സീതത്തോടിൻ്റെ വാത്സല്യം ഏറ്റുവാങ്ങി ജനീഷ് കുമാർ; എൽഡിഎഫ് സ്ഥാനാർത്ഥിക്ക് സീതത്തോട്ടിൽ ഊഷ്മള സ്വീകരണം

സ്വന്തം ലേഖകൻ സീതത്തോട്: മലയോര നാടിനെ ആവേശത്തിലാക്കി എൽഡിഎഫ് സ്ഥാനാർത്ഥി ജനീഷ് കുമാർ. സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച ശേഷം മണ്ഡലത്തിലെ വിവിധ പരിപാടിയിൽ പങ്കെടുത്ത് ജന്മനാട്ടിൽ മടങ്ങിയെത്തിയ ജനീഷ് കുമാറിനെ വാദ്യഘോഷമേളങ്ങളുടെ അകമ്പടിയോടെയാണ് ജന്മനാട് സ്വീകരിച്ചത്. വൈകുന്നേരം ആറ് മണിയോടെ സീതത്തോട്ടിലെത്തിയ സ്ഥാനാർത്ഥിയെ സ്വീകരിക്കാൻ ഇടതുമുന്നണി പ്രവർത്തകരും നാട്ടുകാരുമുൾപ്പെടെ ജനസാഗരമാണ് സീതത്തോട്ടിൽ കാത്തുനിന്നത്. ആതുരാ ജംഗ്ഷനിൽ വെച്ച് ചുവന്ന മാല ചാർത്തിയാണ് സ്നേഹാഭിവാദ്യം അർപ്പിച്ചുമാണ് പ്രവർത്തകർ സ്ഥാനാർത്ഥിയെ വരവേറ്റത്. സേവാദൾ മണ്ഡലം സെക്രട്ടറി സിജി യോഹന്നാനാണ് ജനീഷ് കുമാറിനെ മാല അണിയിച്ച് സ്വീകരിച്ചത്. തുടർന്ന് സീതത്തോട് […]

നേമത്ത് മുരളീധരനെന്ന് സൂചന; അടൂര്‍ പ്രകാശും സുധാകരനും മത്സര രംഗത്തേക്ക് വരാന്‍ താത്പര്യം; മത്സരത്തിന് ഇല്ലെന്ന നിലപാടില്‍ ഉറച്ച് സുധീരന്‍; ബിജെപിയെ പ്രതിരോധിക്കുന്നത് സിപിഎമ്മാണെന്ന പ്രചാരണത്തിന്റെ മുനയൊടിക്കാന്‍ യുഡിഎഫ്

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി : പുതുപ്പള്ളി വിട്ട് നേമത്ത് ഉമ്മന്‍ ചാണ്ടിയെയോ രമേശ് ചെന്നിത്തലയെയോ മത്സരിപ്പിക്കാന്‍ ഹൈക്കമാന്‍ഡ്. മുതിര്‍ന്ന നേതാക്കള്‍ ഇറങ്ങുന്നത് ന്യൂനപക്ഷ വോട്ട് ഉറപ്പിക്കാന്‍ സഹായിക്കും. നേമത്ത് മുരളീധരന്‍ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് സൂചന. നേമത്ത് മുരളീധരനും വട്ടിയൂര്‍ക്കാവില്‍ സുധീരനും നിന്നാല്‍ തിരുവനന്തപുരത്ത് കോണ്‍ഗ്രസിന് അനുകല തരംഗമുണ്ടാകും. നേമത്തും എഐസിസി സര്‍വ്വേ നടത്തിയിരുന്നു. ഇതില്‍ മുരളീധരന്‍ ഉള്‍പ്പെട്ടിരുന്നില്ല. ഈ സര്‍വ്വേയുടെ കണ്ടെത്തല്‍ അതിനിര്‍ണ്ണായകമാണ്. നേമത്ത് ബിജെപി വിരുദ്ധനാകും ജയിക്കുക. ബിജെപി വിരുദ്ധ വോട്ടര്‍മാര്‍ ഇതിന് മാനസികമായി തയ്യാറെടുത്തിട്ടുണ്ട്. നിലവില്‍ ഇതിന്റെ ആനുകൂല്യം കിട്ടുക സിപിഎം സ്ഥാനാര്‍ത്ഥി […]

