കറയില്ലാതെ ചിരിക്കാൻ, പല്ലിനെ പൊന്നു പോലെ കാക്കാം…!  പല്ലിന്റെ ആരോഗ്യം ഉറപ്പു വരുത്താൻ ചില പരിചിത വഴികൾ…

കറയില്ലാതെ ചിരിക്കാൻ, പല്ലിനെ പൊന്നു പോലെ കാക്കാം…! പല്ലിന്റെ ആരോഗ്യം ഉറപ്പു വരുത്താൻ ചില പരിചിത വഴികൾ…

ദന്താരോഗ്യം എന്നത് വളരെ പ്രധാനമാണ്.ശരിയായ രീതിയിൽ പരിപാലിച്ചു സൂക്ഷിക്കേണ്ട ഒന്ന് കൂടിയാണ് പല്ല്. ശരീരത്തിന്‍റെ മൊത്തം ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിന് കൃത്യമായ ദന്തസംരക്ഷണവും അത്യന്താപേക്ഷിതമാണ്. ലോകാരോഗ്യസംഘടനയുടെ എല്ലാവർക്കും ആരോഗ്യം എന്ന ലക്ഷ്യം ഫലപ്രാപ്തിയിൽ എത്തിക്കണമെങ്കിൽ പ്രത്യേകപരിഗണന നല്കേണ്ട ഒന്നാണ് ദന്തപരിപാലനം എന്നത് അംഗീകരിക്കപ്പെട്ടിട്ടുള്ള വസ്തുതയാണ്. ഇതിന് ഉപോദ്ബലകമായി ചൂണ്ടിക്കാണിക്കപ്പെടുന്ന പ്രധാന കാര്യം ലോകജനസംഖ്യയിൽ 90 ശതമാനത്തിലധികം പേർക്കും ഏതെങ്കിലും തരത്തിലുള്ള ദന്തരോഗബാധയുണ്ട് എന്നതാണ്. കുട്ടികൾ ഇക്കാര്യത്തിൽ മുതിർന്നവരേക്കാൾ മുന്നിൽ നില്ക്കുന്നു. പലപ്പോഴും പല്ലിന് കാര്യമായ പ്രശ്നങ്ങളുണ്ടാകുന്നതിന് ശേഷമാണ് അധികപേരും ഡെന്‍റിസ്റ്റുകളെ സമീപിക്കുന്നത്. എന്നാല്‍ നേരത്തെ തന്നെ ദിവസവും ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഈ പ്രയാസം ഒഴിവാക്കാവുന്നതേയുള്ളൂ. അത് എന്തൊക്കെയാണെന്ന് നോക്കാം

ദിവസവും രണ്ടുനേരം കൃത്യമായി ബ്രഷ് ചെയ്യുക.ഒരുപാട് അമര്ത്തി യോ കൂടുതല്നേ രമോ പല്ലുതേക്കരുത്. ചുരുങ്ങിയ അളവില്‍ പേസ്‌റ്റോ പൊടിയോ എടുത്ത് മൂന്നുമുതല്‍ അഞ്ചു മിനിറ്റു വരെ ബ്രഷ് ചെയ്യാം. പല്ലിന്റെ എല്ലാഭാഗത്തും ബ്രഷ് എത്തുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. മുകളിലേയ്ക്കും താഴേക്കും ബ്രഷ് ചലിപ്പിച്ചുവേണം പല്ലു തേക്കാന്‍.

ശരിയായ രീതിയിലല്ല ബ്രഷ് ചെയ്യുന്നതെങ്കില്‍ ദിവസവും എത്രതവണ പല്ലുതേച്ചിട്ടും കാര്യമില്ല. മോണയില്നിതന്ന് പല്ലിലേയ്ക്ക് ബ്രഷ് ചലിപ്പിക്കുന്നതാണ് ശരിയായ രീതി. മോണയില്‍ വിരല്കൊകണ്ട് തിരുമുന്നതും നല്ലതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പല്ലുകള്‍ വൃത്തിയാക്കുമ്പോള്‍ രണ്ട് പല്ലുകള്‍ക്കിടയിലുള്ള ഇടം എപ്പോഴും വൃത്തിയാക്കാൻ ആളുകള്‍ മറന്നുപോകുകയോ അല്ലെങ്കില്‍ മടിക്കുകയോ ചെയ്യാറുണ്ട്. ഈ ശീലമില്ലെങ്കിലും ക്രമേണ പല്ലിന്‍റെ ആരോഗ്യം പ്രശ്നത്തിലാകാം. അതിനാല്‍ ഫ്ലോസിംഗ് നിര്‍ബന്ധമായും ചെയ്ത് ശീലിക്കുക.

പുകവലി പല്ലിന്റെ ആരോഗ്യത്തിനു വെല്ലുവിളിയാണ്. മധുരമുള്ളത് കഴിച്ചാൽ അതിന് ശേഷം വായ വെള്ളമൊഴിച്ച് കഴുകി വൃത്തിയാക്കുന്നത് പതിവാക്കണം. ഇല്ലെങ്കില്‍ വായ്ക്കകത്ത് പെട്ടെന്ന് സൂക്ഷ്മാണുക്കള്‍ വന്ന് നിറഞ്ഞ് അത് പല്ലുകളെ ക്രമേണ ബാധിക്കാം.

Tags :