തെരഞ്ഞെടുപ്പിന്റെ പിറ്റേ ദിവസം എം എൽ എ ഓഫീസ് തുറന്ന് ഇ. ശ്രീധരൻ ; ക്രിസ്ത്യൻ വോട്ടുകൾ പിടിക്കാൻ സുരേഷ് ഗോപിക്ക് കഴിഞ്ഞില്ല ; രാജഗോപാലിന്റെ പിൻഗാമി കുമ്മനം തന്നെയുറപ്പിച്ച് നേതൃത്വം ; കഴക്കൂട്ടത്ത് ന്യൂനപക്ഷങ്ങൾ കൈവിട്ടോ എന്നും ഭയം ; ബിജെപിയുടെ ഉള്ള അക്കൗണ്ട് കൂടി നഷ്ടപ്പെടുമെന്നുറപ്പിച്ച് ഇടത് – വലത്‌ മുന്നണികൾ  

സ്വന്തം ലേഖകൻ തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ അഞ്ചിലധികം സീറ്റുകൾ ഉറപ്പിച്ച് ബിജെപി. എന്നാൽ, ശക്തമായ ത്രികോണമല്‍സരം പ്രതീക്ഷിച്ച മണ്ഡലങ്ങളിലെല്ലാം പോളിങ് ശതമാനം കുറഞ്ഞത് ജയസാധ്യതയെ ബാധിക്കുമോയെന്നു നേതൃത്വത്തിന് ആശങ്കയുണ്ട്. മഞ്ചേശ്വത്ത് കഴിഞ്ഞതവണത്തെക്കാള്‍ നേരിയ തോതില്‍ പോളിങ് ഉയര്‍ന്നത് പ്രതീക്ഷക്ക് വക നൽകുന്നുണ്ട്.   ബിജെപിയുടെ ഏക സിറ്റിംഗ് സീറ്റായ നേമത്ത് പാര്‍ട്ടി വോട്ടുകള്‍ പിടിക്കാനായി എന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. ചുരുക്കം ചില മണ്ഡലങ്ങളിലെങ്കിലും പ്രചാരണത്തില്‍ എല്‍.ഡി.എഫ് യു.ഡി.എഫ് മുന്നണികളെക്കാള്‍ മുന്നിലായിരുന്നു ബിജെപി. ശക്തമായ ത്രികോണ മല്‍സരം നടന്ന ഇരുപതുമണ്ഡലങ്ങളില്‍ പോളിങ് ശതമാനം ഉയരുമെന്ന് പ്രതീക്ഷിച്ചെങ്കിലും […]

മൂന്നാം ക്ലാസുകാരനെ കള്ളനാക്കി അയൽക്കാരൻ ; കുറ്റം സൈക്കിൾ മോഷണം ; കാരണം, സൈക്കിൾ ഇല്ലാത്തത്..!; ഒടുവിൽ കള്ളനെന്ന് മുദ്ര കുത്താൻ സമൂഹത്തിന് വിട്ട് കൊടുക്കാതെ, എട്ടു വയസ്സുകാരനെ ചേർത്ത്പിടിച്ച് പൊലീസും വ്യാപാരിയും; മണ്ണാർക്കാട്ടെ നല്ല പാഠം മാതൃകയാക്കാം 

സ്വന്തം ലേഖകൻ  പാലക്കാട് : മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന കുഞ്ഞിനെതിരെ മണ്ണാർക്കാട് പൊലീസ് സ്റ്റേഷനിൽ ഒരു പരാതിയെത്തി. കുറ്റം മോഷണം, കട്ടത് സൈക്കിൾ, കാരണം സൈക്കിൾ ഇല്ലാത്തത്..! പരാതിക്കാരൻ കുട്ടിയുടെ അയൽവാസി തന്നെ.   വിഷയത്തിലിടപ്പെട്ട ഷോളയൂർ സർക്കിൾ ഇൻസ്പെക്ടർ വിനോദ് കൃഷ്ണ പ്രശ്നം ഒത്തുതീർപ്പാക്കി സൈക്കിൾ പരാതിക്കാർക്ക് തിരിച്ചു കൊടുത്തു.   പക്ഷേ, സൈക്കിൾ ഇല്ലാത്തത് കൊണ്ടാ കട്ടെടുത്ത് ഓടിച്ചത് എന്ന് നിഷ്കളങ്കമായി പറഞ്ഞ മൂന്നാം ക്ലാസുക്കാരൻ്റെ മുഖവും നിസ്സഹായ അവസ്ഥയും സി ഐ വിനോദ് കൃഷ്ണയുടെ കണ്ണ് നിറയിച്ചു.   കാരണം, […]

