ആന്റി ബിജെപി വികാരമൊന്നും ഇന്ന് കേരളത്തിലില്ല; ഇപ്പോള്‍ ക്രൈസ്തവരുടെ പിന്തുണ കിട്ടി; നാളെ മുസ്ലീംമുകളും കൂടെ വരും; ബി ജെ പി ദേശീയ ഉപാദ്ധ്യക്ഷന്‍ അബ്ദുളളക്കുട്ടി

ആന്റി ബിജെപി വികാരമൊന്നും ഇന്ന് കേരളത്തിലില്ല; ഇപ്പോള്‍ ക്രൈസ്തവരുടെ പിന്തുണ കിട്ടി; നാളെ മുസ്ലീംമുകളും കൂടെ വരും; ബി ജെ പി ദേശീയ ഉപാദ്ധ്യക്ഷന്‍ അബ്ദുളളക്കുട്ടി

സ്വന്തം ലേഖകന്‍

മലപ്പുറം: നരേന്ദ്രമോദിയുടെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ അനുഭവിക്കാത്ത ഒരു പ്രദേശവും മലപ്പുറത്തുണ്ടാകുമെന്ന് തോന്നുന്നില്ലെന്നും പഴയതു പോലെ ആന്റി ബി ജെ പി വികാരമൊന്നും കേരളത്തില്‍ ഇല്ലെന്നും ബി ജെ പി ദേശീയ ഉപാദ്ധ്യക്ഷന്‍ അബ്ദുളളക്കുട്ടി.

മലപ്പുറം ബി ജെ പിക്ക് ഒരുപാട് വെല്ലുവിളികളുളള പ്രദേശമാണ്. എങ്കിലും കേരള രാഷ്ട്രീയത്തിലെ സാഹചര്യം വലിയ തോതില്‍ മാറികൊണ്ടിരിക്കുകയാണെന്നും അബ്ദുളളക്കുട്ടി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മലപ്പുറം ഉപതിരഞ്ഞെടുപ്പും സ്ഥാനാര്‍ത്ഥിത്വവും അപ്രതീക്ഷിതമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തില്‍ ഇപ്പോള്‍ ക്രൈസ്വരുടെ പിന്തുണ കിട്ടി. നാളെ മുസ്ലീമുകളും കൂടെ വരും. ഇന്നത്തെ റോഡ് ഷോയിലൂടെ പ്രചാരണത്തിന് തുടക്കമാവുകയാണെന്നും അബ്ദുളളക്കുട്ടി പറഞ്ഞു.

Tags :