പിറവത്ത് പാര്‍ട്ടിയുടെ പുറത്താക്കല്‍ നാടകം; കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗം സ്ഥാനാര്‍ത്ഥി സിന്ധുമോള്‍ ജേക്കബ്ബ് പടിക്ക് പുറത്ത്; പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് നേതാക്കള്‍; രണ്ടില ചിഹ്നത്തില്‍ മത്സരിക്കുമെന്ന് സിന്ധുമോള്‍

സ്വന്തം ലേഖകന്‍ കോട്ടയം: പിറവത്തെ കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന്റെ സ്ഥാനാര്‍ത്ഥിയും സി പി എം അംഗവുമായ സിന്ധുമോള്‍ ജേക്കബിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. സിന്ധുവിനെ സ്ഥാനാര്‍ത്ഥിയാക്കിയത് പാര്‍ട്ടിയെ അറിയിച്ചില്ലെന്ന് സിപിഎം ഉഴവൂര്‍ ലോക്കല്‍ കമ്മിറ്റി അറിയിച്ചു. പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചാണ് തെരഞ്ഞെടുപ്പ് കാലത്തെ വിവാദ നടപടി. പിറവത്തെ സ്ഥാനാര്‍ത്ഥിത്വം അപ്രതീക്ഷിതമായിരുന്നുവെന്നും പേമന്റ് സീറ്റല്ലെന്നും’ സിന്ധുമോള്‍ വ്യക്തമാക്കിയ സിന്ധുമോള്‍ സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ് തന്റെ സ്ഥാനാര്‍ത്ഥിത്വമെന്നും വ്യക്തമാക്കി. സിപിഎം അംഗത്വം രാജി വച്ച് കേരളാ കോണ്‍ഗ്രസില്‍ ചേര്‍ന്ന് രണ്ടില ചിഹ്നത്തില്‍ മത്സരിക്കുമെന്ന് പറഞ്ഞ […]

രാവിലത്തെ കൊങ്ങി, വൈകിട്ടത്തെ സംഘി; എല്‍ഡിഎഫിന്റെ ട്രോളുകള്‍ അറംപറ്റുമോ?; സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ പേര് വന്നില്ലെങ്കില്‍ താമരക്കുളത്തില്‍ ചാടാനൊരുങ്ങി ഒരു ഡസനിലധികം എക്‌സ്പയറി ഡേറ്റ് കഴിഞ്ഞ നേതാക്കള്‍; അറുപത് ശതമാനം പുതുമുഖങ്ങള്‍ എന്ന കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാതെ ഹൈക്കമാന്‍ഡ്

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ അറുപത് ശതമാനം പുതുമുഖങ്ങളെ ഉള്‍പ്പെടുത്തുമെന്ന കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാതെ ഹൈക്കമാന്‍ഡ്. ഇതോടെ മത്സരത്തിന് കച്ചകെട്ടി നില്‍ക്കുന്ന ഒരു ഡസനിലധികം എക്‌സ്പയറി ഡേറ്റ് കഴിഞ്ഞ നേതാക്കള്‍ താമരക്കുളത്തില്‍ ചാടാന്‍ തയ്യാറായി നില്‍ക്കുകയാണ്. കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം എങ്ങുമെത്തുന്നില്ല. ജോസഫ് വാഴക്കന്‍, കെ ബാബു, കെസി ജോസഫ് തുടങ്ങിയ ഗ്രൂപ്പ് മാനേജര്‍മാര്‍ക്ക് സീറ്റ് കൊടുക്കാന്‍ കഴിയാത്തതാണ് പ്രധാന കാരണം. നേമത്ത് കെ മുരളീധരന്‍ മത്സരിക്കുമെന്നാണ് സൂചന. നേമത്തെ ബിജെപി ഉയര്‍ത്തുന്ന വെല്ലുവിളി ഏറ്റെടുക്കാന്‍ മുരളി തയ്യാറായതോടെ വലിയ തലവേദനയാണ് നേതൃത്വത്തിന് ഒഴിവായി കിട്ടിയത്. […]