“ചേച്ചി ഞങ്ങളുടെ ജോലിയാണ് തടസ്സപ്പെടുത്തിയത്..” ; “ബി ജെ പി സ്ഥാനാർഥിയുടെ ഭാര്യക്ക് ഒരു പാസും ഇല്ലാതെ ബൂത്തിൽ കയറാൻ പറ്റുമോ?” ; മമ്മൂട്ടി വോട്ട് ചെയ്യാൻ വന്നപ്പോൾ സംഘർഷാവസ്ഥ സൃഷ്‌ടിച്ച സ്ത്രീക്കെതിരെ രോക്ഷാകുലരായി മാധ്യമപ്രവർത്തകർ

സ്വന്തം ലേഖകൻ കൊച്ചി: തൃക്കാക്കര മണ്ഡലത്തിലെ ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ നടന്‍ മമ്മൂട്ടിയുടെയും ഭാര്യ സുള്‍ഫത്തിന്റെയും ദൃശ്യങ്ങള്‍ പകര്‍ത്തിയത് തടഞ്ഞ സ്ത്രീക്കെതിരെ മാധ്യമപ്രവർത്തകർ രംഗത്ത്.   മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി എസ് സജിയുടെ ഭാര്യയാണ് ദൃശ്യങ്ങൾ പകർത്തുന്നത് ചോദ്യം ചെയ്ത് രംഗത്തെത്തിയത്. സംഭവം വലിയ വാര്‍ത്തയാകുകയും ചെയ്തു.     ബി ജെ പി സ്ഥാനാർഥി സജി വോട്ട് ചെയ്യാനെത്തിയപ്പോള്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ പോളിങ്ങ് ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ലെന്നും മമ്മൂട്ടി വന്നപ്പോള്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ കൂട്ടത്തോടെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നുമായിരുന്നു ഇവരുടെ ആരോപണം.   ബിജെപി പ്രവര്‍ത്തകരും ഇവര്‍ക്ക് […]

രാജ്യത്ത് കോവിഡ് രണ്ടാം തരംഗം ഗുരുതര സാഹചര്യത്തിലേക്ക് ; ആളുകളുടെ അലംഭാവം കൊവിഡ് കേസുകള്‍ വര്‍ധിക്കാന്‍ കാരണമായി ; ദില്ലിയിൽ കാറില്‍ തനിച്ച്‌ സഞ്ചരിക്കുന്നവര്‍ക്കും മാസ്ക് നിര്‍ബന്ധമാക്കി; കൈവിട്ട് പോകുമോ കരുതൽ?

സ്വന്തം ലേഖകൻ ദില്ലി: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം ഗുരുതര സാഹചര്യത്തിലേക്ക്. ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ ഒരു ലക്ഷത്തി പതിനയ്യായിരത്തി എഴുനൂറ്റിമുപ്പത്തിയാറ് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.   രാജ്യത്ത് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തശേഷമുള്ള ഏറ്റവും വലിയ പ്രതിദിന വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി ഇരുപത്തിയെട്ട് ലക്ഷമായി. 24 മണിക്കൂറിനുള്ളില്‍ 630 പേര്‍ കൊവിഡ് ബാധിച്ച്‌ മരിച്ചു.   ആര്‍ടിപിസിആര്‍ പരിശോധന കര്‍ശനമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദ്ദേശം നല്‍കി. മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ദില്ലി, കര്‍ണാടക, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലാണ് ഏറ്റവും വലിയ […]

ഇരന്ന് വാങ്ങുന്നത് ശീലമായിപ്പോയി എന്ന് ജയരാജന്റെ മകന്റെ ഒറ്റവരി ഫേസ്ബുക്ക് പോസ്റ്റ്; ജയിന്‍ രാജിന്റെ പോസ്റ്റിലുള്ളത് മന്‍സൂറിന്റെ കൊലപാതക ഗൂഢാലോചനയെന്ന് അഭ്യൂഹങ്ങള്‍; പാനൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണെങ്കില്‍ മകന്റെ അഭിപ്രായവുമായി യോജിക്കുന്നില്ലെന്ന് അച്ഛന്‍ പി ജയരാജന്‍

സ്വന്തം ലേഖകന്‍ കണ്ണൂര്‍: രാഷ്ട്രീയം പറയാത്ത പി ജയരാജന്റെ മകനും ഒടുവില്‍ വിവാദത്തില്‍. പി ജയരാജന്റെ മകന്‍ ജയിന്‍ രാജിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് വിവാദമാകുന്നത്. ‘ഇരന്ന് വാങ്ങുന്നത് ശീലമായിപ്പോയി’ എന്ന ഒറ്റവരി പോസ്റ്റാണ് വിവാദമായത്. മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊലപാതകത്തിന് പിന്നാലെയുള്ള ജെയിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. കൂത്തുപറമ്പിലേത് ആസൂത്രിത കൊലപാതകമാണെന്നതിന്റെ തെളിവാണ് ഫേസ്ബുക്ക് പോസ്റ്റെന്ന് യൂത്ത് ലീഗ് നേതാവ് പി. കെ ഫിറോസ് പ്രതികരിച്ചു. ഇതിന് പിന്നാലെ പി ജയരാജന്‍ തിരുത്തുമായി രംഗത്തു വന്നു. ഇപ്പോള്‍ ചാനലുകളില്‍ എന്റെ […]

