കിടു ക്യാപ്റ്റന്‍സി..! ഡല്‍ഹി ക്യാപിറ്റല്‍സിനെ പൂട്ടി സഞ്ജുവും സംഘവും; ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് തുടര്‍ച്ചയായ രണ്ടാം ജയം
ജയ്പൂര്‍: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് തുടര്‍ച്ചയായ രണ്ടാം ജയം.
ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരത്തില്‍ 12 റണ്‍സിനായിരുന്നു സഞ്ജുവിന്റേയും സംഘത്തിന്റേയും ജയം. ജയ്പൂര്‍, സവായ് മന്‍സിംഗ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ രാജസ്ഥാന്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സാണ് നേടിയത്. 45 പന്തില്‍ 84 റണ്‍സ് നേടിയ റിയാന്‍ പരാഗാണ് ടോപ് സ്‌കോറര്‍.
മറുപടി ബാറ്റിംഗില്‍ ഡല്‍ഹിക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുക്കാനാണ് സാധിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഡല്‍ഹിയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. 30 റണ്‍സ് നേടുന്നതിനിടെ അവര്‍ക്ക് മിച്ചല്‍ മാര്‍ഷ് (23), റിക്കി ഭുയി (0) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി. ഇരുവരേയും നന്ദ്രേ ബര്‍ഗറാണ് പുറത്താക്കിയത്.
നാലാം വിക്കറ്റില്‍ ഡേവിഡ് വാര്‍ണര്‍ (49) – റിഷഭ് പന്ത് (28) സഖ്യം 67 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ വാര്‍ണറെ പുറത്താക്കി ആവേഷ് ഖാന്‍ രാജസ്ഥാന് ബ്രേക്ക് ത്രൂ നല്‍കി. ക്രീസിലുണ്ടായിരുന്ന റിഷഭ് പന്തിന്റെ ഇന്നിംഗ്‌സിനാവട്ടെ വേണ്ടത്ര വേഗം പോരായിരുന്നു. ഒടുവില്‍ ചാഹലിന്റെ പന്തില്‍ പുറത്തായി.
അഭിഷേക് പോറലും (9) നിരാശപ്പെടുത്തി. ഇതോടെ അഞ്ചിന് 122 എന്ന നിലയിലായി ഡല്‍ഹി. എന്നാല്‍ ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (44) – അക്‌സര്‍ പട്ടേല്‍ (15) സഖ്യം കൂട്ടുകെട്ട് തോല്‍വിഭാരം കുറയ്ക്കാനാണ് സഹായിച്ചത്. അവസാന ഓവറില്‍ 17 റണ്‍സാണ് രാജസ്ഥാന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആവേഷിന്റെ ആദ്യ സ്റ്റബസ് സിംഗിളെടുത്തു. രണ്ടാം പന്തില്‍ റണ്‍സില്ല. മൂന്നാം പന്തില്‍ വീണ്ടും സിംഗിള്‍. നാലാം പന്തില്‍ ഒരു റണ്‍. അവസാന രണ്ട് പന്തില്‍ ഒരു റണ്‍സെടുക്കാനാണ് അക്‌സറിന് സാധിച്ചത്.