സ്ഥാനാര്‍ത്ഥിയാവാതിരിക്കാനോ സുരേഷ് ഗോപിയുടെ സിനിമാ തിരക്ക്?; ജോഷി ചിത്രം പാപ്പന്റെ തിരക്കുകളുമായി കാഞ്ഞിരപ്പള്ളിയില്‍ ഒതുങ്ങിക്കൂടി ബിജെപിയുടെ സ്റ്റാര്‍; ഏറെ വ്യക്തി ബന്ധമുള്ള പത്മജാ വേണുഗോപാലുമായുള്ള പോരാട്ടം ഒഴിവാക്കാന്‍ സുരേഷ് ഗോപി തന്ത്രപരമായി സൃഷ്ടിച്ച തിരക്കെന്നും അഭ്യൂഹങ്ങള്‍; ഒന്നുകില്‍ രാഷ്ട്രീയം അല്ലെങ്കില്‍ സിനിമ എന്ന നിലപാടിലേക്കോ താരം?

സ്വന്തം ലേഖകന്‍ തൃശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിന് കൊടിയേറിയിട്ടും ജോഷി ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കുകളുമായി കളം വിട്ട് നില്‍ക്കുകയാണ് ബിജെപിയുടെ സ്റ്റാര്‍ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. സുരേഷ് ഗോപിക്ക് വിജയ സാധ്യത കൂടുതലാണ്. അതിനാല്‍ നേതൃത്വം വിടാതെ പിന്തുടരുന്നുണ്ട്. തൃശ്ശൂര്‍ സീറ്റില്‍ മത്സരിക്കാന്‍ സുരേഷ് ഗോപിക്ക് താല്‍പ്പര്യമില്ല. കെ കരുണാകരന്റെ മകള്‍ പത്മജാ വേണുഗോപാലാണ് തൃശൂരില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി. ഏറെ വ്യക്തിബന്ധമുള്ള പത്മജയുമായി പോരാട്ടം ഒഴിവാക്കാന്‍ സുരേഷ് ഗോപി തന്ത്രപരമായി സൃഷ്ടിച്ചതാണ് ഈ ഷൂട്ടിങ് എന്ന് പോലും അഭ്യൂഹങ്ങളുണ്ട്. ജോഷി സംവിധാനം ചെയ്യുന്ന ‘ പാപ്പന്‍ […]

ആന്റി ബിജെപി വികാരമൊന്നും ഇന്ന് കേരളത്തിലില്ല; ഇപ്പോള്‍ ക്രൈസ്തവരുടെ പിന്തുണ കിട്ടി; നാളെ മുസ്ലീംമുകളും കൂടെ വരും; ബി ജെ പി ദേശീയ ഉപാദ്ധ്യക്ഷന്‍ അബ്ദുളളക്കുട്ടി

സ്വന്തം ലേഖകന്‍ മലപ്പുറം: നരേന്ദ്രമോദിയുടെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ അനുഭവിക്കാത്ത ഒരു പ്രദേശവും മലപ്പുറത്തുണ്ടാകുമെന്ന് തോന്നുന്നില്ലെന്നും പഴയതു പോലെ ആന്റി ബി ജെ പി വികാരമൊന്നും കേരളത്തില്‍ ഇല്ലെന്നും ബി ജെ പി ദേശീയ ഉപാദ്ധ്യക്ഷന്‍ അബ്ദുളളക്കുട്ടി. മലപ്പുറം ബി ജെ പിക്ക് ഒരുപാട് വെല്ലുവിളികളുളള പ്രദേശമാണ്. എങ്കിലും കേരള രാഷ്ട്രീയത്തിലെ സാഹചര്യം വലിയ തോതില്‍ മാറികൊണ്ടിരിക്കുകയാണെന്നും അബ്ദുളളക്കുട്ടി പറഞ്ഞു. മലപ്പുറം ഉപതിരഞ്ഞെടുപ്പും സ്ഥാനാര്‍ത്ഥിത്വവും അപ്രതീക്ഷിതമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തില്‍ ഇപ്പോള്‍ ക്രൈസ്വരുടെ പിന്തുണ കിട്ടി. നാളെ മുസ്ലീമുകളും കൂടെ വരും. ഇന്നത്തെ റോഡ് […]

