രഹാനെയുടെ മാസ്റ്റര്‍ ക്ലാസ്! വാങ്കഡയില്‍ മാസായി ചെന്നൈ! മുംബൈ ഇന്ത്യൻസിനെ ഏഴുവിക്കറ്റിന് തകർത്ത് ചെന്നൈ സൂപ്പർ കിങ്സ്

സ്വന്തം ലേഖകൻ മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈയുടെ തേരോട്ടം തുടരുന്നു. ആവേശകരമായ പോരാട്ടത്തിൽ ചിരവൈരികളായ മുംബൈ ഇന്ത്യൻസിനെ ഏഴുവിക്കറ്റിന് തകർത്ത് ചെന്നൈ സൂപ്പർ കിങ്സ്. 158 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ചെന്നൈ ഓവറിൽ വെറും 18.1 ഒവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ഇതോടെ കളിച്ച മൂന്ന് മത്സരങ്ങളിൽ രണ്ട് വിജയവുമായി ചെന്നൈ പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തെത്തി. ഐപിഎല്ലിൽ എൽ ക്ലാസിക്കോ എന്നറിയപ്പെടുന്ന ചെന്നൈ മുംബൈ മത്സരം പൊതുവിൽ ത്രില്ലർ ആവാറാണ് പതിവ് എന്നാൽ ഇന്നലെ വാങ്കഡെയിൽ ചെന്നൈയുടെ ഏകാധിപത്യമാണ് മത്സരത്തിൽ […]

സൂപ്പര്‍ കപ്പില്‍ ബ്ലാസ്റ്റേഴ്‌സിന് വിജയത്തുടക്കം; ഐ ലീഗ് ചാംപ്യൻമാരായ റൗണ്ട് ഗ്ലാസ് പഞ്ചാബിനെ 3-1ന് തോൽപിച്ചു

സ്വന്തം ലേഖകൻ കോഴിക്കോട് : സൂപ്പർ കപ്പിന്റെ തുടക്കം തന്നെ ഗംഭീരമാക്കി കേരളത്തിന്റെ സ്വന്തം കൊമ്പന്മാർ.ആദ്യ മത്സരത്തിൽ ഐ ലീഗ് ചാംപ്യൻമാരായ റൗണ്ട് ഗ്ലാസ് പഞ്ചാബിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സ് തകർത്തത്. ദിമിത്രിയോസ് ഡയമന്റാകോസ്, നിഷുകുമാര്‍, മലയാളിതാരം കെ.പി രാഹുല്‍ എന്നിവര്‍ ബ്ലാസ്റ്റേഴ്സിനായി ഗോള്‍ നേടി. കൃഷ്ണ സിങ്ങിലൂടെ പഞ്ചാബ് ആശ്വാസ ഗോൾ നേടി. ആദ്യ പകുതിയിൽ ലഭിച്ച പെനൽറ്റി മുതലെടുത്ത് ഒരു ഗോളടിച്ച് മുന്നിലെത്തിയ ബ്ലാസ്‌റ്റേഴ്‌സ് രണ്ടാം പകുതിയിൽ ലീഡുയർത്തുകയായിരുന്നു. എന്നാൽ 72-ാം മിനിറ്റിൽ റൗണ്ട് ഗ്ലാസ് പഞ്ചാബ് ഗോൾ മടക്കി. […]

ക്രുണാല്‍ ഷോ..! ഓൾ റൗണ്ടർ മികവുമായി ക്രുണാൽ….; ഹൈദരാബാദിനെതിരെ അനായാസ ജയവുമായി ലഖ്നോ

