മഞ്ജു വാര്യർ ഇനി ബൈക്കിൽ ചുറ്റും; ഡ്രൈവിംഗ് ലൈസൻസ് സ്വന്തമാക്കി ലേഡി സൂപ്പർസ്റ്റാർ! പ്രചോദനമായിത് അജിത്തിനൊപ്പമുള്ള ലഡാക്ക് യാത്ര

സ്വന്തം ലേഖകൻ എറണാകുളം : ടൂവീലര്‍ ലൈസന്‍സ് സ്വന്തമാക്കി മഞ്ജു വാര്യര്‍. എറണാകുളം കാക്കനാട് ആര്‍ടി ഓഫീസിനു കീഴിലായിരുന്നു താരത്തിന്റെ ടെസ്റ്റ് . അജിത്തിനൊപ്പം ബൈക്ക് യാത്രയ്ക്ക് പോയതിനു ശേഷം തനിക്കും സ്വന്തമായി ബൈക്ക് ഓടിക്കണം എന്ന് മഞ്ജു വാര്യര്‍ പല ഇന്റര്‍വ്യൂകളില്‍ പറയുകയുണ്ടായി. ഇതിന് പിന്നാലെയാണ് മഞ്ജുവാര്യർ ടൂവീലർ ലൈസൻസ് സ്വന്തമാക്കിയത്. പുതുതായി ഇറങ്ങാന്‍ പോകുന്ന ആയിഷ എന്ന സിനിമയുടെ തിരക്കുകള്‍ക്കിടയിലാണ് മഞ്ജു വാര്യര്‍ ലൈസന്‍സ് സ്വന്തമാക്കാനുള്ള ടെസ്റ്റ് പാസായത്. എച്ച് വിനോദിന്റെ സംവിധാനത്തില്‍ അജിത്ത് നായകനായ തുനിവാണ് ഇപ്പോള്‍ മഞ്ജുവിന്റെ ചിത്രം. […]

എതിരാളികളെ ഞെട്ടിച്ചുകൊണ്ട് മാരുതി സുസുക്കി ജിംനി ;അരങ്ങേറി രണ്ടു ദിവസം കൊണ്ട് വാഹനത്തിന് 3000 യൂണിറ്റുകളുടെ ബുക്കിങ്

സ്വന്തം ലേഖകൻ വാഹനപ്രേമികള്‍ ഏറെക്കാലമായി കാത്തിരുന്ന മാരുതി സുസുക്കി ജംനി 5 ഡോര്‍ 2023 ഓട്ടോ എക്‌സ്‌പോയിലൂടെയാണ് മറനീക്കി പുറത്ത് വന്നത്. അരങ്ങേറി രണ്ട് ദിവസം കൊണ്ട് ഈ വാഹനത്തിന് ലഭിച്ച ബുക്കിംങ് മുഖ്യ എതിരാളികളെ പോലും ഞെട്ടിപ്പിക്കുന്നതാണ്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ 3,000 യൂണിറ്റുകളുടെ ബുക്കിങ് ആണ് ജിംനി 5 ഡോര്‍ സ്വന്തമാക്കിയിരിക്കുന്നത്. 2023 ഓട്ടോ എക്‌സ്‌പോയില്‍ ആദ്യമായി പരസ്യമായി പ്രത്യക്ഷപ്പെട്ട മോഡല്‍ അടുത്ത രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ നിരത്തിലെത്താന്‍ സാധ്യതയുണ്ട്. 11,000 രൂപ ടോക്കണ്‍ തുക അടച്ചു വാഹനം പ്രീ-ബുക്ക് ചെയ്യാം. സെറ്റ, […]

കേരള പൊലീസില്‍ സബ് ഇന്‍സ്പെക്ടര്‍ ജോലി സ്വപ്നം കാണുന്നവര്‍ക്ക് സുവര്‍ണ്ണാവസരം ; പി എസ് സിയുടെ പുതിയ വിജ്ഞാപനമെത്തി

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരള സിവില്‍ പൊലീസിലേക്കും ആംഡ് പൊലീസ് ബറ്റാലിയനിലേക്കും എസ് ഐ തസ്തികയിലേക്ക് പി എസ് സി അപേക്ഷ ക്ഷണിച്ചു. ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ കേരള പൊലീസ് ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിട്ടുണ്ട്. കേരള പൊലീസിന്‍റെ അറിയിപ്പ് പൂര്‍ണരൂപത്തില്‍ ചുവടെ കേരള പൊലീസില്‍ സബ് ഇന്‍സ്പെക്ടര്‍: ഇപ്പോള്‍ അപേക്ഷിക്കാം കേരള പൊലീസില്‍ സബ് ഇന്‍സ്പെക്ടര്‍ ജോലി സ്വപ്നം കാണുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കേരള സിവില്‍ പൊലീസിലേക്കും ആംഡ് പൊലീസ് ബറ്റാലിയനിലേക്കും എസ് ഐ തസ്തികയിലേക്ക് അപേക്ഷിക്കാം. CATEGORY NO: 669/2022, 671/2022 അപേക്ഷിക്കേണ്ട അവസാന […]

