കോവിഡ് രോഗി ക്വാറന്റൈന്‍ ലംഘിച്ച് വോട്ട് ചെയ്യാനെത്തി; 230ല്‍ അധികം വോട്ടര്‍മാരും അഞ്ച് പോളിങ്ങ് ഉദ്യോഗസ്ഥരും ക്വാറന്റൈനില്‍ പോകേണ്ട ഗതികേടില്‍

സ്വന്തം ലേഖകന്‍ കൊട്ടിയം : കോവിഡ് രോഗിയായ വയോധിക ക്വാറന്റൈന്‍ ലംഘിച്ചു വോട്ട് ചെയ്യാനെത്തി. ഇരവിപുരം നിയോജകമണ്ഡലത്തിലെ താന്നി സി.വി.എം.എല്‍.പി.എസ്. വടക്കേ കെട്ടിടം പടിഞ്ഞാറ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന 124-ാം നമ്ബര്‍ ബൂത്തിലാണ് 72കാരിയായ കോവിഡ് രോഗി വോട്ട് ചെയ്യാന്‍ എത്തിയത്. കഴിഞ്ഞ മാര്‍ച്ച് 28-നാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. പിന്നീട് നിരീക്ഷണത്തില്‍ കഴിഞ്ഞ് വരികയായിരുന്നു. ഇതിനിടയിലാണ് തെരഞ്ഞെടുപ്പ് എത്തിയതും ഇവര്‍ നിയന്ത്രണം ലംഘിച്ചു വോട്ട് ചെയ്യാനെത്തിയത്. തുടര്‍ന്ന്, പോളിങ് സ്റ്റേഷന്‍ അണുവിമുക്തമാക്കിയ ശേഷമാണ് വോട്ടിങ് പ്രക്രിയ തുടര്‍ന്നത്. നിലവില്‍ 230-ലേറെ വോട്ടര്‍മാരും അഞ്ച് പോളിങ് […]

രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷം; നിയന്ത്രണങ്ങളില്ലാതെ ഇലക്ഷൻ നടത്തിയത് കേരളത്തിൽ വ്യാപകമായി കോവിഡ് പടരാൻ സാഹചര്യം ഒരുക്കുമെന്ന് മുൻപ് തന്നെ ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു; വരുന്ന നാലാഴ്‌ച നിര്‍ണായകം

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷ സാഹചര്യത്തിലേക്ക്. രോഗവ്യാപനം ഉയർന്നതിനാല്‍ വിവിധ സംസ്ഥാനങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി തുടങ്ങി.   ഡല്‍ഹിയില്‍ ഇന്നലെ മുതല്‍ രാത്രികാല കര്‍ഫ്യു ആരംഭിച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍ 55,000ത്തില്‍ അധികം കൊവിഡ് കേസുകളാണ് നിലവിൽ റിപ്പോര്‍ട്ട് ചെയ്‌തത്. ഗുജറാത്തില്‍ രണ്ടോ മൂന്നോ ദിവസത്തേക്ക് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു.   ഗുജറാത്തിലെ 20 പ്രദേശങ്ങളിലും രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജാര്‍ഖണ്ഡ്, മധ്യപ്രദേശ് സംസ്ഥാനങ്ങളും കടുത്ത നിയന്ത്രണത്തിലേക്ക് നീങ്ങുകയാണ്. നാളെ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി യോഗം ചേർന്നു കോവിഡ് സാഹചര്യങ്ങൾ വിലയിരുത്തും. […]

‘എന്തിനാടോ തന്തയെ പറയിക്കുന്നെ…’; ഫേസ് ബുക്ക്‌ പോസ്റ്റില്‍ തെറി വിളിച്ച യുവാവിന് കുറിക്ക് കൊള്ളുന്ന മറുപടി ; കുടുംബച്ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്ത ബിന്ദു കൃഷ്ണക്ക് ആശംസകൾ ; മുകേഷിന്റെ കമെന്റുകൾ വൈറൽ