സ്വന്തം ലേഖിക ലഖ്നോ: ഐ.പി.എല്ലില്‍ ലഖ്നോ സൂപ്പര്‍ ജയന്റ്സിന് രണ്ടാം ജയവും സണ്‍റൈസേഴ്സ് ഹൈദരാബാദിന് രണ്ടാം തോല്‍വിയും. ഹൈദരാബാദിനെ 5 വിക്കറ്റിനാണ് ലഖ്നോ പരാജയപ്പെടുത്തിയത്. ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഹൈദരാബാദിന്റെ ഇന്നിങ്സ് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 121ല്‍ ഒതുങ്ങിയപ്പോള്‍ ലഖ്നോ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. സ്കോര്‍: സണ്‍റൈസേഴ്സ് – 121/8 – 20, ലഖ്നൗ – 127/5 – 16 ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങിയ ഇടംകൈയ്യന്‍ സ്പിന്നര്‍ ക്രുണാല്‍ പാണ്ഡ്യയാണ് ലഖ്നോ വിന്റെ വിജയം എളുപ്പമാക്കിയത്. മൂന്ന് വിക്കറ്റുകളും 34 റണ്‍സുമാണ് […]

ഐപിഎൽ; ആദ്യവിജയം തേടി സണ്‍റൈസേഴ്‌സ്; ലഖ്‌നൗവിനെതിരെ ഹൈദരാബാദിന് ടോസ്, ബാറ്റിംഗ് തിരഞ്ഞെടുത്തു

സ്വന്തം ലേഖകൻ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് രാത്രി നടക്കുന്ന ലഖ്‌നൗ സൂപ്പർ ജയൻറ്‌സിനെതിരെയുള്ള മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന് ടോസ്. ടീം ബാറ്റിംഗ് തിരഞ്ഞെടുത്തു. ഉത്തർപ്രദേശിലെ ഏകാന സ്‌പോർട്‌സ് സിറ്റി സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. രണ്ട് പോയിൻറുമായി നിലവിൽ അഞ്ചാം സ്ഥാനത്താണ് കെ.എൽ രാഹുലിന്റെ ലഖ്‌നൗ സംഘം. രണ്ട് മത്സരങ്ങൾ കളിച്ചപ്പോൾ ഒരു വിജയവും ഒരു തോൽവിയുമാണ് ടീമിനുള്ളത്. എന്നാൽ ഒരു തോൽവിയുമായി ഏറ്റവുമൊടുവിലാണ് സൺറൈസേഴ്‌സ് ഹൈദരാബാദ്. ആദ്യമത്സരത്തില്‍ ഡല്‍ഹിക്കെതിരെ ലഖ്‌നൗ വിജയത്തോടെ തുടങ്ങിയെങ്കിലും രണ്ടാം മത്സരത്തില്‍ ചെന്നൈയോട് പരാജയപ്പെട്ടു. ആതിഥേയരായ ലഖ്നൗ ലീഗിലെ […]

ഐപിഎൽ; ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് ബാറ്റിങ്; ആദ്യ മത്സരത്തിൽ ഏറ്റുവാങ്ങിയ തോൽവിക്ക് പകരം വീട്ടുക എന്ന ലക്ഷ്യത്തോടെ കൊൽക്കത്ത

സ്വന്തം ലേഖകൻ കൊൽക്കത്ത: ഇന്ത്യൻ പ്രീമിയർ ലീഗിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് ബാറ്റിങ്. ടോസ് നേടിയ ബാംഗ്ലൂർ നായകൻ ഫാഫ് ഡുപ്ലസിസ് കൊൽക്കത്തയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യ മത്സരത്തിൽ ഏറ്റുവാങ്ങിയ തോൽവിക്ക് പകരം വീട്ടുക എന്നതാണ് കൊൽക്കത്തയുടെ ലക്ഷ്യം. മറുവശത്ത് തുടർച്ചയായ രണ്ടാം ജയമാണ് ബാംഗ്ലൂർ ലക്ഷ്യമിടുന്നത്. വിരാട് കോലി, നായകൻ ഫാഫ് ഡുപ്ലെസിസ് എന്നിവരുടെ തകർപ്പൻ ഫോമാണ് ബാംഗ്ലൂരിന്‍റെ കരുത്ത്. ഈ കൂട്ടുകെട്ടാണ് ആദ്യ മത്സരത്തിൽ ആര്‍സിബിക്ക് മികച്ച വിജയം സമ്മാനിച്ചത്. ഇന്ന് ഈഡൻ ഗാർഡനിൽ കൊൽക്കത്തക്കെതിരെ ഇറങ്ങുമ്പോഴും ഇവരുടെ […]

