ശബ്ദിക്കാന്‍ ശേഷിയില്ലാത്ത നായയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; 62കാരന്‍ അറസ്റ്റില്‍

സ്വന്തം ലേഖകന്‍

പൂനെ: ശബ്ദിക്കാന്‍ ശേഷിയില്ലാത്ത നായയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി 62കാരന്‍. പൂനെയിലാണ് സംഭവം. മാസങ്ങളോളം ഇയാള്‍ നായയെ പീഡിപ്പിച്ചിരുന്നതായാണ് വിവരം.

നായയെ പീഡിപ്പിക്കുന്നതായുള്ള വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ മൃഗസംരക്ഷണ രംഗത്തുള്ള സന്നദ്ധ സംഘടനയാണ് സി സി ടി വി ക്യാമറ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. ഒക്ടോബര്‍ മുതല്‍ 65-കാരന്‍ നായയെ പീഡനത്തിന് ഇരയാക്കിയതായി സന്നദ്ധ സംഘടന പറയുന്നു.

തെളിവുകള്‍ ഉണ്ടെങ്കില്‍ മാത്രമേ പ്രതിക്കെതിരെയുള്ള കേസ് നിലനില്‍ക്കൂ എന്ന് തിരിച്ചറിഞ്ഞാണ് സിസിടിവി ക്യാമറ സ്ഥാപിക്കാന്‍ തീരുമാനിച്ചതെന്ന് സന്നദ്ധ സംഘടന പ്രസിഡന്റ് നേഹ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനവാസ കേന്ദ്രത്തിലെ പാര്‍ക്കിങ് ഏരിയയില്‍ നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തായതോടെയാണ് ഇയാളെ പൊലീസ് പിടികൂടിയത്.

വിവിധ ദിവസങ്ങളില്‍ പ്രതി നായയെ പീഡിപ്പിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. ഓരോ ദിവസവും നായയെ എടുത്തുകൊണ്ട് പാര്‍ക്കിങ് ഏരിയയിലെ ആളൊഴിഞ്ഞതും ഇരുട്ടുള്ളതുമായ പ്രദേശത്തേക്കു കൊണ്ടുപോകുന്നത് ദൃശ്യങ്ങളിലുണ്ട്.

പലപ്പോഴും അവശയായാണ് നായ തിരികെ വരുന്നത്. പ്രകൃതിവിരുദ്ധ പീഡനം ചുമത്തിയാണ് 65കാരനെതിരെ പൊലീസ് കേസെടുത്തത്.