സ്വന്തം ലേഖകൻ കൊല്ലം: തെരഞ്ഞെടുപ്പ് അവസാനിച്ചപ്പോൾ ഫേസ് ബുക്കിൽ കുടുംബച്ചിത്രം പോസ്റ്റ് ചെയ്ത ബിന്ദു കൃഷ്ണക്ക് ആശംസകള്‍ നേര്‍ന്ന് മുകേഷ്. കൊല്ലത്ത് മുകേഷിന്റെ എതിർ സ്ഥാനാർത്ഥിയാണ് ബിന്ദു കൃഷ്ണ. ‘കരുത്തും, കരുതലും…കുടുംബം’ എന്നായിരുന്നു കുടുംബച്ചിത്രത്തോടൊപ്പം ബിന്ദു കൃഷ്ണ പങ്കുവച്ച അടിക്കുറിപ്പ്.   ഈ ചിത്രത്തിന് ‘മനോഹരമായ കുടുംബം. സ്‌റ്റേ ബ്ലെസ്ഡ്’ എന്നായിരുന്നു ചിത്രത്തിന് മുകേഷ് ഇട്ട കമന്റ്. ഇതോടെ നിരവധി യുഡിഎഫ് – എൽഡിഎഫ് പ്രവർത്തകർ കമന്റ്‌ ഏറ്റെടുത്തു. പ്രതിപക്ഷ ബഹുമാനത്തെ പുകഴ്ത്തിയായിരുന്നു മിക്കവരും അഭിപ്രായം രേഖപ്പെടുത്തിയത്.     എന്നാൽ മുകേഷ് ഇട്ട […]

മുഖ്യമന്ത്രിയുടെ മകൾ വീണക്ക് കോവിഡ് ; വോട്ട് ചെയ്യാൻ എത്തിയത് പിപിഇ കിറ്റ് ധരിച്ച്

സ്വന്തം ലേഖകൻ കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന് കോവി‍ഡ്. ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷമാണ് വീണക്ക് കോവിഡ് സ്ഥിരീകരിച്ചത്.   രോഗബാധിത ആണെങ്കിലും മറ്റ് ശാരീരിക അവശതകൾ ഇല്ലാത്തതിനാൽ വൈകിട്ട് 6.30നു പിണറായി ആർസി അമല ബേസിക് യുപി സ്കൂളിൽ‌ പിപിഇ കിറ്റ് ധരിച്ചെത്തി വീണ വോട്ട് രേഖപ്പെടുത്തി.   പിണറായി വിജയന്റെ പ്രചരണപരിപാടികളിലും മറ്റും വീണയെ കാണാതിരുന്നത് എന്ത് കൊണ്ടാണെന്ന തരത്തിൽ അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. കോവിഡ് ബാധിതയായി ചികിത്സയിൽ ആണെന്ന വിവരങ്ങൾ പുറത്ത് വന്നതോടെ അഭ്യൂഹങ്ങൾക്കും അവസാനമായി.

വോട്ട് ചെയ്യാൻ എത്തിയവരെ കാട്ടുപന്നി ഓടിച്ചിട്ട് കുത്തി ; രണ്ട് പേർക്ക് ഗുരുതര പരിക്ക് 

സ്വന്തം ലേഖകൻ  കോ​ഴി​ക്കോ​ട്:വോ​ട്ട് ചെ​യ്യാ​ന്‍ എ​ത്തി​യ​വ​രെ ഓടിച്ചിട്ട് കുത്തി കാ​ട്ടു​പ​ന്നി. കൊടിയത്തൂരിലാണ് സംഭവം. ര​ണ്ടു പേ​ര്‍​ക്ക് ഗുരുതര പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ​വ​രെ അ​രീ​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രിയി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.   കൊ​ടി​യ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ തോ​ട്ടു​മു​ക്കത്തെ 156-ാം ബൂത്തിലാണ് സംഭവം.   ഈ പ്രദേശത്ത് കാട്ടുപന്നിയുടെ ശല്യം സ്ഥിരമാണ്. പരാതി പറഞ്ഞിട്ടും അധികൃതർ ആവശ്യമായ നടപടി എടുക്കാത്തതാണ് തെരഞ്ഞെടുപ്പ് ദിനത്തിൽ ദയനീയ സംഭവത്തിന് വഴിവച്ചത്.

