സ്‌കൂൾ ബസ് നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞു ; നിരവധി കുട്ടികൾക്ക് പരുക്ക്

സ്വന്തം ലേഖിക കോട്ടയം:ബസ് മറിഞ്ഞ് 19 വിദ്യാർത്ഥികൾക്കും ഡ്രൈവർക്കും ആയക്കും പരിക്ക്. വള്ളിച്ചിറ ചാവറ സിഎംഐ സ്കൂൾ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്.പാല ചാവറ സ്‌കൂളിലെ ബസാണ് അപകടത്തിൽ പെട്ടത്.സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് വീടിനു മുകളിലേക്ക് മറിയുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ ഒൻപത് മണിയോടെ വളളിച്ചിറയിൽ നിന്ന് സ്കൂളിലേയ്ക്ക് തിരിയുന്ന വഴിയിലായിരുന്നു അപകടം. പരിക്കേറ്റ 15 വിദ്യാർത്ഥികളെ...

അമിത വേഗത്തിൽ പാഞ്ഞെത്തി വീഴ്ത്താൻ നോക്കിയ സ്വകാര്യ ബസിനെ പിന്നാലെ പാഞ്ഞ് പിടി കൂടി ഇരുചക്ര വാഹന യാത്രക്കാരിയായ യുവതി

സ്വന്തം ലേഖകൻ കിഴക്കമ്പലം: ബസിന്റെ മരണപ്പാച്ചിലിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട യുവതി അതേ ബസിനെ ഓടിച്ചിട്ട് പിടിച്ചു. യുവതിയുടെ നിശ്ചയദാർഢ്യത്തിനൊപ്പം നാട്ടുകാരും കൂടിയതോടെ ബസ് ജീവനക്കാർ മുട്ടു മടക്കി. ജോലി കഴിഞ്ഞ് ടൂവീലറിൽ വീട്ടിലേക്ക് മടങ്ങിയ കിഴക്കമ്പലം സ്വദേശിയായ യുവതിയാണ് പള്ളിക്കര വണ്ടർലായ്ക്കു സമീപം അമിതവേഗത്തിൽ പാഞ്ഞ ബസിനടിയിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത് . ടൂ വീലറിനെ ഓവർടേക്ക് ചെയ്ത് പാഞ്ഞ ബസിന്റെ അടിയിൽപ്പെടാതെ...

ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് രാവിലെ വാട്‌സ്ആപ്പിലും ഫേസ് ബുക്കിലും സ്റ്റാറ്റസ് ഇട്ടു നാട്ടുകാരെ അറിയിച്ച മിടുക്കനെ ഗതാഗത നിയമം ലംഘിച്ചതിന് ഉച്ചകഴിഞ്ഞ് പോലീസ് പൊക്കി

സ്വന്തം ലേഖിക കാസർകോട് : സെപ്റ്റംബർ ഒന്നുമുതൽ ട്രാഫിക് നിയമങ്ങൾ പിടിമുറുക്കുമെന്ന് കൂട്ടുകാരെ ഓർമിപ്പിക്കാനായി വാട്‌സാപ്പ് സ്റ്റാറ്റസ് ഇട്ടപ്പോഴും ആദ്യപണി തനിക്കുതന്നെ വരുമെന്ന് പാവം കരുതിയില്ല. ഉച്ചയോടെ തന്റെ ഇരുചക്രവാഹനമെടുത്ത് കറങ്ങിയ ചെറുപ്പക്കാരനെ ട്രാഫിക് പോലീസ് പൊക്കിയപ്പോൾ ഹെൽമെറ്റ് ഉണ്ടായിരുന്നില്ല. 'പൊന്നുസാറേ മറന്നുപോയതാ' കാലുപിടിച്ചു തടിയൂരാൻ നോക്കി.'ദേ നോക്ക് സാറെ രാവിലെ ഞാൻ ഇക്കാര്യം വാട്‌സാപ്പിൽ സ്റ്റാറ്റസും ഇട്ടിരുന്നു' -മൊബൈലും കാണിച്ചു. പക്ഷേ, പഴയ ഫൈൻ...