മനുഷ്യശരീരം കമ്ബോസ്റ്റാക്കി മാറ്റാന് അനുമതി; ഏറ്റവും മികച്ച വളം, പൂച്ചെടികളും പച്ചക്കറികളും നടാന്‍ ബെസ്റ്റ്

താല്‍പ്പര്യമുള്ളവര്‍ക്ക് മരണശേഷം സ്വന്തം ശരീരം കമ്ബോസ്റ്റ് ആക്കി മാറ്റാം. അമേരിക്കന്‍ സംസ്ഥാനമായ ന്യൂയോര്‍ക്കിലും ഇതിനുള്ള അനുമതി നല്‍കിക്കഴിഞ്ഞു. 2019 ല്‍, ഇത് നിയമവിധേയമാക്കിയ ആദ്യത്തെ യുഎസ് സംസ്ഥാനമായിരുന്നു വാഷിംഗ്ടണ്‍. തുടര്‍ന്ന് കൊളറാഡോ, ഒറിഗോണ്‍, വെര്‍മോണ്ട്, കാലിഫോര്‍ണിയ എന്നിവയും ഇതിന് അനുമതി നല്‍കി. “നാച്ചുറല്‍ ഓര്‍ഗാനിക് റിഡക്ഷന്‍” എന്നാണ് ശവശരീരം കമ്ബോസ്റ്റ് ആക്കുന്നതിനെ അറിയപ്പെടുന്നത്.ഒരു കണ്ടെയ്നറില്‍ അടച്ച്‌ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ശരീരം ജീര്‍ണിപ്പിക്കുന്നതാണ് ഈ രീതി.വുഡ്‌ചിപ്‌സ്, പയറുവര്‍ഗങ്ങള്‍, വൈക്കോല്‍, പുല്ല് തുടങ്ങിയ വസ്തുക്കളോടൊപ്പം ഒരു ശരീരം അടച്ച പാത്രത്തില്‍ വയ്ക്കുകയും സൂക്ഷ്മാണുക്കളുടെ പ്രവര്‍ത്തനത്തില്‍ കമ്ബോസ്റ്റായി മാറുകയും […]

എരുമപ്പെട്ടി വധശ്രമകേസില്‍ പ്രതികള്‍ക്ക് എട്ട് വര്‍ഷവും എട്ടുമാസവും കഠിന തടവും; ആയ്യായിരം രൂപ പിഴയും.ബി.ജെ.പി പ്രവര്‍ത്തകരായ ആറുപേര്‍ക്ക് ശിക്ഷ വിധിച്ച്‌ കോടതി.

സ്വന്തം ലേഖകൻ എരുമപ്പെട്ടി:തിച്ചൂര്‍ സ്വദേശികളായ കോരുവാരുമുക്കില്‍ പ്രവീണ്‍ (35), കോരുവാരുമുക്കില്‍ രാഹുല്‍ (30), പൊന്നുംകുന്ന് കോളനി ശാന്തന്‍ (45), കോഴികുന്ന് കോളനി സിനില്‍ദാസ് (32), അമ്ബലത്തടവിള വീട്ടില്‍ ചാര്‍ളി (53) എന്നിവരെയാണ് തൃശൂര്‍ രണ്ടാം അഡീഷനല്‍‍ അസി. സെഷന്‍സ് ജഡ്ജി വി.ജി. ബിജു ശിക്ഷിച്ചത്. 2012 മാര്‍ച്ച്‌ നാലിന് വൈകീട്ട് 6.30ന് തിച്ചൂര്‍ എട്ടാംമാറ്റ് സെന്ററിലാണ് സംഭവം നടന്നത്. തിച്ചൂര്‍ ഐരാണി ക്ഷേത്രത്തിലെ ഉത്സവത്തില്‍ ശിങ്കാരി മേളത്തിലേക്ക് ഒന്നാം പ്രതി പ്രവീണ്‍ മോട്ടോര്‍ സൈക്കിള്‍ ഓടിച്ച്‌ കയറ്റി. ഇത് സിപിഎം പ്രവര്‍ത്തകര്‍ ഇത് തടഞ്ഞതിനെ […]