വിരിഞ്ഞ താമരയുടെ ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്ക് വച്ച് പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ ; ചാണകത്തിൽ വീണോയെന്ന് സോഷ്യൽ മീഡിയ ; പരിഹാസങ്ങളും വിമർശനങ്ങളും ഉയർന്നതിന് പിന്നാലെ, താരപത്നി ചിത്രം ഡിലീറ്റ് ചെയ്ത് തടിയൂരി 

സ്വന്തം ലേഖകൻ കൊച്ചി : ബിജെപി ചിഹ്ന്നമായ താമരയുടെ ചിത്രം ഇന്‍സ്റ്റാഗ്രാം സ്റ്റാറ്റസിലൂടെ പങ്കുവെച്ച് പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോന്‍. തെരെഞ്ഞെടുപ്പിന് ഏതാനും മണിക്കൂറുകള്‍ ബാക്കി നില്‍ക്കെയാണ് വിരിഞ്ഞ താമരയുടെ ചിത്രം സുപ്രിയ മേനോന്‍ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്.   എന്നാൽ സുപ്രിയ ചിത്രം പങ്ക് വച്ചത് യാദൃശ്ചികമല്ലെന്നാണ് ആരാധകരുടെ അഭിപ്രായം. സുപ്രിയയുടെ രാഷ്ട്രീയ നിലപാടുകളോടാണ് ഫോളോവേഴ്സ് താമര ചിത്രത്തെ ബന്ധിപ്പിക്കുന്നത്.   താരത്തിന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറി ഷെയർ ആയത് മുതൽ താമര വിരിയുമോ, വോട്ട് നല്‍കുന്നത് ബിജെപിക്കാണോ തുടങ്ങിയ നിരവധി ചോദ്യങ്ങളും ചാണകത്തില്‍ വീണോ […]

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്; ഇന്ന് 3502 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 3502 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 487, കണ്ണൂര്‍ 410, കോഴിക്കോട് 402, കോട്ടയം 354, തൃശൂര്‍ 282, മലപ്പുറം 261, തിരുവനന്തപുരം 210, പത്തനംതിട്ട 182, കൊല്ലം 173, പാലക്കാട് 172, ആലപ്പുഴ 165, ഇടുക്കി 158, കാസര്‍ഗോഡ് 128, വയനാട് 118 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.   യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. […]

അളിയനെ വെട്ടിക്കൊലപ്പെടുത്തി ചാണകക്കുഴിയില്‍ തള്ളി; കൊലപാതകം പണമിടപാടിനെച്ചൊല്ലിയുള്ള വൈരാഗ്യത്തിന്റെ പുറത്ത്; വീട്ടില്‍ വിളിച്ച് വരുത്തി മദ്യം നല്‍കി സല്‍ക്കരിച്ച ശേഷം വെട്ടുകത്തി കൊണ്ട് വെട്ടി; കൊലപാതകം നടത്തിയത് ഒപ്പം താമസിക്കുന്ന നാലാം ഭാര്യയെ വീട്ടില്‍ പറഞ്ഞയച്ച ശേഷം

സ്വന്തം ലേഖകന്‍ പത്തനംതിട്ട : പണമിടപാടിനെച്ചൊല്ലിയുള്ള വൈരാഗ്യത്തിന്റെ പുറത്ത് ബന്ധുവായ മദ്ധ്യവയസ്‌കനെ വീട്ടില്‍ വിളിച്ചുവരുത്തി മദ്യം നല്‍കി അബോധാവസ്ഥയിലാക്കി വെട്ടിക്കൊന്ന് ചാണകക്കുഴിയില്‍ തള്ളി. ആറ്റൂര്‍ക്കോണം പള്ളി വടക്കതില്‍ മുഹമ്മദ് ഹാഷിമാണ് (53) കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഹാഷിമിന്റെ പിതാവിന്റെ സഹോദരീപുത്രന്‍ ആറ്റൂര്‍ക്കോണം സുല്‍ത്താന്‍ വീട്ടില്‍ ഷറഫുദ്ദീന്‍ (54), പട്ടാഴി താമരക്കുടിയില്‍ വാടകയ്ക്ക് താമസിക്കുന്ന കടയ്ക്കല്‍ ചരുവിള പുത്തന്‍വീട്ടില്‍ വീട്ടില്‍ നിസാം (47) എന്നിവരെ പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. ഹാഷിമും ഷറഫുദ്ദീനും റിയാദില്‍ ഒന്നിച്ച് ജോലി ചെയ്തവരാണ്. അവിടെവച്ച് ഷറഫുദ്ദീന്‍ ഹാഷിമില്‍ നിന്ന് 20,000 രൂപ […]