ബസിൽ ഒപ്പമിരുന്നതിന് യുവതി വികലാംഗനെതിരെ പരാതി നൽകി ; കുട്ടനാട് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു

സ്വന്തം ലേഖിക കായംകുളം: ബസിൽ ഒപ്പമിരുന്നതിന് യുവാവിനെതിരെ യുവതി പരാതി നൽകി. യുവതിയുടെ പരാതിയിൽ കായംകുളം പോലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. കണ്ടല്ലൂർ സ്വദേശിനിയായ യുവതിയാണ് പരാതി നൽകിയത്. കുട്ടനാട് സ്വദേശി മനു പ്രസാദി (33)നെ പോലീസ് കസ്റ്റഡിയിലെടുത്തു.ചങ്ങരംകുളങ്ങരയിൽ നിന്നാണ് മനു പ്രസാദ് ബസിൽ കയറിയത്. ഇയാൾക്ക് വലതുകാലിന് വൈകല്യമുണ്ട്. തുടർന്ന് ബസിലെ ജനറൽ സീറ്റ് ഒഴിഞ്ഞു കിടക്കുന്നതു കണ്ട ഇയാൾ അവിടെ...

109 കിലോമീറ്റർ വേഗതയിൽ പാഞ്ഞ ഓട്ടോയ്ക്ക് അമിതവേഗതയ്ക്ക് നോട്ടീസ് നൽകി മോട്ടർ വാഹന വകുപ്പ് ; ഞെട്ടൽ മാറാതെ ഓട്ടോ ഡ്രൈവർ

സ്വന്തം ലേഖകൻ പാലക്കാട്: മണിക്കൂറിൽ 109 കിലോമീറ്റർ വേഗതയിൽ പോയതിന് പിഴയടയ്ക്കാൻ പോലീസ് അയച്ച നോട്ടീസ് കണ്ടുഞെട്ടിയിരിക്കുകയാണ് ഓട്ടോഡ്രൈവറായ അബ്ദുൽ സലാം.ഒരു ഓട്ടോയുടെ സ്പീഡോമീറ്ററിൽ കമ്പനി രേഖപ്പെടുത്തിയിരിക്കുന്ന പരമാവധി വേഗത മണിക്കൂറിൽ 80 കിലോമീറ്ററാണ്.പാലക്കാട് മുടപ്പല്ലൂരിലാണ് സംഭവം നടന്നത്. അമിത വേഗത്തിൽ പോലും ഓട്ടോ ഓടിക്കാത്ത തനിക്ക് 109 കിലോമീറ്റർ വേഗതയിൽ പാഞ്ഞതിന് നോട്ടീസ് വന്നതിൽ സലാമിന് അമ്പരപ്പും വിഷമവുമുണ്ട്.ദീർഘകാലമായി ഓട്ടോ ഓടിക്കുന്നുണ്ടെങ്കിലും...

ഡ്രൈവിംഗിനിടയിൽ മൊബൈൽ ഉപയോഗിച്ച ബസ് ഡ്രൈവറെ കുടുക്കി യാത്രക്കാരി

സ്വന്തം ലേഖിക കൊല്ലം: ഡ്രൈവിംഗിനിടയിൽ മൊബൈൽ ഉപയോഗിച്ച സ്വകാര്യ ബസ് ഡ്രൈവറെ യാത്രക്കാരി കുടുക്കി. ഇയാൾ മൊബൈൽ ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങൾ മൊബൈൽ കാമറയിൽ പകർത്തിയ യാത്രക്കാരി മോട്ടോർ വാഹനവകുപ്പിന് കൈമാറുകയായിരുന്നു. ദൃശ്യങ്ങൾ പരിശോധിച്ച മോട്ടോർ വാഹനവകുപ്പ് ഡ്രൈവർക്കെതിരെ കേസെടുത്തു. കുണ്ടറയിൽ നിന്ന് ചിറ്റുമല വഴി ശാസ്താംകോട്ടക്ക് പോയ സെന്റ് ജോൺസ്' ബസിലെ ഡ്രൈവർ അഭിലാഷിനെതിരെയാണ് കേസ്. മൊബൈൽ ഫോൺ ഉപയോഗിച്ച് അശ്രദ്ധമായി ബസ് ഓടിക്കുന്നത്...

സീറ്റ് ബെൽറ്റിടാതെ എം.എൽ.എയുടെ സവാരി ; കൈയോടെ പൊക്കി ഗതാഗത മന്ത്രി

സ്വന്തം ലേഖകൻ കോഴിക്കോട്: നിയമം പാലിക്കാതെ വാഹനങ്ങളുമായി നഗരത്തിലെത്തിയവരെ പിടിച്ച് ഉപദേശം നൽകുന്നതിനിടയിലാണ് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്റെ മുന്നിലേക്ക് സീറ്റ് ബെൽറ്റിടാതെ കൊടുവള്ളി എം.എൽ.എ കാരാട്ട് റസാഖ് എത്തിയത്. എം.എൽ.എയേയും മന്ത്രി വെറുതെ വിട്ടില്ല. പിടിച്ച് ഉപദേശം നൽകാൻ തുടങ്ങി. തുടർന്ന് ബോധവൽക്കരണ ദിവസമായതിനാൽ പോകാൻ അനുവദിക്കുകയും ചെയ്തു. കോഴിക്കോട് മെഡിക്കൽ കോളേജിന്റെ പരിസരത്തായിരുന്നു മന്ത്രിയുടെ വാഹന പരിശോധനയും ബോധവൽക്കരണവും. മന്ത്രിയുടെ നേതൃത്വത്തിൽ 69...

സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരുക്ക്

സ്വന്തം ലേഖിക കോഴിക്കോട്: കോഴിക്കോട് തൊണ്ടയാട് സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ നിരവധി യാത്രികർക്ക് പരുക്കേറ്റു . മെഡിക്കൽ കോളേജ് ഭാഗത്തുനിന്ന് ടൗണിലേക്ക് വരികയായിരുന്ന ദീർഘദൂര ബസ് അപകടത്തിൽപ്പെടുകയായിരുന്നു . തൊണ്ടയാട് ജംഗ്ഷനിലാണ് സംഭവം . അപകടത്തിൽ പരുക്കേറ്റ പതിനാല് പേരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കുകളേറ്റ കൂടുതൽ പേരെ വിവിധ ആശുപത്രികളിൽ പ്രവശിപ്പിച്ചിരിക്കുകയാണ് . മൂന്ന് ബസുകൾ ഒന്നിന് പുറകെ ഒന്നായി...

വിദ്യാർത്ഥിയെ സ്റ്റോപ്പിലിറക്കിയില്ല ;ബസ് കണ്ടക്ടർ 10 ദിവസം ശിശുഭവനിൽ കെയർ ടേക്കറായി ജോലി നോക്കാൻ ശിക്ഷ വിധിച്ച് ജില്ലാ കളക്ടർ

സ്വന്തം ലേഖകൻ മലപ്പുറം: വിദ്യാർത്ഥിയെയും സഹോദരനെയും സ്വകാര്യബസ് സ്റ്റോപ്പിൽ ഇറക്കാതെ പോയെന്ന പരാതിയിൽ ശക്തമായ നടപടിയെടുത്ത് മലപ്പുറം ജില്ലാ കളക്ടർ ജാഫർ മാലിക്ക്. വിദ്യാർഥിയെ സ്റ്റോപ്പിൽ ഇറക്കാതെ പോയ സ്വകാര്യ ബസ് കണ്ടക്ടർ 10 ദിവസം ശിശുഭവനിൽ കെയർടേക്കറായി ജോലി ചെയ്യണമെന്നാണ് കളക്ടറുടെ ഉത്തരവ്. വിദ്യാർഥികളോടുള്ള സ്വകാര്യ ബസ് ജീവനക്കാരുടെ സഹാനുഭൂതിയില്ലായ്മയ്ക്ക് കളക്ടർ നൽകിയ എട്ടിന്റെ പണിക്ക് സോഷ്യൽ മീഡിയയിലിപ്പോൾ അഭിനന്ദന പ്രവാഹമാണ്. മഞ്ചേരി...

താത്കാലിക രജിസ്‌ട്രേഷനിൽ ഓടുന്ന വാഹനങ്ങൾക്ക് 27 ന് ശേഷം സ്ഥിരം രജിസ്‌ട്രേഷൻ നൽകില്ല : മോട്ടർ വാഹന വകുപ്പ്

സ്വന്തം ലേഖിക തിരുവനന്തപുരം : പഴയ താത്കാലിക രജിസ്ട്രേഷനിൽ ഓടുന്ന വാഹനങ്ങൾക്ക് 27-നു ശേഷം സ്ഥിരം രജിസ്‌ട്രേഷൻ നൽകില്ലെന്ന് മോട്ടോർവാഹന വകുപ്പ്. പഴയ സോഫ്‌റ്റ്വേർ സംവിധാനമായ സ്മാർട്ട് മൂവിൽ താത്കാലിക രജിസ്‌ട്രേഷനെടുത്ത അഞ്ഞൂറോളം പുതിയ വാഹനങ്ങൾ ഇതുവരെ സ്ഥിര രജിസ്‌ട്രേഷൻ പരിശോധനയ്ക്ക് ഹാജരാക്കിയിട്ടില്ല. ഏപ്രിൽ ഒന്നുമുതൽ സ്മാർട്ട് മൂവിന് പകരം 'വാഹൻ' എന്ന കേന്ദ്രീകൃത ശൃംഖലയിലാണ് പുതിയ വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്നത്. നേരത്തേ താത്കാലിക...