play-sharp-fill
ഐപിഎൽ; ആദ്യവിജയം തേടി സണ്‍റൈസേഴ്‌സ്; ലഖ്‌നൗവിനെതിരെ ഹൈദരാബാദിന് ടോസ്, ബാറ്റിംഗ് തിരഞ്ഞെടുത്തു

ഐപിഎൽ; ആദ്യവിജയം തേടി സണ്‍റൈസേഴ്‌സ്; ലഖ്‌നൗവിനെതിരെ ഹൈദരാബാദിന് ടോസ്, ബാറ്റിംഗ് തിരഞ്ഞെടുത്തു

സ്വന്തം ലേഖകൻ

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് രാത്രി നടക്കുന്ന ലഖ്‌നൗ സൂപ്പർ ജയൻറ്‌സിനെതിരെയുള്ള മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന് ടോസ്. ടീം ബാറ്റിംഗ് തിരഞ്ഞെടുത്തു. ഉത്തർപ്രദേശിലെ ഏകാന സ്‌പോർട്‌സ് സിറ്റി സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.

രണ്ട് പോയിൻറുമായി നിലവിൽ അഞ്ചാം സ്ഥാനത്താണ് കെ.എൽ രാഹുലിന്റെ ലഖ്‌നൗ സംഘം. രണ്ട് മത്സരങ്ങൾ കളിച്ചപ്പോൾ ഒരു വിജയവും ഒരു തോൽവിയുമാണ് ടീമിനുള്ളത്. എന്നാൽ ഒരു തോൽവിയുമായി ഏറ്റവുമൊടുവിലാണ് സൺറൈസേഴ്‌സ് ഹൈദരാബാദ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യമത്സരത്തില്‍ ഡല്‍ഹിക്കെതിരെ ലഖ്‌നൗ വിജയത്തോടെ തുടങ്ങിയെങ്കിലും രണ്ടാം മത്സരത്തില്‍ ചെന്നൈയോട് പരാജയപ്പെട്ടു. ആതിഥേയരായ ലഖ്നൗ ലീഗിലെ മൂന്നാം മത്സരത്തിനാണ് ഇറങ്ങുന്നത്. പോയിന്റ് പട്ടികയില്‍ ഏറ്റവും താഴെയാണ് സണ്‍റൈസേഴ്‌സ്. ആദ്യമത്സരത്തില്‍ രാജസ്ഥാനോട് 72 റണ്‍സിനാണ് ഹൈദരബാദ് പരാജയപ്പെട്ടത്.