ഐപിഎൽ;  ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് ബാറ്റിങ്; ആദ്യ മത്സരത്തിൽ ഏറ്റുവാങ്ങിയ തോൽവിക്ക് പകരം വീട്ടുക എന്ന ലക്ഷ്യത്തോടെ കൊൽക്കത്ത

ഐപിഎൽ; ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് ബാറ്റിങ്; ആദ്യ മത്സരത്തിൽ ഏറ്റുവാങ്ങിയ തോൽവിക്ക് പകരം വീട്ടുക എന്ന ലക്ഷ്യത്തോടെ കൊൽക്കത്ത

സ്വന്തം ലേഖകൻ

കൊൽക്കത്ത: ഇന്ത്യൻ പ്രീമിയർ ലീഗിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് ബാറ്റിങ്. ടോസ് നേടിയ ബാംഗ്ലൂർ നായകൻ ഫാഫ് ഡുപ്ലസിസ് കൊൽക്കത്തയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യ മത്സരത്തിൽ ഏറ്റുവാങ്ങിയ തോൽവിക്ക് പകരം വീട്ടുക എന്നതാണ് കൊൽക്കത്തയുടെ ലക്ഷ്യം. മറുവശത്ത് തുടർച്ചയായ രണ്ടാം ജയമാണ് ബാംഗ്ലൂർ ലക്ഷ്യമിടുന്നത്.

വിരാട് കോലി, നായകൻ ഫാഫ് ഡുപ്ലെസിസ് എന്നിവരുടെ തകർപ്പൻ ഫോമാണ് ബാംഗ്ലൂരിന്‍റെ കരുത്ത്. ഈ കൂട്ടുകെട്ടാണ് ആദ്യ മത്സരത്തിൽ ആര്‍സിബിക്ക് മികച്ച വിജയം സമ്മാനിച്ചത്. ഇന്ന് ഈഡൻ ഗാർഡനിൽ കൊൽക്കത്തക്കെതിരെ ഇറങ്ങുമ്പോഴും ഇവരുടെ ബാറ്റിങ്ങിലാണ് ടീം പ്രതീക്ഷയർപ്പിക്കുന്നത്. പിന്നാലെ ക്രീസിലെത്തുന്ന ഗ്ലെൻ മാക്‌സ്‌വെൽ, ദിനേശ് കാർത്തിക് എന്നീ താരങ്ങളും ബോളർമാരെ വിറപ്പിക്കാൻ കെൽപ്പുള്ളവരാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പേസ് ബൗളിങ്ങിനെ തുണയ്ക്കുന്നതാണ് ഈഡൻ ഗാർഡനിലെ പിച്ച്. അതിനാൽ തന്നെ ഇംഗ്ലീഷ് പേസർ റീസ് ടോപ്ലിയുടെ അഭാവം ആർസിബിക്ക് കനത്ത തിരിച്ചടിയാകും നൽകുക. മുഹമ്മദ് സിറാജ്, ഹർഷൽ പട്ടേൽ, ആകാശ് ദീപ് എന്നിവരും ബോളിങ് നിരയിൽ കരുത്ത് കാട്ടും. കരണ്‍ ശർമ, ഗ്ലെൻ മാക്‌സ്‌വെൽ എന്നിവരും സ്‌പിൻ നിരയിൽ കരുത്ത് കാട്ടും.