നേടിയത്. 45 പന്തില്‍ 84 റണ്‍സ് നേടിയ റിയാന്‍ പരാഗാണ് ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ ഡല്‍ഹിക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുക്കാനാണ് സാധിച്ചത്. ഡല്‍ഹിയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. 30 റണ്‍സ് നേടുന്നതിനിടെ അവര്‍ക്ക് മിച്ചല്‍ മാര്‍ഷ് (23), റിക്കി ഭുയി (0) […]

അവനിൽ ഇന്ത്യൻ ടീമിന്റെ ഭാവി കാണാൻ സാധിക്കും ; ശിവം ദുബയെ പറ്റി മൊഹിത് ശർമ്മ

ചെന്നൈ : എന്നെ സൂപ്പർ കിംഗ്സും ഗുജറാത്ത് ടൈറ്റൻസും തമ്മിലുള്ള മത്സരത്തിൽ.ശിവൻ ദുബയുടെ പ്രകടനത്തെ പുകഴ്ത്തി പാടുകയാണ് ചെന്നൈ ബൗളർ മൊഹിത് ശർമ.മത്സരത്തിന്റെ മധ്യ ഓവറുകളില്‍ ഗുജറാത്തിനെ പൂർണമായും സമ്മർദ്ദത്തിലാക്കാൻ ഈ യുവതാരത്തിന് സാധിച്ചു. 23 പന്തുകള്‍ നേരിട്ട ദുബെ 51 റണ്‍സാണ് മത്സരത്തില്‍ നേടിയത്. ഇത് ചെന്നൈ സൂപ്പർ കിംഗ്സിനെ വളരെയധികം സഹായിക്കുകയും ചെയ്തു. മത്സരത്തിലെ ദുബയുടെ മികച്ച പ്രകടനത്തെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് ഗുജറാത്തിന്റെ പേസർ മോഹിത് ശർമ. കഴിഞ്ഞ സമയങ്ങളില്‍ ശിവം ദുബെയില്‍ ഒരുപാട് പുരോഗതികള്‍ ഉണ്ടായിട്ടുണ്ട് എന്നും, അത് ഇന്ത്യൻ […]

സഞ്ജുവും പന്തും ഇന്ന് നേർക്കുനേർ ; ഐപിഎല്ലിൽ ഇന്ന് വിക്കറ്റ് കീപ്പർമാരുടെ പോരാട്ടം

ജയ്‌പൂർ  : ഐപിഎല്ലിൽ ഇന്ന് രണ്ട് വിക്കറ്റ് കീപ്പർമാരുടെ പോരാട്ടം .പരിക്കു മാറി തിരിച്ചെത്തിയ റിഷഭ് പന്ത് നയിക്കുന്ന ഡൽഹി ക്യാപിറ്റൽസും മലയാളി വിക്കറ്റ് കീപ്പർ  സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസും തമ്മിലാണ് ഇന്നത്തെ മത്സരം. രണ്ടു ടീമിന്റെയും രണ്ടാമത്തെ മത്സരമാണിത്.രാജസ്ഥാന്റെ ഹോം ഗ്രൗണ്ട് ആയ മാൻസിങ് സ്റ്റേഡിയത്തിൽ രാത്രി 7 30ന് മത്സരം ആരംഭിക്കും.ക്യാപ്റ്റൻ സഞ്ജു സാംസന്റെ നേതൃത്വത്തിൽ ഉജ്ജ്വലമായ ഒരു വിജയതുടക്കം ഉണ്ടാക്കാൻ സാധിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് രാജസ്ഥാൻ റോയൽസ്. എന്നാൽ ഡൽഹിയുടെ കാര്യം നേരെ വിപരീതമാണ്.പരുക്കിൽ നിന്നും മുക്തനായി റിഷഭ് […]

ഹൈദരാബാദിന് ഐ പി എൽ ലെ ഏറ്റവും ഉയർന്ന സ്കോർ. റെക്കോർഡുകൾ കാറ്റിൽ പറത്തിയ മത്സരത്തിൽ മുംബൈക്ക് ഇന്ത്യൻസിനെതിരെ സൺ റൈസേഴ്സ് ഹൈദരാബാദിനു കൂറ്റൻ വിജയം