തമിഴ് ചലച്ചിത്ര താരങ്ങളായ ശരത് കുമാറിനും ഭാര്യ രാധികയ്ക്കും ഒരു വര്‍ഷം തടവ് ശിക്ഷ

സ്വന്തം ലേഖകന്‍ ചെന്നൈ: തമിഴ് ചലച്ചിത്ര താരങ്ങളായ ശരത് കുമാറിനും ഭാര്യ രാധികയ്ക്കും ചെക്കു കേസില്‍ തടവു ശിക്ഷ. ഒരു വര്‍ഷത്തെ തടവാണ് ഇരുവര്‍ക്കും വിധിച്ചിരിക്കുന്നത്. റേഡിയന്‍സ് മീഡിയ എന്ന കമ്പനി നല്‍കിയ കേസിലാണ് ശരത് കുമാറിനും രാധികയ്ക്കും ശിക്ഷ വിധിച്ചിരിക്കുന്നത്. ഇരുവരും പങ്കാളികളായ മാജിക് ഫ്രെയിംസ് കമ്പനി ഒന്നര കോടി രൂപ വാങ്ങിയെന്നും ഇടായി ചെക് തന്നെന്നുമാണ് റേഡിയന്‍സ് പരാതിയില്‍ പറയുന്നത്. ശരത് കുമാര്‍ അന്‍പതു ലക്ഷം രൂപ വായ്പ വാങ്ങിയിരുന്നെന്നും പരാതിയിലുണ്ട്. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍, കമല്‍ ഹാസന്റെ നേതൃത്വത്തിലുള്ള മുന്നണിയുടെ […]

മമ്മൂക്കയുടെ മുന്നില്‍ ഞാന്‍ മസില് പെരുപ്പിക്കുമ്പോള്‍ എന്റെയുള്ളിലെ കാന്‍സര്‍ രണ്ടാം സ്റ്റേജ് കഴിഞ്ഞിരുന്നു; കുടലിന്റെ ഒരുഭാഗം മുറിച്ചുമാറ്റി; ശരീരം ഞാന്‍ പോലുമറിയാതെ മെലിഞ്ഞു തുടങ്ങിയിരുന്നു; കാന്‍സര്‍ അതിജീവനം തുറന്ന് പറഞ്ഞ് നടന്‍ സുധീര്‍

സ്വന്തം ലേഖകന്‍ കൊച്ചി: കാന്‍സറിനെ അതിജീവനം തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ സുധീര്‍. കാന്‍സര്‍ ബാധിതനായെന്നും സര്‍ജറി കഴിഞ്ഞ് വീണ്ടും അഭിനയരംഗത്ത് സജീവമാകാന്‍ ഒരുങ്ങുന്നുവെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് സുധീര്‍. വിനയന്‍ സംവിധാനം ചെയ്ത ഡ്രാക്കുള, സിഐഡി മൂസ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടനാണ് സുധീര്‍. മരണം മുന്നില്‍ കണ്ട അവസ്ഥയെക്കുറിച്ചാണ് താരം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. കുടലിന്റെ ഒരു ഭാഗം മുറിച്ച് മാറ്റിയെന്നും കീമോതെറാപ്പി തുടങ്ങിയെന്നും എല്ലാം വിധിക്ക് വിട്ടുകൊടുത്തുകൊണ്ട് തെലുങ്കിലെ ഒരു വലിയ ചിത്രത്തിന്റെ ഷൂട്ടിങ്ങില്‍ ജോയിന്‍ ചെയ്‌തെന്നും സുധീര്‍ പറഞ്ഞു. സുധീറിന്റെ കുറിപ്പ്; […]

പാലക്കാട് എംഎല്‍എ ഓഫീസ് തുടങ്ങി ഇ ശ്രീധരന്‍; സംസ്ഥാനത്ത് തൂക്കുമന്ത്രിസഭ വന്നാല്‍ രാഷ്ട്രപതി ഭരണമാകാനും സാധ്യതയെന്ന് വിലയിരുത്തല്‍; ഇവിഎം അട്ടിമറി നടന്നെന്നതിനുള്ള തെളിവാണ് ശ്രീധരന്റെ പ്രസ്താവനയെന്ന് സോഷ്യല്‍ മീഡിയ