സ്വര്‍ണ്ണവും വജ്രവും കുഴിച്ചെടുക്കാന്‍ ആഫ്രിക്കയില്‍ പോയ പി.വി അന്‍വര്‍ എംഎല്‍എ; ഉംറ തീര്‍ത്ഥാടനത്തിനിടെ പരിചയപ്പെട്ട ആഫ്രിക്കന്‍ വ്യവസായി ഖനനത്തിന് ക്ഷണിച്ചു; ഭാര്യാ പിതാവിന്റെ സുഹൃത്ത് എന്റെയും രക്ഷകനായത് യാദൃശ്ചികം; പ്രചരണത്തിനായി നാളെ ആഫ്രിക്കയില്‍ നിന്ന് നാട്ടിലെത്തുന്ന അന്‍വറിന് സ്വീകരണമൊരുക്കി പാര്‍ട്ടി പ്രവര്‍ത്തകര്‍

സ്വന്തം ലേഖകന്‍ മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണം ചൂട് പിടിക്കുന്നതിനിടെ ആഫ്രിക്കയില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്തുമെന്ന് അറിയിച്ച് പി വി അന്‍വര്‍ എംഎല്‍എയുടെ വീഡിയോ സന്ദേശം. അന്‍വര്‍ ആഫ്രിക്കയിലെ ജയിലില്‍ ആണെന്നുള്‍പ്പെടെ അഭ്യൂഹങ്ങള്‍ പരന്നിരിന്നു. നാട്ടിലെ ബിസിനസുകള്‍ തകര്‍ന്ന് പോയതായി നേരത്തെ ആഫ്രിക്കയില്‍ നിന്നുള്ള വിഡിയോ സന്ദേശത്തിലൂടെ എംഎല്‍എ വ്യക്തമായിരുന്നു. ആഫ്രിക്കയിലെ സിയെറ ലിയോണിലെ ഇടപാടുകളെ കുറിച്ച് പിന്നീട് വിശദമായി പറയാമെന്ന് എംഎല്‍എ വ്യക്തമാക്കിയിരുന്നു. ഉംറ തീര്‍ത്ഥാടന യാത്രക്കിടെ പരിചയപ്പെട്ട ആഫ്രിക്കന്‍ വ്യവസായിയാണ് അവിടെ ഖനനത്തിന് ക്ഷണിച്ചത്. എല്ലാ വര്‍ഷവും ഉംറ യാത്ര പോവുന്ന […]

വളരും തോറും പിളരും, പിളരും തോറും വളരുമെന്ന മാണി സിദ്ധാന്തം യാഥാർത്ഥ്യമായി; പിളർന്ന് രണ്ട് മുന്നണികളിലുമായി ചേക്കേറിയ ജോസിനും ജോസഫിനും സീറ്റുകൾ വർദ്ധിച്ചു : കടുത്തുരുത്തിയിലും ചങ്ങനാശേരിയിലുമുൾപ്പടെ നാലിടങ്ങളിൽ ജോസും ജോസഫും നേർക്കുനേർ ഏറ്റുമുട്ടും

സ്വന്തം ലേഖകൻ കോട്ടയം : വളരും തോറും പിളരും തോറും വളരുമെന്ന കേരളാ കോൺഗ്രസിന്റെ ആപ്തവാക്യം തുണച്ചു. ഓരോ പിളർപ്പിനെയും വളർച്ചയിലേക്കുള്ള ചവിട്ടുപടിയായി വ്യാഖ്യാനിച്ച കേരളാ കോൺഗ്രസിന് ജോസ്, ജോസഫ് വേർപിരിയലും നേട്ടമായി മാറിയപ്പോൾ നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് വർദ്ധിക്കുകയും ചെയ്തു. രണ്ടായി പിളർന്ന് ഇരുമുന്നണികളിലും ചേക്കേറിയപ്പോൾ ഇരുവർക്കും ലഭിച്ചത് 23 സീറ്റുകളാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 15 സീറ്റിലാണ് കേരളാ കോൺഗ്രസ് മത്സരിച്ചത്. ജോസ് കെ. മാണിക്ക് 13 സീറ്റാണ് എൽ.ഡി.എഫ്. നൽകിയിരിക്കുന്നത്. യു.ഡി.എഫിൽ ഉറച്ചുനിന്ന പി.ജെ. ജോസഫ് പക്ഷത്തിന് ലഭിച്ചതാകട്ടെ 10 […]