ഹൈദരാബാദ് : രാജിവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയം ഇന്നലെ സാക്ഷ്യം വഹിച്ചത് ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിൽ ഇന്നേവരെ കാണാത്ത വിസ്ഫോടനം.ഇന്നലെ നടന്ന മുംബൈ ഇന്ത്യൻസും സൺറൈസ് ഹൈദരാബാദും തമ്മിലുള്ള  മത്സരത്തിൽ രണ്ടു ടീമുകൾ കൂടി നേടിയത് 523 റൺസ്. ബാറ്റിംഗിനു ഇറങ്ങിയ എല്ലാവരും വെടിക്കെട്ട് തീർത്തപ്പോൾ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നേടിയത് 277 എന്ന ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന സ്കോർ.ഹൈദരാബാദിനായി ഹെൻറിച് ക്ലാസൻ ,അഭിഷേക് ശർമ, ട്രാവിസ് ഹെഡ് എന്നിവർ അർദ്ധ ശതകം നേടി. മറുപടി ബാറ്റിംങ്ങിൽ തുടക്കത്തിലെ രോഹിത് […]

അടിയ്ക്ക് തിരിച്ചടിയുമായി തുടക്കം…! അവസാന ഓവറുകളില്‍ ബാറ്റിംഗ് മറന്ന് മുംബൈ; മുംബൈ ഇന്ത്യന്‍സിനെതിരെ 31 റണ്‍സ് വിജയവുമായി സണ്‍റൈസേഴ്സ് ഹൈദ്രാബാദ്

ഡൽഹി: മുംബൈ ഇന്ത്യന്‍സിനെതിരെ 31 റണ്‍സ് വിജയവുമായി സണ്‍റൈസേഴ്സ് ഹൈദ്രാബാദ്. ഇന്ന് 278 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യം തേടിയിറങ്ങിയ മുംബൈയ്ക്ക് 5 വിക്കറ്റ് നഷ്ടത്തില്‍ 246 റണ്‍സ് മാത്രമാണ് നേടാനായത്. രോഹിത് ശര്‍മ്മയും ഇഷാന്‍ കിഷനും മിന്നും തുടക്കം മുംബൈയ്ക്ക് നല്‍കിയപ്പോള്‍ റണ്‍ മലകയറ്റം മികച്ച രീതിയിലാണ് മുംബൈ ആരംഭിച്ചത്. 13 പന്തില്‍ 34 റണ്‍സ് നേടിയ ഇഷാന്‍ കിഷന്‍ ആണ് ആദ്യം പുറത്തായത്. താരം പുറത്താകുമ്പോള്‍ മുംബൈ 56 റണ്‍സാണ് 3.2 ഓവറില്‍ നേടിയത്. അധികം വൈകാതെ രോഹിത് ശര്‍മ്മ 12 പന്തില്‍ […]

കുറഞ്ഞ ഓവർ നിരക്കിനെ തുടർന്ന് ഐ പി എൽ ടീം ഗുജറാത്ത്‌ ടൈറ്റൻസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന് 12 ലക്ഷം രൂപ പിഴ.

ചെന്നൈ : ഇന്നലെ നടന്ന ചെന്നൈ സൂപ്പർ കിങ്സുമായുള്ള മത്സരത്തിനിടെ കുറഞ്ഞ ഒവർ നിരക്കിന്റെ പേരിൽ ഗുജറാത്ത്‌ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന് 12 ലക്ഷം രൂപ പിഴ ചുമത്തി.ഈ സീസണിൽ കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ പിഴ ലഭിക്കുന്ന ആദ്യ ടീം ക്യാപ്റ്റൻ ആണ് ശുഭ്മാൻ ഗിൽ. സാധാരണയായി കുറഞ്ഞ ഓവർ നിരക്കിന് ഇത്രേം അധികം തുക പിഴ ഈടാക്കുന്നതല്ല എന്നാൽ ഈ സീസണിലെ ഇത് ആദ്യ സംഭവമായതിനാൽ ആണ് ഇത്രേം തുക പിഴ ഈടാക്കുന്നത്ത് എന്ന് ബി സി സി ഐ അതോറിറ്റി […]