ഐ പി എൽ ൽ ആർ സി ബിയെ അനായാസം മറികടന്ന് കെ കെ ആർ. കോഹ്ലിയുടെ വെടിക്കെട്ട് പാഴായി.

ഐ പി എൽ ൽ ആർ സി ബിയെ അനായാസം മറികടന്ന് കെ കെ ആർ. കോഹ്ലിയുടെ വെടിക്കെട്ട് പാഴായി.

ബാംഗ്ലൂർ : ചിന്നസ്വാമി സ്റ്റേഡിയത്തിൽ ബാംഗ്ലൂർ ആരാധകർക്ക് ഇന്നലെ നിരാശയോടെ മടങ്ങാനായിരുന്നു വിധി.ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂരിൽ വിരാട് കോഹ്ലിയുടെ പ്രകടനത്തിനു കുറച്ചു നേരത്തേക്ക് മാത്രമേ ആരാധകരേ സന്ദോഷിപ്പിക്കാൻ സാധിച്ചുള്ളൂ.

59 പന്തിൽ 83 റൺസ് നേടിയ കോഹ്ലി ഒറ്റക്ക് ബാംഗ്ലൂരിനെ തോളിൽ എറ്റുകയായിരുന്നു.വിക്കറ്റുകൾ തുടരെ പോകവേ കോഹ്ലി ഒരറ്റത് പൊരുതി നിൽക്കുകയായിരുന്നു.അവസാനം ഇറങ്ങിയ ക്യാമെറൂൺ ഗ്രീനിനും ദിനേശ് കാർത്തികിനും മാത്രമെ എന്തെങ്കിലും സംഭാവന ചെയ്യാൻ സാധിച്ചുള്ളൂ.

എന്നാൽ ഈ സന്തോഷം കെ കെ ആറിന്റെ ബാറ്റിംഗ് ആരംഭിക്കുന്നത് വരെയേ ഉണ്ടായിരുന്നുള്ളു.തുടക്കം തന്നെ വെടിക്കെട്ട് തീർത്ത സുനിൽ നരെയിനും പി സാൾട്ടും പവർപ്ലെയിൽ തന്നെ കളി കൊൽക്കട്ടക്ക് അനുകൂലമാക്കി.22 പന്തിൽ 47 റൺസ് നേടിയ നരെയിൻ മടങ്ങുമ്പോൾ കെ കെ ആർ ജയത്തിനരികെ എത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നൽ അടുത്തടുത്ത ഓവറുകളിൽ ഓപ്പണർ മാരുടെ രണ്ടുപേരുടെയും വിക്കറ്റ് നേടാൻ സാധിച്ചത് ആർ സി ബി ക്ക് വീണ്ടും പ്രതീക്ഷ നൽകി.പക്ഷെ അതിനു അധികം ആയുസുണ്ടായിരുന്നില്ല .പിന്നീട് എത്തിയ വെങ്കടേഷ് അയ്യരും ശ്രേയസ്സ് അയ്യരും ചേർന്ന് വിജയം അനായാസമാക്കുകയയിരുന്നു.വെങ്കടേഷ് അയ്യർ 22 പന്തിൽ അർദശതകം നേടി.39 റൺസുമായി ക്യാപ്റ്റൻ ശ്രേയസ് അയ്യർ പിന്തുണ നൽകി.ഇന്നത്തെ മത്സരത്തിൽ ലക്നൗ സൂപ്പർ ജയന്റ്സ് പഞ്ചാബ് സൂപ്പർ കിങ്സിനെ നേരിടും.