ഒടുവിൽ ആരാധകർ കാത്തിരുന്ന വാർത്തയെത്തി ; അച്ഛനാകാൻ ഒരുങ്ങി നടൻ രാം ചരൺ ; ചിരഞ്ജീവിയാ ട്വിറ്ററിലൂടെ വാർത്ത പുറത്തുവിട്ടത് ; 2012 ലായിരുന്നു രാം ചരണിന്റെയും ഉപാസനയുടെയും വിവാഹം ; സന്തോഷവാർത്ത നീണ്ട 10 വർഷത്തിനുശേഷം
പത്താം വിവാഹവാര്‍ഷികത്തിന് പിന്നാലെ തന്നെ തേടിയെത്തിയ സന്തോഷ വാര്‍ത്ത ആരാധകരുമായി പങ്കുവച്ച് തെലുങ്ക് സൂപ്പര്‍ താരം രാം ചരണ്‍. രാം ചരണും ഭാര്യ ഉപാസനയും ആദ്യത്തെ കൺമണിയെ സ്വീകരിക്കാൻ ഒരുങ്ങുകയാണെന്ന സന്തോഷ വാർത്ത പുറത്തുവിട്ടത് രാം ചരണിന്റെ പിതാവും തെലുങ്ക് സൂപ്പർ സ്റ്റാറുമായ ചിരഞ്ജീവിയാണ്. ട്വിറ്ററിലൂടെയാണ് അദ്ദേഹം വാർത്ത പുറത്തുവിട്ടത്.
കോളേജ് കാലത്താണ് ഉപാസനയും രാംചരണും ആദ്യം കാണുന്നത്. ഇരുവരുടേയും സുഹൃത്ത് വഴിയാണ് പരിചയപ്പെടുന്നത്. ലണ്ടനിൽ ഒരു സ്പോർട്സ് ക്ലബ്ബിൽ വെച്ചാണ് ഇരുവരുടേയും ആദ്യ കൂടിക്കാഴ്ച്ചയെന്നാണ് പിങ്ക് വില്ല റിപ്പോർട്ടിൽ പറയുന്നത്.
ഡേറ്റ് ചെയ്യുന്നതിന് മുമ്പ് ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. 2011 ഡിസംബറിലായിരുന്നു വിവാഹ നിശ്ചയം. 2012 ജൂൺ 14 ന് വിവാഹിതരായി. വിവാഹിതരായതിനു പിന്നാലെ ഇരുവരും ഏറ്റവും കൂടുതൽ നേരിട്ട ചോദ്യം കുഞ്ഞുങ്ങളെ കുറിച്ചായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നേരത്തേ, നിരവധി തവണ ഉപാസന ഗർഭിണിയാണെന്ന വർത്തകളും പ്രചരിച്ചു. അപ്പോഴെല്ലാം അമ്മയാകുന്നതിനെ കുറിച്ചുള്ള തന്റെ നിലപാട് ഉപസാന വ്യക്തമാക്കുകയും ചെയ്തിരുന്നു.
കേരളത്തില്‍ ഉള്‍പ്പെടെ നിരവധി ആരാധകരുള്ള തെലുങ്ക് താരമാണ് രാം ചരണ്‍. രാജമൗലി ചിത്രം ആര്‍ആര്‍ആര്‍ ബ്രഹ്‌മാണ്ഡ ഹിറ്റ് ആയതോടെ പാന്‍ ഇന്ത്യന്‍ തലത്തിലേക്ക് രാം ചരണിന്റെ പ്രശസ്തി ഉയരുകയായിരുന്നു.