ഐപിഎൽ; തകര്‍ത്തടിച്ച് പഞ്ചാബ് കിങ്സ് മികച്ച സ്‌കോറിലേക്ക്; അര്‍ധ സെഞ്ച്വറി നേടി പ്രഭ്‌സിമ്രാന്‍ സിങിനും ശിഖര്‍ ധവാനും

സ്വന്തം ലേഖകൻ ഗുവഹാട്ടി: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ പഞ്ചാബ് കിങ്‌സിന് മികച്ച തുടക്കം. പതിനഞ്ച് ഓവര്‍ പിന്നിടുമ്പോള്‍ ഒരുവിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സ് എന്ന നിലയിലാണ് രാജസ്ഥാന്‍. പ്രഭ്‌സിമ്രാന്‍ സിങും ശിഖര്‍ ധവാനും അര്‍ധ സെഞ്ച്വറി നേടി. 34 പന്തില്‍ നിന്നാണ് പ്രഭ്‌സിമ്രാന്‍ 60 റണ്‍സ് നേടിയത്. ഏഴ് ഫോറും മൂന്ന് സിക്‌സറുകളും പറത്തിയാണ് പ്രഭ്‌സിമ്രാന്‍ കളം വിട്ടത്. ധവാന്‍ 39 പന്തില്‍ നിന്ന് പുറത്താകാതെ 57 റണ്‍സ് നേടിയിട്ടുണ്ട്. ധവാന് കൂട്ടായി ജിതേഷ് ശര്‍മയാണ് ക്രീസില്‍. 15 പന്തില്‍ നിന്ന് 27 റണ്‍സ് […]

അര്‍ധ സെഞ്ച്വറിയുമായി സായ് സുദര്‍ശന്‍; ഗുജറാത്ത് ടൈറ്റാന്‍സിന് തുടര്‍ച്ചയായ രണ്ടാം ജയം, ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ തോല്‍പ്പിച്ചത് ആറ് വിക്കറ്റിന്

സ്വന്തം ലേഖിക ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹിയുടെ 162 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ഗുജറാത്ത് 11 പന്തുകള്‍ ശേഷിക്കെ നാല് വിക്കറ്റ് നഷടത്തില്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. അര്‍ധ സെഞ്ച്വറിയുമായി തിളങ്ങിയ സായ് സുദര്‍ശനാണ് (48 പന്തില്‍ 62) ഗുജറാത്തിന് അനായാസ ജയം നേടിക്കൊടുത്തത്. പവര്‍പ്ലേ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 54 റണ്‍സ് എന്ന നിലയിലായിരുന്നു ഗുജറാത്ത്. ഓപ്പണര്‍മാരായ വൃദ്ധമാന്‍ സാഹ (7 പന്തില്‍ 14), ശുഭ്‌മാന്‍ ഗില്‍ (13 പന്തില്‍ […]

സ്വന്തം തട്ടകത്തില്‍ തകര്‍ത്താടി ‘തല’…! ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ആദ്യ ജയം; ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ കീഴടക്കിയത് 12 റണ്‍സിന്‌

സ്വന്തം ലേഖകൻ ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ 12 റണ്‍സിന് തോല്‍പിച്ചു. ആദ്യം ബാറ്റു ചെയ്ത ചെന്നൈ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ലഖ്‌നൗവിന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. 31 പന്തില്‍ 57 റണ്‍സെടുത്ത റുതുരാജ് ഗെയ്ക്വാദ്, 29 പന്തില്‍ 47 റണ്‍സെടുത്ത ഡെവോണ്‍ കോണ്‍വെ എന്നിവര്‍ ചെന്നൈ ബാറ്റര്‍മാരില്‍ മികച്ച പ്രകടനം പുറത്തെടുത്തു. ശിവം […]