ഒന്നരലക്ഷം വരെ വിലയുള്ള രണ്ട് സണ്‍ കോനൂര്‍ പക്ഷികളെ കാണാനില്ല; എലി പിടിച്ചെന്ന വിചിത്ര ന്യായവുമായി മൃഗശാല അധികൃതര്‍

തിരുവനന്തപുരം:നൂറ്റാണ്ടുകളുടെ പഴക്കവും പൈതൃകവുമുള്ള തലസ്ഥാന മൃഗശാലയില്‍ പുതിയ മൃഗങ്ങളെ കൊണ്ടുവരുന്നില്ലെന്നും ഉള്ളവയ്ക്ക് പ്രായാധിക്യമേറിയെന്നുമുള്ള ആക്ഷേപം ശക്തമാവുന്നു.അവധി ആഘോഷിക്കാനെത്തുന്ന തദ്ദേശവിദേശ സഞ്ചാരികളടക്കമുള്ള കാഴ്ചക്കാര്‍ മൃഗശാലയുടെ പരിസ്ഥിതി ആസ്വദിച്ച്‌ മടങ്ങുകയാണ്. വൈവിദ്ധ്യമുള്ള മൃഗങ്ങളുടെ എണ്ണത്തില്‍ കുറച്ചു വര്‍ഷങ്ങളായി വന്‍ കുറവ് സംഭവിച്ചിട്ടുണ്ട്. അടുത്തിടെ കൃഷ്ണമൃഗങ്ങള്‍ കൂട്ടത്തോടെ ചത്തിരുന്നു. ക്ഷയരോഗബാധ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. സണ്‍കോണൂര്‍ വിഭാഗത്തില്‍പ്പെട്ട പക്ഷികളെ കാണാതായതും വലിയ വിവാദമായിരുന്നു. ശലഭ പാര്‍ക്കിന് സമീപമുള്ള മക്കോവോ തത്തകളുടെ കൂട്ടിലെ പ്രത്യേക കൂട്ടില്‍ പാര്‍പ്പിച്ചിരുന്ന 22 സണ്‍ കോനൂര്‍ പക്ഷികളില്‍ രണ്ടെണ്ണത്തെ എലി പിടിച്ചെന്നായിരുന്നു അധികൃതരുടെ വിശദീകരണം. […]

രുചി കലവറയുടെ അമരത്ത് ഇന്ത്യ ; ലോകത്തിലെ ഏറ്റവും മികച്ച പാചകരീതിയിൽ അഞ്ചാം സ്ഥാനം

സ്വന്തം ലേഖകൻ 2022 ലെ ലോകത്തിലെ ഏറ്റവും മികച്ച പാചകരീതികളുടെ ആഗോള പട്ടികയിൽ, ഇറ്റലി ഒന്നാം സ്ഥാനത്തും ഗ്രീസും സ്പെയിനും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും സ്വന്തമാക്കി. ചേരുവകൾ, വിഭവങ്ങൾ, പാനീയങ്ങൾ എന്നിവയ്ക്കായി പ്രേക്ഷകരുടെ വോട്ട് അടിസ്ഥാനമാക്കിയുള്ള റാങ്കിംഗിൽ ഇന്ത്യ അഞ്ചാം സ്ഥാനത്താണ് ഉള്ളത്. ജാപ്പനീസ് പാചകരീതിയാണ് നാലാം സ്ഥാനത്തുള്ളത്. ടേസ്റ്റ്അറ്റ്‌ലസ് അവാർഡ് 2022 ഫലങ്ങൾ അനുസരിച്ച് ഇന്ത്യയ്ക്ക് 4.54 പോയിന്റ് ആണ് ലഭിച്ചിരിക്കുന്നത്. കൂടാതെ 400-ലധികം ഇനങ്ങളിൽ ഗരം മസാല, നെയ്യ്, മലായ്, ബട്ടർ ഗാർലിക് നാൻ, കീമ എന്നിവയാണ് ഇന്ത്യയിൽ ഏറ്റവും […]

ഓൺലൈൻ ഉപകരണങ്ങൾ കേടു വരുമോ എന്ന ആശങ്ക ഇനി വേണ്ടാ ; വീട്ടുപകരണങ്ങള്‍ കേടായാല്‍ ഉപഭോക്താക്കള്‍ക്ക് ഫ്ലിപ്കാര്‍ട്ടുമായി നേരിട്ട് ബന്ധപ്പെടാം