പോളിംഗ് ഓഫീസര്‍ ഉറങ്ങിപ്പോയി; കുട്ടനാട് തലവടിയിലെ പോളിംഗ് ഓഫീസര്‍ക്കെതിരെ നടപടി; പുനലൂരില്‍ പോളിംഗ് ഓഫീസര്‍ ഡ്യൂട്ടിക്കെത്തിയത് മദ്യപിച്ച്; ഉദ്യോഗസ്ഥനെ പൊലീസ് അറസ്റ്റ് ചെയ്തു

സ്വന്തം ലേഖകന്‍ കുട്ടനാട്: തലവടിയില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്ന പോളിംഗ് ഓഫീസര്‍ ഡ്യൂട്ടിയില്‍ ഹാജരായില്ല. തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിക്കാനുള്ള സമയം കഴിഞ്ഞിട്ടും പോളിംഗ് ഓഫീസര്‍ എത്താതിരുന്നതിന്റെ കാരണം അന്വേഷിച്ചപ്പോഴാണ് പോളിംഗ് ഓഫീസര്‍ വീട്ടില്‍ കിടന്നുങ്ങുകയാണെന്ന് കണ്ടെത്തിയത്. ഉത്തരവാദിത്വപ്പെട്ട ഡ്യൂട്ടി ഉണ്ടായിട്ടും ജിജോ അലക്‌സ് എന്ന ഉദ്യോഗസ്ഥനാണ് ബൂത്തിലെത്താതെ വീട്ടില്‍ കിടന്നുറങ്ങിയത്. പൊലീസും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും സംഗതി കൈവിട്ട് പോകുന്നുവെന്ന് മനസ്സിലാക്കിയതോടെ പകരം നിയോഗിച്ച ഉദ്യോഗസ്ഥരെ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് പ്രക്രിയ തടസ്സമില്ലാതെ നടത്തുകയാണ് ഇപ്പോള്‍. ഡ്യൂട്ടിയില്‍ ഗുരുതര പിഴവ് വരുത്തിയ ഉദ്യോഗസ്ഥനെതിരെ നടപടിക്കൊരുങ്ങുകയാണ് അധികൃതര്‍. പുനലൂരില്‍ […]

ഓടിളക്കിയുള്ള വോട്ടിംഗ് വൈറലാകുന്നു; പോളിങ് ബൂത്തിലെ വെളിച്ചക്കുറവ് മൂലം മേല്‍ക്കൂരയുടെ ഓടിളക്കി വോട്ടിംഗ് നടത്തുന്നു; വെളിച്ചക്കുറവുണ്ടെന്ന് പരാതി പറഞ്ഞിട്ടും നടപടി എടുത്തില്ല

സ്വന്തം ലേഖകന്‍ കോഴിക്കോട്: പോളിങ് ബൂത്തിലെ വെളിച്ചക്കുറവ് മൂലം മേല്‍ക്കൂരയുടെ ഓടിളക്കി വോട്ടെടുപ്പ് നടത്തുന്നു. കക്കോടി പഞ്ചായത്തിലെ മാതൃ ബന്ധു വിദ്യാശാല യു.പി സ്‌കൂളിലെ 131 എ ഓക്‌സിലറി ബൂത്തിലാണ് നാണംകെട്ട തെരഞ്ഞെടുപ്പ് പ്രക്രിയ നടക്കുന്നത്. വോട്ടെടുപ്പ് ആരംഭിച്ച രാവിലെ ഏഴു മണിയോടെ തന്നെ വെളിച്ചക്കുറവ് അനുഭവപ്പെട്ട വോട്ടര്‍മാര്‍ ബൂത്ത് കണ്‍വീനര്‍ എ.കെ. ബാബുവിനെയും ചെയര്‍മാന്‍ മനോജ് ചീക്കപ്പറ്റയെയും പരാതി അറിയിച്ചിരുന്നു. തുടര്‍ന്ന് പ്രിസൈഡിങ് ഓഫിസറെ വിവരം അറിയിച്ചു. കൃത്യമായി ചിഹ്നം കാണാന്‍ പ്രയാസമുള്ളതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ വെളിച്ചം കിട്ടാനായി മേല്‍ക്കൂരയിലെ ഓട് ഇളക്കാന്‍ […]