സ്വന്തം ലേഖകന്‍ പാലക്കാട്: പാലക്കാട് എംഎല്‍എ ഓഫീസ് തുടങ്ങിയെന്ന് അറിയിച്ച് ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഇ ശ്രീധരന്‍. പാലാക്കാട് വീടും എംഎല്‍എ ഓഫീസും എടുത്തു, ജയിച്ചാലും തോറ്റാലും പാലക്കാട് ഉണ്ടാകുമെന്ന് ശ്രീധരന്‍ പറഞ്ഞു. എന്റെ വ്യക്തിത്വവും സ്വഭാവഗുണങ്ങളും നോക്കിയിട്ടാണ് ആളുകള്‍ എനിക്ക് വോട്ട് ചെയ്തത്. ബിജെപിയുടെ വളര്‍ച്ച ഞാന്‍ വന്നതോടെ കൂടിയിട്ടുണ്ട്. മറ്റു മണ്ഡലങ്ങളിലും എന്റെ വരവ് നല്ലോണം സ്വാധീനം ചെലുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് തൂക്കുമന്ത്രിസഭയ്ക്കാണ് സാധ്യത. ഞാന്‍ ആദ്യം പറഞ്ഞത് ബിജെപിക്ക് 42 മുതല്‍ 70 സീറ്റ് വരെ ലഭിക്കുമെന്നായിരുന്നു. ഇപ്പോള്‍ 35 മുതല്‍ […]

ശബ്ദിക്കാന്‍ ശേഷിയില്ലാത്ത നായയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; 62കാരന്‍ അറസ്റ്റില്‍

സ്വന്തം ലേഖകന്‍ പൂനെ: ശബ്ദിക്കാന്‍ ശേഷിയില്ലാത്ത നായയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി 62കാരന്‍. പൂനെയിലാണ് സംഭവം. മാസങ്ങളോളം ഇയാള്‍ നായയെ പീഡിപ്പിച്ചിരുന്നതായാണ് വിവരം. നായയെ പീഡിപ്പിക്കുന്നതായുള്ള വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ മൃഗസംരക്ഷണ രംഗത്തുള്ള സന്നദ്ധ സംഘടനയാണ് സി സി ടി വി ക്യാമറ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. ഒക്ടോബര്‍ മുതല്‍ 65-കാരന്‍ നായയെ പീഡനത്തിന് ഇരയാക്കിയതായി സന്നദ്ധ സംഘടന പറയുന്നു. തെളിവുകള്‍ ഉണ്ടെങ്കില്‍ മാത്രമേ പ്രതിക്കെതിരെയുള്ള കേസ് നിലനില്‍ക്കൂ എന്ന് തിരിച്ചറിഞ്ഞാണ് സിസിടിവി ക്യാമറ സ്ഥാപിക്കാന്‍ തീരുമാനിച്ചതെന്ന് സന്നദ്ധ സംഘടന പ്രസിഡന്റ് നേഹ പറയുന്നു. ജനവാസ […]

കോവിഡ് രോഗി ക്വാറന്റൈന്‍ ലംഘിച്ച് വോട്ട് ചെയ്യാനെത്തി; 230ല്‍ അധികം വോട്ടര്‍മാരും അഞ്ച് പോളിങ്ങ് ഉദ്യോഗസ്ഥരും ക്വാറന്റൈനില്‍ പോകേണ്ട ഗതികേടില്‍

സ്വന്തം ലേഖകന്‍ കൊട്ടിയം : കോവിഡ് രോഗിയായ വയോധിക ക്വാറന്റൈന്‍ ലംഘിച്ചു വോട്ട് ചെയ്യാനെത്തി. ഇരവിപുരം നിയോജകമണ്ഡലത്തിലെ താന്നി സി.വി.എം.എല്‍.പി.എസ്. വടക്കേ കെട്ടിടം പടിഞ്ഞാറ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന 124-ാം നമ്ബര്‍ ബൂത്തിലാണ് 72കാരിയായ കോവിഡ് രോഗി വോട്ട് ചെയ്യാന്‍ എത്തിയത്. കഴിഞ്ഞ മാര്‍ച്ച് 28-നാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. പിന്നീട് നിരീക്ഷണത്തില്‍ കഴിഞ്ഞ് വരികയായിരുന്നു. ഇതിനിടയിലാണ് തെരഞ്ഞെടുപ്പ് എത്തിയതും ഇവര്‍ നിയന്ത്രണം ലംഘിച്ചു വോട്ട് ചെയ്യാനെത്തിയത്. തുടര്‍ന്ന്, പോളിങ് സ്റ്റേഷന്‍ അണുവിമുക്തമാക്കിയ ശേഷമാണ് വോട്ടിങ് പ്രക്രിയ തുടര്‍ന്നത്. നിലവില്‍ 230-ലേറെ വോട്ടര്‍മാരും അഞ്ച് പോളിങ് […]