സ്വന്തം ലേഖക ഉപകരണങ്ങള്‍ക്ക് പെട്ടെന്ന് കേടു വരുമോ എന്ന ഭയത്തെ തുടര്‍ന്നാണ് ഒട്ടുമിക്ക ആളുകളും ഓണ്‍ലൈനില്‍ നിന്നും ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ മടി കാണിക്കുന്നത്. എന്നാല്‍, വീട്ടുപകരണങ്ങള്‍ കേടായാല്‍ ഫ്ലിപ്കാര്‍ട്ടിനെ നേരിട്ട് വിളിക്കാനുള്ള അവസരമാണ് പുതുതായി ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, വീട്ടുപകരണങ്ങള്‍ സ്ഥാപിക്കുക, അറ്റകുറ്റപ്പണികള്‍ നടത്തുക തുടങ്ങിയ ബിസിനസിലേക്കാണ് ഫ്ലിപ്കാര്‍ട്ട് ചുവടുവെക്കുന്നത്. ഇതിന്റെ ഭാഗമായി ‘ജീവസ്’ എന്ന പേരില്‍ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഫ്ലിപ്കാര്‍ട്ട് പുതിയ സ്ഥാപനം ആരംഭിച്ചിട്ടുണ്ട്. പുതിയ ബിസിനസിലൂടെ സര്‍വീസ് മേഖലയിലേക്ക് ചുവടുകള്‍ ശക്തമാക്കാനാണ് ഫ്ലിപ്കാര്‍ട്ട് ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടത്തില്‍ രാജ്യത്തെ […]

31 റൺസ് അകലെ വീണ് കേരളം; സച്ചിൻ ബേബി കേരളത്തിൻ്റെ ടോപ്പ് സ്കോറർ ആയപ്പോൾ ക്യാപ്റ്റൻ സഞ്ജു സാംസണും തിളങ്ങി

സ്വന്തം ലേഖക രാജസ്ഥാൻ: രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരെ രാജസ്ഥാന് 31 റൺസിൻ്റെ നിർണായക ലീഡ്. രാജസ്ഥാൻ്റെ ആദ്യ ഇന്നിംഗ്സ് സ്കോറായ 337നു മറുപടിയായി കേരളം 306 റൺസിൽ ഓൾഔട്ടായി. സച്ചിൻ ബേബി (139 നോട്ടൗട്ട്) കേരളത്തിൻ്റെ ടോപ്പ് സ്കോറർ ആയപ്പോൾ ക്യാപ്റ്റൻ സഞ്ജു സാംസണും (82) തിളങ്ങി. മറ്റ് ഒരു താരത്തിനും കേരളത്തിനായി മികച്ച പ്രകടനം നടത്താൻ സാധിച്ചില്ല. രാജസ്ഥാനു വേണ്ടി അനികേത് ചൗധരി 5 വിക്കറ്റ് വീഴ്ത്തി. 8 വിക്കറ്റ് നഷ്ടത്തിൽ 268 റൺസ് എന്ന നിലയിലാണ് കേരളം മൂന്നാം ദിനം ബാറ്റിംഗ് […]

ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പാണ് ഖത്തര്‍ സമ്മാനിച്ചത് എന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റീനോ ഇന്ത്യക്ക് അടുത്ത ലോകകപ്പ് കളിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്’

സ്വന്തം ലേഖക ഇന്‍സ്റ്റഗ്രാമില്‍ ഫുട്‌ബോള്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി ഫിഫ പ്രിസിഡന്റ് ജിയാനി ഇന്‍ഫന്റീനോ. അടുത്ത ഫുട്‌ബോള്‍ ലോകകപ്പില്‍ ഇന്ത്യ കളിക്കാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം തൻറെ ഇൻസ്റ്റാഗ്രാം ലൈവിലൂടെ പറഞ്ഞു “ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പാണ് ഖത്തര്‍ സമ്മാനിച്ചത്. എല്ലാവരെയും ഹൃദ്യമായാണ് ഖത്തര്‍ സ്വീകരിച്ചത്. എങ്ങനെയാണ് ഫുട്ബോള്‍ ലോകത്തെ ഒന്നിപ്പിക്കുന്നത് എന്ന് ഖത്തര്‍ കാണിച്ചു തന്നു, ഇന്ത്യക്ക് അടുത്ത ലോകകപ്പ് കളിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്’ ഇന്‍ഫന്റീനോ പറഞ്ഞു. ഇന്ത്യന്‍ ഫുട്‌ബോളിനേയും ദേശീയ ടീമിനേയും മികച്ചതാക്കാന്‍ ഫിഫ വലിയ നിക്ഷേപം നടത്തുമെന്നും ഫിഫ പ്രസിഡന്റ് ഉറപ്പ് നല്‍കി. […]