സഞ്ജുവും പന്തും ഇന്ന് നേർക്കുനേർ ; ഐപിഎല്ലിൽ ഇന്ന് വിക്കറ്റ് കീപ്പർമാരുടെ പോരാട്ടം
ജയ്‌പൂർ : ഐപിഎല്ലിൽ ഇന്ന് രണ്ട് വിക്കറ്റ് കീപ്പർമാരുടെ പോരാട്ടം .പരിക്കു മാറി തിരിച്ചെത്തിയ റിഷഭ് പന്ത് നയിക്കുന്ന ഡൽഹി ക്യാപിറ്റൽസും മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസും തമ്മിലാണ് ഇന്നത്തെ മത്സരം.
രണ്ടു ടീമിന്റെയും രണ്ടാമത്തെ മത്സരമാണിത്.രാജസ്ഥാന്റെ ഹോം ഗ്രൗണ്ട് ആയ മാൻസിങ് സ്റ്റേഡിയത്തിൽ രാത്രി 7 30ന് മത്സരം ആരംഭിക്കും.ക്യാപ്റ്റൻ സഞ്ജു സാംസന്റെ നേതൃത്വത്തിൽ ഉജ്ജ്വലമായ ഒരു വിജയതുടക്കം ഉണ്ടാക്കാൻ സാധിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് രാജസ്ഥാൻ റോയൽസ്.
എന്നാൽ ഡൽഹിയുടെ കാര്യം നേരെ വിപരീതമാണ്.പരുക്കിൽ നിന്നും മുക്തനായി റിഷഭ് പന്ത് തിരികെ എത്തിയിട്ടും വിജയത്തോടെ തുടങ്ങാൻ ഡൽഹിക്ക് സാധിച്ചില്ല.കഴിഞ്ഞ മത്സരത്തിൽ 82 റൺസ് നേടി മുന്നിൽ നിന്ന് നയിച്ച ക്യാപ്റ്റൻ സഞ്ജു സാംസണിന്റെ ഫോമിൽ തന്നെയാണ് രാജസ്ഥാന്റെ വിശ്വാസം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0