വനിതാ മതിൽ കെട്ടാനും മുദ്രാവാക്യം വിളിക്കാനും മാത്രം മതി സ്ത്രീകൾ, മത്സരിക്കാൻ വേണ്ട…! തെരഞ്ഞെടുപ്പ് കാലത്ത് ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രവർത്തകരോട് സി.പി.എമ്മിന് അയിത്തം ; പാർട്ടിയ്ക്ക് വേണ്ടി പ്രവർത്തിച്ച വനിതകളെ മാറ്റി നിർത്തി വീണാ ജോർജിനെയും പ്രതിഭാ ഹരിയേയും മത്സര രംഗത്ത് ഇറക്കിയതിൽ പ്രതിഷേധം ശക്തം

സ്വന്തം ലേഖകൻ തിരുവനന്തപുരം: സി.പിഎമ്മിന് വേണ്ടി പ്രവർത്തിച്ച വനിതകൾക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അയിത്തം കൽപ്പിച്ച് പാർട്ടി. പൊലീസിന്റെ കൊടിയ മർദ്ദനം ഏറ്റുവാങ്ങിയ വനിതാ സഖാക്കൾ ഉണ്ടെന്ന് അഭിമാനം കൊള്ളുന്ന പാർട്ടി ഇതു പറഞ്ഞ് വോട്ട് വാങ്ങുമ്പോഴും മഹിളാ അസോസിയേഷൻ പ്രവർത്തകർക്ക് അവരർഹിക്കുന്ന അംഗീകാരം നൽകാൻ പാർട്ടി നേതാക്കൾ തയ്യാറാകുന്നില്ല. ഇത് പാർട്ടിയ്ക്കുള്ളിൽ തന്നെ വ്യാപക പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നൽകിയ സീറ്റുകൾ പോലും വനിതാ പ്രവർത്തകർക്കു സിപിഎമ്മിന്റെ പട്ടികയിൽ ഇടമില്ല. പേരിന് വനിതകൾക്ക് സീറ്റ് നൽകുന്നതാകട്ടെ അസോസിയേഷന് പുറത്തുള്ളവർക്കും. പാർട്ടിക്കുവേണ്ടി പ്രവർത്തിക്കുന്ന വനിതകളെ […]

സ്ഥാനാര്‍ത്ഥിയാകാമോ എന്ന് ഒരു രാഷ്ട്രീയപാര്‍ട്ടിയും ചോദിച്ചിട്ടില്ല; ശ്രീനിവാസന് എന്തും പറയാമല്ലോ; നിലപാട് വ്യക്തമാക്കി മമ്മൂട്ടി

സ്വന്തം ലേഖകന്‍ കൊച്ചി: ‘ദ് പ്രീസ്റ്റ്’ സിനിമാ റിലീസിനു മുന്നോടിയായി മാധ്യമങ്ങളെ കണ്ടപ്പോള്‍ രാഷ്ട്രീയ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി മമ്മൂട്ടി. എന്തുകൊണ്ട് സജീവമായി ഈ രംഗത്തേയ്ക്കു വരാത്തത് എന്ന ചോദ്യത്തിനായിരുന്നു സജീവരാഷ്ട്രീയത്തിലേയ്ക്ക് ഇല്ലെന്ന നിലപാടു വ്യക്തമാക്കിയത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയും തന്നോടു സാഥാനാര്‍ഥിയാകാമോ എന്നു ചോദിച്ചിട്ടില്ല. ഞാന്‍ ആരോടും ചോദിച്ചിട്ടുമില്ല, തല്‍ക്കാലം സ്ഥാനാര്‍ഥിയാകാന്‍ താല്‍പര്യവുമില്ല. ഭാവിയില്‍ ഉണ്ടാകുമോ എന്ന ചോദ്യം ഉയരാം, അത് വരട്ടെ എന്നും അദ്ദേഹം പറഞ്ഞു. തമിഴ്‌നാട്ടില്‍ കാണുന്നതു പോലെ ഇവിടെ സിനിമാക്കാര്‍ വ്യാപകമായി രാഷ്ട്രീയത്തിലേക്കു വരുന്നത് ഇവിടെ കാണാന്‍ സാധ്യതയില്ല. […]