ഐ.പി.എല്ലിൽ രസം കൊല്ലിയായി മഴ; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സിന് ഏഴ് റണ്‍സ് ജയം; ഡക്‌വർത്ത് ലൂയിസ് നിയമപ്രകാരം വിജയിച്ച് ആതിഥേയർ

സ്വന്തം ലേഖകൻ അമൃതസർ: മഴ മുടക്കിയ ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയുള്ള രണ്ടാം മത്സരത്തിൽ പഞ്ചാബ് കിംഗ്‌സിന് വിജയം. ഡക്‌വർത്ത് ലൂയിസ് നിയമപ്രകാരമാണ് ആതിഥേയർ വിജയിച്ചത്. കൊൽക്കത്തയുടെ മറുപടി ബാറ്റിംഗ് 16 ഓവറിലെത്തിയപ്പോഴാണ് മഴ പെയ്തത്. അപ്പോൾ ടീം ഏഴു വിക്കറ്റ് നഷ്ടത്തിൽ 146 റൺസാണ് നേടിയിരുന്നത്. ഡിഎൽഎസ് പാർ സ്‌കോർ 153 വേണ്ടിയിരുന്നു. ഏഴ് റൺസ് കുറവുണ്ടായതോടെയാണ് പഞ്ചാബ് വിജയിച്ചത്. ആൻഡ്രേ റസ്സൽ(35), വെങ്കിടേഷ് അയ്യർ (34), നിതീഷ് റാണ(24), ഗുർബാസ്(22) എന്നിവരാണ് കൊൽക്കത്തൻ നിരയിൽ രണ്ടക്കം കടന്നത്. മറുപടി ബാറ്റിംഗിനിറങ്ങിയ കൊൽക്കത്ത […]

മഞ്ഞപ്പടയ്ക്ക് വൻ തിരിച്ചടി….! വാക്കൗട്ടിന് ബ്ളാസ്റ്റേഴ്സിന് നാല് കോടി രൂപ പിഴ; വുകോമനോവിച്ചിനെ പത്ത് മത്സരങ്ങളില്‍ വിലക്ക്; പരസ്യമായി മാപ്പ് പറയണമെന്ന് ഓള്‍ ഇന്ത്യ ഫുട്ബാേള്‍ ഫെ‌ഡറേഷന്‍

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: കഴിഞ്ഞ ഐ.എസ്.എല്‍ സീസണില്‍ ബംഗളൂരു എഫ്.സിക്കെതിരായ പ്ലേ ഓഫ് മത്സരം പൂര്‍ത്തിയാക്കാതെ വാക്കൗട്ട് നടത്തിയ കേരള ബ്ലാസ്റ്റേഴ്സ് എഫ്.സിക്ക് ഓള്‍ ഇന്ത്യ ഫുട്ബാള്‍ ഫെഡറേഷന്‍ (എ.ഐ.എഫ്.എഫ്) നാല് കോടി രൂപ പിഴ ശിക്ഷ വിധിച്ചു. കളിക്കാരെ തിരിച്ചുവിളിച്ച ബ്ലാസ്റ്റേഴ്സ് കോച്ച്‌ ഇവാന്‍ വുകോമനോവിച്ചിന് എ.ഐ.എഫ്.എഫ് നടത്തുന്ന പത്തു മത്സരങ്ങളില്‍ വിലക്കും അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. വാക്കൗട്ട് നടത്തിയ സംഭവത്തില്‍ ബ്ലാസ്റ്റേഴ്സ് മാനജ്മെന്റും കോച്ച്‌ വുകോമനോവിച്ചും പരസ്യമായി ഖേദം പ്രകടിപ്പിക്കുകയും വേണം. പരസ്യമായി ഖേദപ്രകടം നടത്തിയില്ലെങ്കില്‍ ബ്ലാസ്റ്റേഴ്സ് രണ്ട് […]